കാബൂൾ വിമാനത്താവളത്തിലെ ചാവേറാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി

കാബൂൾ വിമാനത്താവളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ നടത്തിയ ചാവേർ സ്‌ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി. ഇതിൽ 13 പേർ യു എസ് സൈനികരാണ്. കഴിഞ്ഞ ദിവസമാണ് കാബുൾ വിമാനത്താവളത്തിന് പുറത്തും സമീപത്തുമാണ് രണ്ട് ആക്രമണം നടന്നത്. ഐ എസ് ഖൊറസൈൻ എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തിട്ടുണ്ട്. താലിബാനുമായി ശത്രുതയുള്ള സംഘടനയാണിത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാനിസ്ഥാൻ വിഭാഗമാണ് ഐ എസ് ഖൊറസൈൻ. ആക്രമണത്തിൽ 150ലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയവർക്ക് തക്ക തിരിച്ചടി നൽകുമെന്ന് യു എസ്…

Read More

കാബൂൾ സ്‌ഫോടനം: കൊല്ലപ്പെട്ട 62 പേരിൽ 13 പേർ യു എസ് സൈനികർ; 143 പേർക്ക് പരുക്ക്

കാബൂൾ വിമാനത്താവളത്തിന് മുന്നിൽ നടന്ന ചാവേർ സ്‌ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയി. 143 പേർക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ 13 പേർ അമേരിക്കൻ സൈനികരാണ്. ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. താലിബാനും രഹസ്യാന്വേഷണ ഏജൻസികളും ആക്രമണത്തിന് പിന്നിൽ ഐ എസ് ആണെന്ന് അറിയിച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ താലിബാൻകാരുമുണ്ട്. ആക്രമിച്ചവർക്ക് മാപ്പില്ലെന്നും തിരിച്ചടിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു കാബൂൾ വിമാനത്താവളത്തിലെ അബ്ബി ഗേറ്റിന് മുന്നിലാണ് ആദ്യ സ്‌ഫോടനം നടന്നത്. വിമാനത്താവളത്തിന് സമീപത്തെ ബാരൺ ഹോട്ടലിന് മുന്നിലും…

Read More

കാബൂളിനെ വിറപ്പിച്ച് 13 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തിനു പിന്നില്‍ ഐഎസ്: സ്ഥിരീകരിച്ച് യുഎസും താലിബാനും

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിനെ വിറപ്പിച്ച ഉഗ്ര സ്ഫോടനങ്ങള്‍ക്കു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആണെന്ന് താലിബാനും യുഎസും അറിയിച്ചു. വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ അഫ്ഗാന്‍ വിടുന്നതിനുള്ള ശ്രമം നടക്കവെയാണ് വിമാനത്താവളത്തിന് പുറത്ത് ബോംബുകള്‍ പൊട്ടിയത്. സ്‌ഫോടനത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. ഐഎസ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭീകര പ്രവര്‍ത്തനമാണ് നടന്നിരിക്കുന്നത് എന്നായിരുന്നു താലിബാന്റെ പ്രതികരണം. ആക്രമണം സംബന്ധിച്ച് ലഭിച്ച വിവരങ്ങളെല്ലാം അമേരിക്കയ്ക്ക് കൈമാറിയെന്ന് താലിബാന്‍ വക്താവ് സബീഹുല്ലാ മുജാഹിദ് പറഞ്ഞു. ‘ ഐഎസ് ആണ്…

Read More

അഫ്ഗാനിൽ നിന്നും കഴിഞ്ഞ ദിവസം തിരികെ എത്തിയവരിൽ 16 പേർക്ക് കൊവിഡ്

അഫ്ഗാനിൽ നിന്നും കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിച്ച 16 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 78 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന 78 പേരിൽ 53 പേർ അഫ്ഗാൻ പൗരന്മാരായിരുന്നു. 25 പേരാണ് ഇന്ത്യക്കാർ. ഇവരെ ഡൽഹിയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. അഫ്ഗാനിൽ നിന്ന് വരുന്നവർ നിർബന്ധമായും 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്ന് നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്ഥാനിലെ സാഹചര്യം കണക്കിലെടുത്ത് വിമാനത്തിൽ കയറുന്നതിന് മുൻപായുള്ള കൊവിഡ് ടെസ്റ്റ് ഒഴിവാക്കിയിരുന്നു.

