റഷ്യയില്‍ വിമാനം തകര്‍ന്നുവീണു; 16 പേര്‍ കൊല്ലപ്പെട്ടു

  മോസ്‌കോ: സെന്‍ട്രല്‍ റഷ്യയില്‍ വിമാനം തകര്‍ന്നുവീണ് 16 പേര്‍ കൊല്ലപ്പെട്ടു. 22 പേരുമായി യാത്ര ചെയ്ത എല്‍-410 വിമാനമാണ് രാവിലെ 9.23ന് ടാറസ്ടാനിന് മുകളിലൂടെ പറക്കുമ്പോള്‍ തകര്‍ന്നു വീണതതെന്ന് അധികൃതര്‍ വ്യക്തമാക്കി. ആറ് പേരെ രക്ഷപ്പെടുത്തി. അപകടത്തിന്റെ ചിത്രങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു പാരച്യൂട്ടിങ് ക്ലബിന്റെ ഉടമസ്ഥതിയിലുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പാരച്യൂട്ടിസ്റ്റുകളാണ് മരിച്ചത്. രക്ഷപ്പെടുത്തിയ ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. ടാറ്റര്‍സ്റ്റാന്‍ തലവന്‍ റുസ്തം മിന്നിഖനോവ് സംഭവ സ്ഥലത്തെത്തി. പാരച്യൂട്ടിങ് ക്ലബ്ബിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും…

Read More

മാധ്യമ പ്രവർത്തകരായ മരിയ റെസ്സയ്ക്കും ദിമിത്രി മുറാറ്റോവിനും സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം രണ്ട് മാധ്യമ പ്രവർത്തകർക്ക്. മരിയ റെസ്സ, ദിമിത്രി മുറാറ്റോവ് എന്നിവർക്കാണ് പുരസ്‌കാരം. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ് ഇവരെ പുരസ്‌കാരത്തിന് അർഹമാക്കിയത്. ഫിലിപ്പീൻസ് സ്വദേശിയാണ് മരിയ റെസ്സ. അധികാര ദുർവിനിയോഗത്തിനെതിരെയാണ് മരിയ റെസ്സ പോരാടിയത് . കലാപങ്ങളും മറ്റും നടത്തി അധികാരം പിടിച്ചുനിർത്താൻ ശ്രമിച്ചവരെ തുറന്നുകാട്ടിയതാണ് ഇവരെ പുരസ്‌കാരത്തിന് അർഹമാക്കിയത്. 2012 ൽ സ്ഥാപിച്ച റാപ്‌ളർ എന്ന ഡിജിറ്റൽ മീഡിയ സ്ഥാപനത്തിന്റെ സ്ഥാപകരിൽ ഒരാളാണ് മരിയ റെസ്സ. റഷ്യൻ സ്വദേശിയായ ദിമിത്രി മുറാറ്റോവ്…

Read More

യുഎസ് ആണവ അന്തര്‍വാഹിനി അജ്ഞാത വസ്തുവുമായി കൂട്ടിയിടിച്ചു; 15 ഓളം നാവികര്‍ക്ക് പരിക്ക്

വാഷിങ്ടണ്‍: തെക്കന്‍ ചൈനാ കടലില്‍ യുഎസ് ആണവ അന്തര്‍വാഹിനി അഞ്ജാത വസ്തുവുമായി കൂട്ടിയിടിച്ച് തകരാറിലായി. കൂട്ടിയിടിയില്‍ അന്തര്‍വാഹനിയിലുണ്ടായിരുന്ന 15 ഓളം യുഎസ് നാവികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തായ്‌വാനിലെ വ്യോമപ്രതിരോധ മേഖയില്‍ ചൈനീസ് കടന്നുകയറ്റത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെയാണ് ഈ സംഭവം. എന്തു വസ്തുവുമായിട്ടാണ് കൂട്ടിയിടിച്ചതെന്ന് വ്യക്തമല്ലെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു. ‘യുഎസ്എസ് കണക്ടിക്യുട്ട്’ എന്ന ആണവ അന്തര്‍വാഹിനിയാണ് കൂട്ടിയിടിച്ചത്. അന്തര്‍വാഹിനിയിലെ ആണവ പ്ലാന്റിനേയും മറ്റും കൂട്ടിയിടി ബാധിച്ചിട്ടില്ല. പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാണ് ഇത്. അന്തര്‍വാഹിനിയുടെ കേടുപാടുകളെ കുറിച്ച്…

