പ്രശ്‌നം വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ; തിരുത്തിയാൽ നിർബന്ധിത ക്വാറന്റൈൻ ഒഴിവാക്കുമെന്ന് ബ്രിട്ടൻ

  ആസ്ട്രനെകയുമായി സഹകരിച്ച് നിർമിക്കുന്ന കൊവിഷീൽഡ് വാക്‌സിൻ അംഗീകരിക്കുന്നതായി ബ്രിട്ടൻ. എന്നാൽ ഇന്ത്യയുടെ വാക്‌സിൻ സർട്ടിഫിക്കറ്റിൽ സംശയം നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ ചർച്ച പുരോഗമിക്കുകയാണ്. ഇന്ത്യ നൽകുന്ന കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ വ്യക്തത വരുത്താതെ നിർബന്ധിത ക്വാറന്റൈൻ പിൻവലിക്കാൻ സാധിക്കില്ലെന്ന് യുകെ പറയുന്നു യുകെ മാനദണ്ഡപ്രകാരം കൊവിഡ് സർട്ടിഫിക്കറ്റിൽ ജനന തീയതിയാണ് രേഖപ്പെടുത്തേണ്ടത്. എന്നാൽ ഇന്ത്യ സർട്ടിഫിക്കറ്റിൽ നൽകുന്നത് വയസ്സ് മാത്രമാണ്. ഇത് അംഗികരിക്കാനാകില്ലെന്ന് യുകെ പറയുന്നു. ഇന്ത്യ സർട്ടിഫിക്കറ്റ് തിരുത്തിയാൽ നിർബന്ധിത ക്വാറന്റൈൻ ഒഴിവാക്കുമെന്നും ബ്രിട്ടൻ വ്യക്തമാക്കി….

Read More

താലിബാൻ പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന് പാക്കിസ്ഥാൻ; സാർക്ക് യോഗം റദ്ദാക്കി

  ന്യൂയോർക്കിൽ ശനിയാഴ്ച നടത്താനിരുന്ന സാർക്ക് വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് താലിബാനെ യോഗത്തിൽ പങ്കെടുപ്പിക്കണമെന്ന പാക് നിർദേശത്തെ തുടർന്നാണ് യോഗം റദ്ദാക്കിയത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ പാക് നിർദേശത്തെ എതിർക്കുകയായിരുന്നു അഫ്ഗാൻ വിദേശകാര്യ മന്ത്രിയായ ആമിർ ഖാൻ മുത്താഖിയെ പങ്കെടുപ്പിക്കണമെന്നായിരുന്നു പാക്കിസ്ഥാന്റെ നിർദേശം. താലിബാനെ ഇതുവരെ ഇന്ത്യ അംഗീകരിച്ചിട്ടില്ല. മറ്റ് ലോകരാഷ്ട്രങ്ങളും ഇതേ സമീപനമാണ് തുടരുന്നത്. ഇന്ത്യ, ഭൂട്ടാൻ, മാലദ്വീപ്, നേപ്പാൾ, പാക്കിസ്ഥാൻ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് സാർക്ക്. അഫ്ഗാൻ പ്രതിനിധിയുടെ…

Read More

ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കി അമേരിക്ക

  വാഷിങ്ടണ്‍: ഇന്ത്യ ഉള്‍പ്പടെ നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് നീക്കി അമേരിക്ക. മുഴുവന്‍ ഡോസ് കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കാണ് അമേരിക്കയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി ബൈഡന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നവംബര്‍ മുതലാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരിക. അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ വിദേശ പൗരന്മാരുടെ മുഴുവന്‍ ഡോസ് കൊവിഡ് വാക്‌സീന്‍ സ്വീകരിച്ച രേഖ വിമാനങ്ങളില്‍ കയറുന്നതിന് മുമ്പ് തന്നെ ഹാജറാക്കണമെന്ന് വൈറ്റ് ഹൗസ് കൊവിഡ് കോഡിനേറ്റര്‍ പറഞ്ഞു. ഇതോടൊപ്പം യാത്ര പുറപ്പെടുന്നതിന്…

Read More

റഷ്യയിലെ പെം സര്‍വകലാശാലയില്‍ വെടിവെപ്പ്; എട്ട് പേര്‍ കൊല്ലപ്പെട്ടു

  മോസ്‌കോ: റഷ്യയിലെ പെം സര്‍വകലാശാല കാമ്പസില്‍ അജ്ഞാതന്‍ നടത്തിയ വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി ആളുകള്‍ക്ക് പരിക്ക്. അക്രമി വെടിയുതിര്‍ത്തതോടെ പരിഭ്രാന്തരായ വിദ്യാര്‍ഥികള്‍ ജനാലകളിലൂടെ പുറത്തേക്ക് ചാടി. ഇത്തരത്തിലും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വെടിയുതിര്‍ത്തത് സര്‍വകലാശാലയിലെ തന്നെ വിദ്യാര്‍ഥിയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ടെങ്കിലും ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. വെടിവെച്ചതിനുശേഷം ജനല്‍ വഴി പുറത്തേക്ക് ചാടിയ ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.

