പഞ്ച്ഷീർ കീഴടക്കിയെന്ന് അവകാശപ്പെട്ട് വെടിയുതിർത്ത് താലിബാന്റെ ആഘോഷം; കുട്ടികളടക്കം നിരവധി പേർ കൊല്ലപ്പെട്ടു

  അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീർ പ്രവിശ്യ കീഴടക്കിയെന്ന് അവകാശപ്പെട്ട് താലിബാൻ നടത്തിയ ആഘോഷത്തിനിടെ കുട്ടികളടക്കം നിരവധി പേർ കൊല്ലപ്പെട്ടു. വെടിയുതിർത്ത് ആഘോഷിക്കുന്നതിനിടെയാണ് ആളുകൾ കൊല്ലപ്പെട്ടത്. അഫ്ഗാൻ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. വെള്ളിയാഴ്ചയാണ് പഞ്ച്ഷീർ കീഴടക്കിയെന്ന് താലിബാൻ അവകാശപ്പെട്ടത്. എന്നാൽ ഇത് പാക് മാധ്യമങ്ങളുടെ നുണയാണെന്നും പോരാട്ടം തുടരുകയാണെന്നും പ്രതിരോധ സേന അറിയിച്ചിരുന്നു. ഇതിനിടെയാണ് താലിബാന്റെ അതിവിചിത്രമായ ആഘോഷം നടന്നത്. ആൾക്കൂട്ടത്തിലേക്ക് വെടിയുതിർത്താണ് ആഘോഷം നടന്നത്. വെടിയേറ്റ് പരുക്കേറ്റവരെയും കൊണ്ട് ആളുകൾ ആശുപത്രിയിലേക്ക് എത്തുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്

Read More

ആറ് മാസത്തിന് ശേഷം ന്യൂസിലാൻഡിൽ ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു

ന്യൂസിലാൻഡിൽ വീണ്ടും കൊവിഡ് മരണം. ആറ് മാസത്തിന് ശേഷമാണ് രാജ്യത്ത് ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. 90 വയസ്സുള്ള വൃദ്ധയാണ് മരിച്ചത്.  ഓക്ക് ലാൻഡിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കൊവിഡ് വ്യാപനമുണ്ടായതിന് ശേഷം ഇതുവരെ 27 പേരാണ് ന്യൂസിലാൻഡിൽ കൊവിഡ് ബാധിച്ച് മരിച്ചത് ഒരിടക്ക് കൊവിഡ് വ്യാപനത്തെ ന്യൂസിലാൻഡ് പൂർണമായും പിടിച്ചുകെട്ടിയിരുന്നു. അടുത്തിടെയാണ് വീണ്ടും കേസുകൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയത്. 782 കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഡെൽറ്റ വകഭേദമാണ് നിലവിൽ പടരുന്നത്.

Read More

അഫ്ഗാനിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാനൊരുങ്ങി ചൈന: ഇന്ത്യക്ക് ആശങ്ക വർധിപ്പിക്കുന്ന നീക്കമെന്ന് വിദഗ്ദർ

  കാബൂള്‍: അഫ്ഗാലെ ബാഗ്രാം വ്യോമതാവളം ഉൾപ്പെടയുള്ള വിമാനത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ചൈന ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ബാഗ്രാം വ്യോമതാവളമുള്‍പ്പെടെയുള്ള സുപ്രധാന കേന്ദ്രങ്ങളുടെ നിയന്ത്രണം ചൈനയുടെ കൈവശം എത്തുന്നത് ഇന്ത്യയ്ക്ക് ആശങ്ക വര്‍ധിപ്പിക്കുന്ന നീക്കമാണെന്ന് വിദേശകാര്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയെ അകറ്റുന്നതിനും മേഖലയിലെ ശക്തികേന്ദ്രമായി യായി മാറുന്നതിനുമുളള തന്ത്രങ്ങളുടെ ഭാഗമായിട്ടാണ് ചൈന അഫ്ഗാനിലെ വ്യോമതാവളങ്ങള്‍ ഏറ്റെടുക്കാൻ ശ്രമിക്കുന്നതെന്ന് എഎന്‍ഐ റിപ്പോർട്ട് ചെയ്തു. അഫ്ഗാനിലെ ഏറ്റവും വലിയ വ്യോമതാവളമാണ് ബാഗ്രാം. കാബൂള്‍ വിമാനത്താവളത്തിനു പകരം…

Read More

അഫ്ഗാനിൽ ഭക്ഷണശേഖരം ഈ മാസത്തോടെ തീരും; ആശങ്ക രേഖപ്പെടുത്തി യു.എൻ: പാക്കിസ്ഥാൻ അതിർത്തി അടച്ചു

