വന്‍ പ്രതിഷേധം അഫ്ഗാന്‍ മുഴുവന്‍ വ്യാപിക്കുന്നു: താലിബാന്‍ ഭരണകൂടം അട്ടിമറിക്കാന്‍ ജനങ്ങള്‍

ജലാലാബാദ് :  അഫ്ഗാനിസ്ഥാന്റെ പതാക നീക്കം ചെയ്യുന്നതിനെതിരെ ജലാലാബാദില്‍ ആരംഭിച്ച താലിബാന്‍ വിരുദ്ധ പ്രതിഷേധം  മറ്റിടങ്ങളിലേയ്ക്കും വ്യാപിക്കുന്നു. ഖോസ്ത് പ്രവിശ്യയില്‍ സമാന വിഷയത്തില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജലാലാബാദില്‍ അഫ്ഗാന്‍ പതാക താലിബാന്‍ നീക്കം ചെയ്യുന്നതിനെതിരെയുള്ള പ്രതിഷേധത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ദേശീയ പതാകയുമേന്തി നൂറുകണക്കിന് പേരാണ് ഇവിടെ തെരുവിലിറങ്ങിയത്. നഗരത്തിലെ പ്രധാന ചത്വരത്തില്‍ ദേശീയ പതാക പുനഃസ്ഥാപിക്കുന്ന വേളയിലാണ് താലിബാനുമായി ഏറ്റുമുട്ടലുണ്ടായത്. സംഭവം വീഡിയോയില്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകനെ…

Read More

ആയുധമെടുത്ത് പോരാടിയ അഫ്ഗാനിലെ വനിതാ ഗവർണർ സലീമ താലിബാന്റെ പിടിയിൽ

അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ ഗവർണറായ സലീമ മസാരിയെ താലിബാൻ പിടികൂടിയതായി റിപ്പോർട്ട്. താലിബാനെതിരെ ആയുധമെടുത്ത് പോരാടിയ ധീര വനിതയാണ് സലീമ. അഫ്ഗാൻ താലിബാൻ കീഴടക്കിയതിന് പിന്നാലെ നിരവധി നേതാക്കൾ രാജ്യം വിട്ട് പലായനം ചെയ്തിരുന്നു. എന്നാൽ ബൽഖ് പ്രവിശ്യയിൽ ഒളിവിൽ കഴിയുകയായിരുന്ന സലീമ മമസാര അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗാനി രാജ്യം വിടുകയും താലിബാൻ കാബൂൾ കീഴടക്കുകയും ചെയ്തതിന് പിന്നാലെയാണ് മസാരി പിടിയിലായത്. അഫ്ഗാനിൽ ഗവർണറായി ചുമതലയേറ്റ ആദ്യ മൂന്ന് വനിതകളിൽ ഒരാളായിരുന്നു മസാരി. മറ്റ് പ്രവിശ്യകൾ…

Read More

യു എസ് വ്യോമവിമാനം ലാൻഡ് ചെയ്തപ്പോൾ ടയറിൽ മൃതദേഹാവശിഷ്ടങ്ങളും

  അഫ്ഗാനിസ്ഥാൻ താലിബാൻ കീഴടക്കിയതിന് പിന്നാലെ കാബൂളിൽ നിന്ന് അഭയാർഥികളുമായി പറന്നുയർന്ന യുഎസ് വ്യോമസേനാ വിമാനം ലാൻഡ് ചെയ്തപ്പോൾ വിമാനത്തിന്റെ അടിയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. സി 17 ഗ്ലോബ് മാസ്റ്റർ വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ദുരന്തമുണ്ടായ സാഹചര്യം അന്വേഷിക്കുമെന്ന് യു എസ് അറിയിച്ചു ഏതുവിധേനയും കാബൂളിൽ നിന്ന് രക്ഷപ്പെടാനുള്ള ജനങ്ങളുടെ ശ്രമം വലിയ ദുരന്തത്തിലേക്കാണ് വഴിവെച്ചത്. വിമാനത്തിന്റെ ടയറുകളിലും ചിറകുകളിലുമൊക്കെ അള്ളിപ്പിടിച്ച് യാത്ര ചെയ്യാൻ ശ്രമിച്ചവരൊക്കെ ടേക്ക് ഓഫിന് പിന്നാലെ താഴേ വീണ് മരിച്ചിരുന്നു….