Read More

കാബൂളിൽ ചാവേറാക്രമണം നടത്തിയത് ഇന്ത്യ നാടുകടത്തിയ ഐ എസ് ഭീകരനെന്ന് വെളിപ്പെടുത്തൽ

  കാബൂൾ വിമാനത്താവളത്തിന് പുറത്ത് ഓഗസ്റ്റ് 26ന് നടന്ന ചാവേറാക്രമണം നടത്തിയത് അഞ്ച് വർഷം മുമ്പ് ഡൽഹിയിൽ പിടിയിലായ ഭീകരനെന്ന വെളിപ്പെടുത്തലുമായി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ അഫ്ഗാൻ വിഭാഗമായ ഐഎസ്(കെ). താലിബാൻ കാബൂളിന്റെ നിയന്ത്രണമേറ്റെടുത്തതിന് പിന്നാലെ വിവിധ രാജ്യങ്ങൾ തങ്ങളുടെ പൗരൻമാരെ ഒഴിപ്പിക്കുന്നതിനിടയിലാണ് ചാവേറാക്രമണം നടന്നത് 13 അമേരിക്കൻ സൈനികരടക്കം 180ലേറെ പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ചാവേറാക്രമണം നടത്തിയ ആളുടെ വിശദാംശങ്ങളാണ് ഐഎസ് കെ പുറത്തുവിട്ടത്. അബ്ദുർ റഹ്മാൻ അൽ ലോഗ്രി എന്ന ഭീകരനാണ് ചാവേർ സ്‌ഫോടനം…

Read More

താലിബാൻ സർക്കാരിന് രാജ്യാന്തര അംഗീകാരം ലഭിക്കാതെ സഹായം നൽകില്ല: ഐഎംഎഫ്

  വാഷിങ്ടൻ : താലിബാൻ സർക്കാരിനുള്ള രാജ്യാന്തര അംഗീകാരം സംബന്ധിച്ചു വ്യക്തത വരാതെ അഫ്ഗാനിസ്ഥാനുള്ള സഹായം തുടരില്ലെന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) അറിയിച്ചു. അഫ്ഗാനിലെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ ഐഎംഎഫിന് ആശങ്കയുണ്ട്. മാനുഷിക ദുരന്തം ഒഴിവാക്കാൻ രാജ്യാന്തര സമൂഹം അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഐഎംഎഫ് വക്താവ് ജെറി റൈസ് അഭ്യർഥിച്ചു. അഫ്ഗാൻ സർക്കാരിന്റെ അംഗീകാരം സംബന്ധിച്ചു രാജ്യാന്തര സമൂഹം അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഐഎംഎഫ് വക്താവ് ജെറി റൈസ് അഭ്യർഥിച്ചു. അഫ്ഗാൻ സർക്കാരിന്റെ അംഗീകാരം സംബന്ധിച്ചു രാജ്യാന്തര…

Read More

കാബൂൾ ഡ്രോൺ ആക്രമണത്തിൽ മരിച്ചത് പത്തംഗ കുടുംബം; കുറ്റസമ്മതം നടത്തി അമേരിക്ക

  കാബൂളിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ പത്തംഗ കുടുംബം കൊല്ലപ്പെട്ടതിൽ തെറ്റ് സമ്മതിച്ച് അമേരിക്ക. നിരീക്ഷണ ഡ്രോണുകൾക്ക് പറ്റിയ പിഴവാണ് കാരണമെന്ന് യു എസ് സെൻട്രൽ കമാൻഡ് വിശദീകരിക്കുന്നു. കാബൂൾ വിമാനത്താവളത്തിലെ ചാവേറാക്രമണത്തിന് പകരമായാണ് യു എസ് ഐ എസ് തീവ്രവാദികളെ ലക്ഷ്യം വെച്ച് ഡ്രോൺ ആക്രമണം നടത്തിയത്. എന്നാൽ ഇത് ലക്ഷ്യം തെറ്റി പത്തംഗ കുടുംബത്തിന് നേരെ പതിക്കുകയായിരുന്നു കാറിൽ സ്‌ഫോടനവസ്തുക്കൾ നിറച്ചെത്തിയ ചാവേറിനെ ഇല്ലാതാക്കി എന്നായിരുന്നു അമേരിക്ക ആദ്യം അവകാശപ്പെട്ടത്. എന്നാൽ ഇത് തെറ്റാണെന്ന്…