Read More

വിമാനം റാഞ്ചിയെന്ന വാർത്ത നിഷേധിച്ച് ഉക്രൈൻ വിദേശകാര്യ മന്ത്രാലയം

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാ ദൗത്യത്തിന് എത്തിയ വിമാനം റാഞ്ചിയെന്ന വാർത്ത ഉക്രൈൻ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. വിമാനം റാഞ്ചിയെന്നും ഇറാനിൽ ലാൻഡ് ചെയ്തുവെന്നുമായിരുന്നു ഉക്രൈൻ വിദേശകാര്യ സഹമന്ത്രി യെവ്ജിനി യാനിനെ ഉദ്ധരിച്ച് വാർത്തകൾ വന്നത്. എന്നാൽ ഉക്രൈൻ വിദേശകാര്യ മന്ത്രാലയവും ഇറാൻ വ്യോമയാന മന്ത്രാലയവും വാർത്ത തള്ളി രംഗത്തുവന്നു. ഇന്ധനം നിറയ്ക്കുന്നതിനായാണ് വിമാനം ഇറാനിലിറക്കിയതെന്നും പിന്നീട് ഉക്രൈനിലേക്ക് പോയെന്നും ഇറാൻ വ്യോമയാന വക്താവ് അറിയിച്ചു. വിമാനം നിലവിൽ കീവിൽ ഇറങ്ങിയെന്നും റിപ്പോർട്ടുകളുണ്ട് 31 ഉക്രൈൻ പൗരൻമാരടക്കം 83…

Read More

വിമാനം റാഞ്ചിയെന്ന വാർത്ത നിഷേധിച്ച് ഉക്രൈൻ വിദേശകാര്യ മന്ത്രാലയം

  അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാ ദൗത്യത്തിന് എത്തിയ വിമാനം റാഞ്ചിയെന്ന വാർത്ത ഉക്രൈൻ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. വിമാനം റാഞ്ചിയെന്നും ഇറാനിൽ ലാൻഡ് ചെയ്തുവെന്നുമായിരുന്നു ഉക്രൈൻ വിദേശകാര്യ സഹമന്ത്രി യെവ്ജിനി യാനിനെ ഉദ്ധരിച്ച് വാർത്തകൾ വന്നത്. എന്നാൽ ഉക്രൈൻ വിദേശകാര്യ മന്ത്രാലയവും ഇറാൻ വ്യോമയാന മന്ത്രാലയവും വാർത്ത തള്ളി രംഗത്തുവന്നു. ഇന്ധനം നിറയ്ക്കുന്നതിനായാണ് വിമാനം ഇറാനിലിറക്കിയതെന്നും പിന്നീട് ഉക്രൈനിലേക്ക് പോയെന്നും ഇറാൻ വ്യോമയാന വക്താവ് അറിയിച്ചു. വിമാനം നിലവിൽ കീവിൽ ഇറങ്ങിയെന്നും റിപ്പോർട്ടുകളുണ്ട് 31 ഉക്രൈൻ പൗരൻമാരടക്കം…

Read More

അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് സഹായവുമായി ആറ് വിദേശ രാജ്യങ്ങളും

  അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് സഹാ്‌യവുമായി കൂടുതൽ രാജ്യങ്ങൾ. ആറ് വിദേശ രാജ്യങ്ങളാണ് അവരുടെ സ്ഥാപനങ്ങൾക്കായി അഫ്ഗാനിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കുക. അമേരിക്ക, ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, യുഎഇ, ഖത്തർ രാജ്യങ്ങളാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് സഹായവുമായി എത്തിയിരിക്കുന്നത് ആറ് രാജ്യങ്ങളും അവർക്ക് വേണ്ടി ജോലി ചെയ്യുന്നവരെ കണ്ടെത്തി കാബൂൾ വിമാനത്താവളത്തിൽ നിന്ന് അതാത് രാജ്യങ്ങളിലേക്ക് കൊണ്ടുപോകും. പിന്നീട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ ഡൽഹിയിലെതത്ിക്കും