Read More

താലിബാന്റെ വാക്കുകളെ വിശ്വസിച്ച് അന്താരാഷ്ട്ര സമൂഹം; ചർച്ച നടത്തുമെന്ന് യൂറോപ്യൻ യൂണിയൻ

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഒഴിപ്പിക്കലിന് എല്ലാവിധ സൗകര്യവും ഉറപ്പാക്കുമെന്ന് താലിബാൻ ഉറപ്പ് നൽകിയതായി വൈറ്റ് ഹൗസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജാക്ക് സള്ളിവനാണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാനിസ്ഥാനെ ഏതെങ്കിലും രാജ്യത്തിനെതിരായ താവളമാക്കി മാറ്റില്ലെന്ന് താലിബാൻ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്ന് താലിബാനുമായി ചർച്ച നടത്തുമെന്ന് യൂറോപ്യൻ യൂനിയനും വ്യക്തമാക്കി. താലിബാൻ വക്താവ് സബീഹുല്ലയാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ സംശയങ്ങൾക്ക് മറുപടി നൽകിയത്. മതനിയമങ്ങൾ പാലിച്ച് ഭരണം നടത്താൻ താലിബാന് അവകാശമുണ്ട്. ഇസ്ലാമിക നിയമത്തിന്റെ വ്യവസ്ഥക്കുള്ളിൽ നിന്നുകൊണ്ട് സ്ത്രീകൾക്ക് അവകാശങ്ങൾ അനുവദിക്കും. ജോലിയും…

Read More

ഫെബ്രുവരിക്ക് ശേഷം ന്യൂസിലാൻഡിൽ ആദ്യമായി ഒരാൾക്ക് കൊവിഡ്; രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

ന്യൂസിലാൻഡിൽ വീണ്ടും കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തു. ഫെബ്രുവരിക്ക് ശേഷം ഇതാദ്യമായാണ് ഒരാൾക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഓക് ലാൻഡിലെ 58 വയസ്സുകാരനാണ് രോഗബാധ. ഇദ്ദേഹം വാക്‌സിനെടുത്തിരുന്നില്ല. രോഗി യാത്ര ചെയ്ത ഓക് ലാൻഡ്, കോറോമാൻഡൽ പെനിൻസുല എന്നിവിടങ്ങളിൽ ഒരാഴ്ച ലോക്് ഡൗൺ ഏർപ്പെടുത്തി. ചൊവ്വാഴ്ച രാത്രി മുതൽ മൂന്ന് ദിവസത്തേക്ക് രാജ്യമൊട്ടാകെ കർശന നിയന്ത്രണങ്ങളായിരിക്കുമെന്നും ജനങ്ങൾ വീടിനുള്ളിൽ തന്നെ കഴിയണമെന്നും പ്രധാനമന്ത്രി ജസീന്ത ആർഡേൺ ആവശ്യപ്പെട്ടു. മൂവായിരത്തോളം പേർക്ക് മാത്രമാണ് ന്യൂസിലാൻഡിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. വെറും…

Read More

ജോലികളിൽ തിരികെ എത്താൻ നിർദേശം; അഫ്ഗാനിൽ പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ

അഫ്ഗാനിസ്ഥാനിൽ എല്ലാ സർക്കാർ ജീവനക്കാർക്കും പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ. ജീവനക്കാർ ജോലിയിലേക്ക് മടങ്ങിയെത്താനാണ് നിർദേശം. അധികാരമേറ്റെടുത്ത് രണ്ട് ദിവസം കഴിയുമ്പോഴാണ് താലിബാന്റെ പ്രഖ്യാപനം എല്ലാവർക്കുമായി പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ തങ്ങളുടെ ദിവസേനയുള്ള ജോലികളിലേക്ക് ആത്മവിശ്വാസത്തോടെ എല്ലാവരും തിരികെ എത്തണം എന്നാണ് താലിബാൻ പുറത്തിറക്കിയ പ്രസ്താവന