Read More

വിദ്യാര്‍ഥികളില്‍ കോവിഡ് ക്ലസ്റ്റര്‍; നിയന്ത്രണം കടുപ്പിച്ച് ചൈന

തെക്കന്‍ ചൈനയിലെ നഗരങ്ങളിലെ വിദ്യാര്‍ഥികളില്‍ കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെടുന്നത് തടയാനൊരുങ്ങി ചൈന. വാക്സിന്‍ സ്വീകരിക്കാത്ത സ്കൂള്‍ കുട്ടികളില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്ന സാഹചര്യത്തിലാണ് സ്കൂളുകള്‍ അടച്ചുകൊണ്ടുളള മെഗാ കോവിഡ് ടെസ്റ്റിന് ചൈന തയ്യാറായത്. പുടിയന്‍ നഗരത്തില്‍ സിംഗപ്പൂരില്‍ നിന്നും വന്ന ഒരാളില്‍ നിന്നും നൂറിലധികം പേര്‍ക്ക് കോവിഡ് ഡെല്‍റ്റ ബാധ സ്ഥിരീകരിച്ചതിനാല്‍ നഗരവാസികളെ മുഴുവന്‍ ടെസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് ചൈന. 3.2 മില്ല്യണ്‍ ആണ് ഇവിടത്തെ ജനസംഖ്യ. സിംഗപ്പൂരില്‍ നിന്നും വന്ന വ്യക്തിയുടെ 12 വയസുള്ള മകനും സഹപാഠിക്കുമാണ്…

Read More

ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ; അന്താരാഷ്ട്ര സമൂഹത്തിന് ഭീഷണിയെന്ന് അമേരിക്ക

  ഏറെക്കാലത്തിന് ശേഷം വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. ദീർഘദൂര ക്രൂയിസ് മിസൈലാണ് ഇത്തവണ പരീക്ഷിച്ചത്. പരീക്ഷണം അയൽ രാജ്യങ്ങൾക്ക് ഭീഷണിയാണെന്ന് അമേരിക്ക പ്രതികരിച്ചു. ഉത്തര കൊറിയ അവരുടെ സൈനിക ശക്തി അയൽ രാജ്യങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിൽ പരീക്ഷിക്കുകയാണെന്നും അന്താരാഷ്ട്ര സമൂഹത്തിന് ഇത് ഭീഷണി ഉയർത്തുന്നുവെന്നും യുഎസ് ഇന്തോ-പസഫിക് കമാൻഡ് മേധാവി പറഞ്ഞു ശനി, ഞായർ ദിവസങ്ങളിലാണ് പരീക്ഷണം നടന്നതെന്ന് ദക്ഷിണ കൊറിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. 1500 കിലോമീറ്റർ ദൂരപരിധി വരെ മിസൈൽ…

Read More

അമേരിക്കയിലെ അറ്റ്ലാൻ്റ മൃഗശാലയിലെ ഗൊറില്ലകൾക്ക് കോവിഡ് സ്ഥിരീകരിച്ചു

  അമേരിക്കയിലെ അറ്റ്ലാൻ്റയിലുള്ള മൃഗശാലയിലെ ഗൊറില്ലകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ചുമ, മൂക്കൊലിപ്പ് എന്നീ ലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്ന് പരിശോധന നടുത്തുകയായിരുന്നു. മൂക്കിൽ നിന്നുള്ള സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ എത്ര ഗൊറില്ലകൾക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കിയിട്ടില്ല.കൂടുതൽ പരിശോധന ഫലങ്ങൾ കാത്തിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. മൃഗശാലയിലുള്ള എല്ലാ ഗൊറില്ലകളിൽ നിന്നും സാമ്പിളുകൾ സ്വീകരിച്ചിട്ടുണ്ട്. ഗൊറില്ലകളിൽ വിശപ്പ് കുറഞ്ഞതും സംശയത്തിനിടയാക്കിയിരുന്നു. മൃഗശാലയിലെ ഉദ്യോഗസ്ഥന് അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അയാളിൽ നിന്നാകാം രോഗവ്യാപനം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.  

Read More