യുണൈറ്റഡ് നേഷൻസ്: അഫ്ഗാനിസ്ഥാനിൽ പാവപ്പെട്ടവർക്ക് നൽകാനുള്ള ഭക്ഷണത്തിന്റെ ശേഖരം ഈമാസം അവസാനത്തോടെ തീരുമെന്ന് ആശങ്കപ്പെട്ട് ഐക്യരാഷ്ട്രസഭ. കൂടുതൽ ഭക്ഷണം ശേഖരിക്കാൻ 20 കോടി യു.എസ്. ഡോളർ എത്രയുംവേഗം ലഭ്യമാക്കണമെന്നും യു.എൻ. ആവശ്യപ്പെട്ടു. രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്നിനും ദിവസവും ഭക്ഷണം കഴിക്കാനാകുമോയെന്ന് ഉറപ്പില്ല. അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളിൽ പകുതിയിലേറെ പേർക്കും അടുത്തവർഷത്തോടെ പോഷകാഹാരക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് യു.എൻ. സെക്രട്ടറി ജനറൽ ടെഡ്രോസ് അഥനോം ഗബ്രിയേസൂസും പറഞ്ഞു.‘സെപ്റ്റംബർ അവസാനത്തോടെ ലോക ഭക്ഷ്യപദ്ധതിയുടെ ഭാഗമായുള്ള ശേഖരം തീരും. അടിയന്തരസഹായവുമായി രാജ്യങ്ങൾ മുന്നോട്ടുവരണം. ഇല്ലെങ്കിൽ…

Read More

കാശ്മീരിലെ മുസ്ലീങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് താലിബാൻ

  കാശ്മീരിലെ മുസ്ലീങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് താലിബാൻ. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് താലിബാൻ വക്താവ് സുഹൈൽ ഷഹീദിന്റെ പരാമർശം. കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതിൽ ഇടപെടുന്നില്ലെന്നുമായിരുന്നു താലിബാന്റെ നേരത്തെയുള്ള നിലപാട്. മുസ്ലിം എന്ന നിലയിൽ ജമ്മു കാശ്മീരിലെ മുസ്ലീങ്ങളുടെ വിഷയത്തിൽ അവർക്ക് വേണ്ടി ശബ്ദമുയർത്താൻ ഞങ്ങൾക്ക് അവകാശമുണ്ട്. ജമ്മു കാശ്മീരിൽ മാത്രമല്ല, ലോകത്ത് എവിടെയുമുള്ള മുസ്ലീങ്ങളുടെ വിഷയത്തിൽ അവർക്ക് വേണ്ടി ഞങ്ങൾ നിലകൊള്ളുമെന്നും സുഹൈൽ പറഞ്ഞു എന്നാൽ ഈ വിഷയത്തിൽ ഇന്ത്യയുടെ പ്രതികരണമൊന്നും…

Read More

പഠിക്കാന്‍ ബ്രിട്ടനില്‍ പോകണോ; ആഗോള റാങ്കിംഗില്‍ മുന്നേറ്റം നടത്തി ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍

ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ ഇന്ത്യയില്‍ നിന്നുള്‍പ്പെടെ നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികളാണ് എത്തുന്നത്. കോവിഡ് മഹാമാരി ആഞ്ഞടിച്ചതോടെ വിദേശപഠനത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. എന്നിട്ടും മഹാമാരി തങ്ങള്‍ക്ക് ഗുണകരമാക്കി മാറ്റിക്കൊണ്ട് ആഗോള റാങ്കിംഗില്‍ മികച്ച നേട്ടം കൊയ്യുകയാണ് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍. മഹാമാരിക്ക് എതിരായ പോരാട്ടത്തില്‍ സുപ്രധാനമായി മാറിയ കോവിഡ് ഗവേഷണങ്ങള്‍ നയിച്ചതാണ് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍ക്ക് തുണയായത്. വാര്‍ഷിക അടിസ്ഥാനത്തില്‍ പ്രഖ്യാപിക്കുന്ന വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ തുടര്‍ച്ചയായ ആറാം വര്‍ഷവും ഓക്‌സ്‌ഫോര്‍ഡ് ഒന്നാം സ്ഥാനം പിടിച്ചു….

Read More

നൈജീരിയയിൽ തോക്കുധാരികൾ സ്‌കൂൾ ആക്രമിച്ച് 73 കുട്ടികളെ തട്ടിക്കൊണ്ടുപോയി

  നൈജീരിയയിൽ ആയുധധാരികൾ സ്‌കൂൾ ആക്രമിച്ച 73 കുട്ടികളെ തട്ടിക്കൊണ്ടുപോയി. സംഫാറ സംസ്ഥാനത്താണ് സംഭവം. കയ ഗ്രാമത്തിലെ സെക്കൻഡറി സ്‌കൂളിൽ അതിക്രമിച്ചു കയറി തോക്കുധാരികൾ കുട്ടികളെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. കുട്ടികളെ രക്ഷപ്പെടുത്തുന്നതിനായി സൈന്യത്തിന്റെ സഹായത്തോടെ നടപടികൾ ആരംഭിച്ചതായി പോലീസ് വക്താവ് മുഹമ്മദ് ഷെഹു പറഞ്ഞു. കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുന്ന സംഘമാണ് പിന്നിലെന്നാണ് സൂചന. കഴിഞ്ഞ ഡിസംബർ മുതൽ വടക്കൻ നൈജീരിയയിൽ നിന്ന് ഇതേ പോലെ നൂറുകണക്കിന് കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയിട്ടുള്ളത്. പണം നൽകുന്നവരുടെ കുട്ടികളെ വിട്ടയക്കും. അല്ലാത്തവരെ…