Read More

ഈ വർഷത്തെ സാഹിത്യ നൊബേൽ അബ്ദുൾറസാഖിന്

സാഹിത്യത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്‌കാരം താൻസാനിയൻ നോവലിസ്റ്റായ അബ്ദുൾറസാഖ് ഗുർണയ്ക്ക്. സ്വർണ മെഡലും പത്ത് മില്യൺ സ്വീഡിഷ് കോർണറുമാണ് പുരസ്‌കാര ജേതാവിന് ലഭിക്കുക. താൻസാനിയയിലെ സാൻസിബർ ദ്വീപ് സ്വദേശിയായ അബ്ദുൾറസാഖ് ഗുർണ, 1960 ൽ അഭയാർത്ഥിയായി ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു. പത്ത് നോവലുകളും നിരവധി ചെറുകഥകളും ഇതിനോടകം അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ നോവലായ ‘മെമറി ഓഫ് ഡിപാർചർ’ മുതൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ആഫ്ടർലൈവ്‌സിൽ വരെ കിഴക്കൻ ആഫ്രിക്കയെ കുറിച്ച് ലോകമറിഞ്ഞിരുന്ന സ്ഥിരരൂപത്തെ ഉടച്ച് വാർത്ത്…

Read More

പാകിസ്താനില്‍ ഭൂകമ്പം: 20 മരണം

  ഇസ്ലാമാബാദ്: ദക്ഷിണ പാകിസ്താനിൽ ഭൂചലനം. ഇരുപത് പേർ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. വ്യാഴാഴ്ച പുലർച്ചെയാണ് ബലൂചിസ്താൻ പ്രവിശ്യയിൽ 5.7 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടത്. ബലൂചിസ്താനിലെ ഹാർനെയി നഗര മേഖലയിലാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്ക് മേൽക്കൂരയും ഭിത്തിയും ഇടിഞ്ഞുവീണാണ് കൂടുതൽ മരണവും സംഭവിച്ചത്. മരിച്ച ഇരുപതുപേരിൽ ഒരു സ്ത്രീയും ആറു മക്കളും ഉൾപ്പെടുന്നതായി പ്രവിശ്യാ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ സുഹൈൽ അൻവർ ഹാഷ്മി വാർത്താ ഏജൻസിയായ എ.എഫ്.പിയോടു പ്രതികരിച്ചു. നൂറ്റമ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ്…

Read More

ഇന്ത്യയില്‍ നിന്നുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ പുന:രാരംഭിക്കണം: താലിബാന്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്കും തിരിച്ചുമുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കണമെന്ന് താലിബാന്‍ ഭരണകൂടം ഇന്ത്യയോട് അഭ്യര്‍ഥിച്ചു. താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യയുടെ ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്അതോറിറ്റിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യയുടെ ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് കത്തെഴുതിയിരിക്കുന്നത്. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന ലെറ്റര്‍ഹെഡിലാണ് കത്ത്. അഫ്ഗാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രിയായ അല്‍ഹാജ് ഹമീദുള്ള അഖുന്‍സാദയാണ് കത്തില്‍ ഒപ്പ് വെച്ചിരിക്കുന്നത്

Read More

പുതിയ ആപ്പ് പുറത്തിറക്കി ഗൂഗിൾ; മാതാപിതാക്കൾക്ക് അവരുടെ ഫോണിൽ കുട്ടികളുടെ ഫോൺ നിയന്ത്രിക്കാം

  മൊബൈൽ ഫോണിൽ മുങ്ങിപ്പോയ കുട്ടികളെയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ഓൺലൈൻ ക്ലാസ്സ്‌ കൂടെ ആയതോടെ ഫോൺ അവരുടെ കൈകളിൽ തന്നെ ആയി. എത്രയൊക്കെ ശ്രദ്ധിച്ചാലും കുട്ടികൾ മാതാപിതാക്കളുടെ കണ്ണ് വെട്ടിച്ച് ചില കുരുത്തക്കേടുകൾ ഒക്കെ ഒപ്പിക്കും. നമ്മുടെ കുട്ടികളുടെ ഫോൺ നമുക്ക് നമ്മുടെ ഫോണിൽ നിന്ന് നിയന്ത്രിക്കാൻ സാധിച്ചാലോ? ഇത്തരൊരു സംവിധാനം ഒരുക്കിയിരിക്കുകയാണ് ഗൂഗിൾ. കുട്ടികൾ ചെയ്യുന്നത് എന്തൊക്കെയെന്ന് മാതാപിതാക്കൾക്ക് അവരുടെ ഫോൺ വഴി കാണാവുന്നതാണ്. ഇതിനായി പ്രത്യേക ആപ്പ് തന്നെ ഗൂഗിൾ പുറത്തിറക്കിയിരിക്കുകയാണ്. മക്കൾ…