Read More

ചിമ്പാന്‍സിയുമായി പ്രണയത്തിലായി; യുവതിക്ക് മൃഗശാല സന്ദര്‍ശിക്കുന്നതിന് വിലക്ക്

ബ്രസ്സല്‍സ്: ചിമ്പാന്‍സിയുമായി ‘പ്രണയ’ത്തിലായ യുവതിക്ക് മൃഗശാല സന്ദര്‍ശിക്കുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. ബെല്‍ജിയത്തിലാണ് വിചിത്രമായ സംഭവം നടന്നത്. സ്ഥിരമായി മൃഗശാലയില്‍ എത്തിയിരുന്ന ഇവര്‍ മൃഗശാലയിലെ ഒരു ചിമ്പാന്‍സിയുമായി ‘പ്രണയ’ത്തിലാവുകയായിരുന്നു. കേട്ടാല്‍ വിശ്വസിക്കില്ലെങ്കിലും സംഭവം സത്യമാണ് കഴിഞ്ഞ 4 വര്‍ഷമായി, ആദി ടിമ്മര്‍മാന്‍സ് എന്ന സ്ത്രീ എല്ലാ ആഴ്ചയും വടക്കന്‍ ബെല്‍ജിയത്തിലെ ആന്റ്‌വെര്‍പ് മൃഗശാല സന്ദര്‍ശിക്കുന്നത് പതിവായിരുന്നു. ഈ സമയം മൃഗശാലയിലെ 38 കാരനായ ചിറ്റ എന്ന ചിമ്പാന്‍സിയോടൊപ്പം അവര്‍ കൂടുതല്‍ സമയം ചെലവഴിച്ചു. ഇതോടെ ചിമ്പാന്‍സി മറ്റു ചിമ്പാന്‍സികള്‍ക്കൊപ്പം…

Read More

അഫ്ഗാനിൽ കടുത്ത പോരാട്ടവുമായി പ്രതിരോധ സേന; കമാൻഡറടക്കം 50 താലിബാനികൾ കൊല്ലപ്പെട്ടു

  അഫ്ഗാനിസ്ഥാനിൽ താലിബാനെതിരെ കടുത്ത പോരാട്ടവുമായി പ്രതിരോധ സേന. ഫജ്‌റ് മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ താലിബാന്റെ കമാൻഡർ അടക്കം 50 പേരെ പ്രതിരോധ സേന കൊലപ്പെടുത്തി. താലിബാന്റെ ബനു ജില്ലാ തലവനും കൂട്ടാളികളുമായ മൂന്ന് പേരുമടക്കമാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ പ്രതിരോധ സേനയിലെ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പഞ്ച് ഷീർ പ്രവിശ്യയിലാണ് നിലവിൽ ഏറ്റുമുട്ടൽ നടക്കുന്നത്. താലിബാന് മുന്നിൽ കീഴടങ്ങാത്ത ഏക പ്രവിശ്യയാണ് പഞ്ച് ഷീർ

Read More

റഷ്യൻ നടിയും കാഞ്ചന 3 താരവുമായ അലക്‌സാൻഡ്ര തൂങ്ങിമരിച്ച നിലയിൽ

  റഷ്യൻ നടിയും കാഞ്ചന 3 താരവുമായ അലക്‌സാൻഡ്ര ജാവി തൂങ്ങമരിച്ച നിലയിൽ. 23 വയസ്സായിരുന്നു. ഗോവയിലെ വസതിയിലാണ് അലക്‌സാൻഡ്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം നടിയുടെ പ്രണയബന്ധം അടുത്തിടെ തകർന്നുവെന്നും തുടർന്ന് കടുത്ത വിഷാദത്തിലായിരുന്നുവെന്നും അയൽവാസികൾ പറയുന്നു. ഏറെക്കാലമായി ഇവർ ഗോവയിലാണ് താമസം.

Read More