Read More

‘കാത്തിരിക്കുന്നത് കടുത്ത മാനുഷിക ദുരന്തം’; അഫ്ഗാനിസ്താന് വേണ്ടി സഹായം അഭ്യര്‍ഥിച്ച് യുഎന്‍

കാബൂള്‍: അഫ്ഗാനിസ്താന് അതിന്റെ ‘ഇരുണ്ട മണിക്കൂറില്‍ അയവുള്ളതും സമഗ്രവുമായ ധനസഹായം’ നല്‍കാന്‍ ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ട് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുത്തേറഷ്. ചൊവ്വാഴ്ച പുറത്തിറങ്ങിയ പ്രസ്താവനയില്‍ രാജ്യത്തെ ആസന്നമായ മാനുഷിക പ്രതിസന്ധിയെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വരുന്ന 1.8 കോടി ജനങ്ങള്‍ക്ക് മാനുഷിക സഹായം ആവശ്യമാണെന്ന് ഗുത്തേറഷ് വ്യക്തമാക്കി. അടിസ്ഥാന സേവനങ്ങള്‍ പൂര്‍ണമായി തകര്‍ച്ച ഭീഷണിയിലാണ്. സമീപകാല സംഭവങ്ങള്‍ക്ക് പുറമെ കടുത്ത വരള്‍ച്ചയും വരാനിരിക്കുന്ന ശൈത്യവും സ്ഥിതി ഗുരുതരമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ്…

Read More

അഫ്ഗാനില്‍ നിന്നും പോളണ്ടിലേക്ക് പാലായനം ചെയ്ത കുട്ടികള്‍ വിഷക്കൂണ്‍ കഴിച്ച് ഗുരുതരാവസ്ഥയില്‍

വാഴ്‌സ: അഫ്ഗാനിസ്താനില്‍ നിന്നും പോളണ്ടിലേക്ക് പാലായനം ചെയ്ത അഫ്ഗാന്‍ കുടുംബത്തിലെ മൂന്നു കുട്ടികള്‍ വിഷക്കൂണ്‍ കഴിച്ച് ഗുരുതരാവസ്ഥയില്‍. രണ്ട് പേരുടെ നില ഗുരുതരമാണ്. 5 വയസും 6 വയസുമുള്ള സഹോദരങ്ങളാണ് ഗുരുതരാവസ്ഥയിലുള്ളത്. 5 വയസ്സുകാരന്‍ അബോധാവസ്ഥയില്‍ മരണത്തോട് മല്ലിടിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ ഇന്ന് പരിശോധന നടത്തും. ആറുവയസുകാരന്റെ കരളും മാറ്റി വയ്ക്കും. ഇവരുടെ മൂത്ത സഹോദരിയായ 17കാരിയും ആശുപത്രിയിലാണ്. വാഴ്‌സയ്ക്കു സമീപം വനമേഖലയോടു ചേര്‍ന്ന അഭയാര്‍ഥി കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന ഇവര്‍ വിശന്നപ്പോള്‍…

Read More

അമേരിക്കയുടെ അഫ്ഗാൻ പിന്മാറ്റം പൂർത്തിയായി; അവസാന വിമാനവും കാബൂൾ വിട്ടു

  ഇരുപത് വർഷത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനിൽ നിന്നും പൂർണമായി അമേരിക്കൻ സൈന്യത്തെ പിൻവലിച്ചു. അവസാന അമേരിക്കൻ വിമാനവും കാബൂൾ വിട്ടു. അമേരിക്കൻ അംബാസിഡർ അടക്കമുള്ളവരുമായി യുഎസ് വിമാനം സി 17 ഇന്ത്യൻ സമയം രാത്രി ഒരു മണിയോടെയാണ് പറന്നുയർന്നത്. 18 ദിവസം നീണ്ടുനിന്ന ഒഴിപ്പിക്കൽ ദൗത്യവും ഇതോടെ പൂർത്തിയായി. 1,23,000 പേരെ അഫ്ഗാനിസ്ഥാനിൽ നിന്ന് തിരികെ എത്തിച്ചതായി പെന്റഗൺ അറിയിച്ചു. യു എസ് സൈന്യം പൂർണമായും പിൻമാറിയതിന് പിന്നാലെ ആകാശത്തേക്ക് വെടിയുതിർത്താണ് താലിബാൻ ആഘോഷിച്ചത്. ചരിത്ര ദിവസമാണിതെന്നും…

Read More