Read More

രാജ്യത്ത് സ്കൂളുകൾ തുറക്കാമെന്ന് ലോകാരോഗ്യ സംഘടന

രാജ്യത്ത് സ്കൂളുകൾ തുറക്കാമെന്ന നിർദ്ദേശവുമായി ലോകാരോഗ്യ സംഘടന(WHO). സിറോ സർവ്വെ ഫലം അനുസരിച്ച് ഓരോ സംസ്ഥാനവും തീരുമാനമെടുക്കണമെന്നാണ് ഡബ്യൂഎച്ച്ഒ ചീഫ് സയൻ്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ (Soumya Swaminathan ) നിർദ്ദേശിക്കുന്നത്. രാജ്യത്തെ പ്രതിവാര കൊവിഡ് കേസുകൾ (covid cases ) ആറുമാസത്തിലെ ഏറ്റവും കുറഞ്ഞ സംഖ്യയിലെത്തി നിൽക്കുമ്പോഴാണ് നിർദ്ദേശം വരുന്നത്. ഡല്‍ഹിയിൽ ഒമ്പതു മുതൽ പന്ത്രണ്ട് വരെ സ്കൂളുകൾ തുറന്നിട്ട് ഒരു മാസം പിന്നിടുന്നു. ഇതേ നയം എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നത്. പല…

Read More

കമലാ ഹാരിസുമായി പ്രധാനമന്ത്രി ചർച്ച നടത്തി; ഇന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച

മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി യു എസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമായി കൂടിക്കാഴ്ച നടത്തി. വാഷിംഗ്ടണിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. അമേരിക്കയുടെ പ്രധാന പങ്കാളിയാണ് ഇന്ത്യയെന്ന് കൂടിക്കാഴ്ചയിൽ കമല ഹാരിസ് പറഞ്ഞു വാക്‌സിൻ കയറ്റുമതി പുനരാരംഭിച്ച ഇന്ത്യൻ തീരുമാനത്തെ കമല ഹാരിസ് സ്വാഗതം ചെയ്തു. ഇന്ത്യ-യുഎസ് ബന്ധത്തിന് വലിയ പുരോഗതി കൈവരിക്കാനായെന്നും ഇരു നേതാക്കളും പറഞ്ഞു. വൻകിട കമ്പനി മേധാവികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഫൈവ് ജി സേവനമടക്കം ചർച്ചയായി. ഇന്ന് യു എസ്…

Read More

ഡെൽറ്റ വകഭേദം പിടിമുറുക്കുമ്പോള്‍ അമേരിക്കയില്‍ ഫൈസര്‍ വാക്‌സിന്‍ മൂന്നാം ഡോസിന് അനുമതി

അമേരിക്കയില്‍ ഫൈസര്‍ വാക്‌സിന്‍ മൂന്നാം ഡോസിന് അനുമതി നല്‍കി. 65 വയസിന് മുകളിലുള്ളര്‍ക്കും ഗുരുതര രോഗങ്ങളുള്ളവര്‍ക്കുമാണ് മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കുക.18 വയസിന് മുകളില്‍ പ്രായമുള്ള കൊവിഡ് വൈറസ് ബാധ എല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ള വ്യക്തികള്‍ക്കും മൂന്നാം ഡോസ് വാക്‌സിന്‍ എടുക്കാം. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്ത് ആറ് മാസത്തിന് ശേഷമാണ് മൂന്നാം ഡോസ് നല്‍കേണ്ടത്. എന്നാല്‍ 16 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കണമോയെന്ന് കൂടുതല്‍ പഠനം നടത്തിയ ശേഷം മാത്രമേ തീരുമാനിക്കു. യു.എസ് ഫുഡ്…

Read More