കാബൂളിനെ വിറപ്പിച്ച് 13 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തിനു പിന്നില്‍ ഐഎസ്: സ്ഥിരീകരിച്ച് യുഎസും താലിബാനും
കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിനെ വിറപ്പിച്ച ഉഗ്ര സ്ഫോടനങ്ങള്‍ക്കു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആണെന്ന് താലിബാനും യുഎസും അറിയിച്ചു. വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ അഫ്ഗാന്‍ വിടുന്നതിനുള്ള ശ്രമം നടക്കവെയാണ് വിമാനത്താവളത്തിന് പുറത്ത് ബോംബുകള്‍ പൊട്ടിയത്. സ്‌ഫോടനത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. ഐഎസ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭീകര പ്രവര്‍ത്തനമാണ് നടന്നിരിക്കുന്നത് എന്നായിരുന്നു താലിബാന്റെ പ്രതികരണം. ആക്രമണം സംബന്ധിച്ച് ലഭിച്ച വിവരങ്ങളെല്ലാം അമേരിക്കയ്ക്ക് കൈമാറിയെന്ന് താലിബാന്‍ വക്താവ് സബീഹുല്ലാ മുജാഹിദ് പറഞ്ഞു. ‘ ഐഎസ് ആണ്…