Read More

നിമിഷാ ഫാത്തിമയും കൂട്ടരും ജയിൽ മോചിതരായെന്ന് റിപ്പോർട്ട്, ഇനി താലിബാന് വേണ്ടി പ്രവർത്തിക്കേണ്ടി വരും

  കാബൂൾ: അഫ്ഗാനിസ്താനിൽ അഴിഞ്ഞാട്ടം തുടർന്ന് താലിബാൻ ഭീകരർ. ഇതിന്റെ ഭാഗമായി കാബൂളിലെ സൈനിക ജയിൽ താലിബാൻ പിടിച്ചെടുത്തു. കൊടും ഭീകരർ ഉൾപ്പെടെ 5000ത്തോളം തടവുകാരെ കഴിഞ്ഞ ദിവസം താലിബാൻ മോചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെതടവറയിൽ കഴിയുന്ന ഐഎസ്, അല്‍ക്വയ്ദ ഭീകരര്‍ അടക്കമുള്ള തടവുകാരെയും താലിബാൻ തുറന്നുവിട്ടു. ഐഎസില്‍ ചേരാന്‍ഭര്‍ത്താക്കന്മാര്‍ക്കൊപ്പം നാടുവിട്ട മലയാളികളായ നിമിഷാ ഫാത്തിമയും മെറിന്‍ ജോസഫും സോണിയ സെബാസ്റ്റ്യനും റഫീലയും ജയിൽ മോചിതരായവരുടെ കൂടെയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഈ റിപ്പോര്‍ട്ട് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചു…

Read More

കാബൂളിൽ വിമാനത്തിന്റെ ചക്രത്തില്‍ സ്വയം ബന്ധിച്ച് യാത്ര ചെയ്യാന്‍ ശ്രമിക്കവെ വീണ് മരിച്ചത് രണ്ട് കുട്ടികൾ

കാബൂള്‍: അഫ്ഗാനിസ്ഥനിലെ താലിബാന്‍ അധിനിവേശത്തെ തുടർന്ന് യു.എസ് വിമാനത്തിന്റെ ചക്രത്തില്‍ സ്വയം ബന്ധിച്ച് യാത്ര ചെയ്യാന്‍ ശ്രമിക്കവെ വീണ് മരിച്ച രണ്ട് പേരും കുട്ടികൾ. 16 ഉം 17 ഉം വയസുള്ള രണ്ട് കുട്ടികളാണ് വിമാനം പറന്നുയരവേ വീണ് കൊല്ലപ്പെട്ടതെന്ന് മാധ്യമപ്രവര്‍ത്തകനായ റുസ്തം വഹാബ് റിപ്പോര്‍ട്ട് ചെയ്തു. തന്റെ ബന്ധുവിന്റെ അയല്‍വാസികളാണ് കൊല്ലപ്പെട്ടതെന്നും ഇരുവരുടേയും മൃതദേഹങ്ങള്‍ രക്ഷിതാക്കളുടെ പക്കലെത്തിച്ചിട്ടുണ്ടെന്നും റുസ്തത്തിന്റെ ട്വീറ്റില്‍ പറയുന്നു. അദ്ദേഹം വ്യക്തമാക്കി. താലിബാൻ ഭീകരർ പിടിച്ചടക്കിയ അഫ്ഗാനില്‍നിന്ന് പുറത്തുകടക്കാന്‍ വഴി തേടുകയാണ് ഭൂരിഭാഗം…

Read More

കാബൂളിലെ ഇന്ത്യൻ എംബസി അടയ്ക്കും: ഇന്ത്യൻ പൗരന്മാരുമായി വിമാനം ഡൽഹിയിലെത്തി

ന്യൂഡൽഹി: കാബൂളിലെ ഇന്ത്യൻ എംബസി അടയ്ക്കാൻ തീരുമാനിച്ച് കേന്ദ്രസർക്കാർ. കാബൂളിൽ കുടുങ്ങി. ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി പുറപ്പെട്ട ഇന്ത്യൻ വ്യോമസേനാ വിമാനം ഡൽഹിയിലെത്തി. അടുത്ത വിമാനം യാത്രക്കാരുമായി ഉടനെത്തുമെന്നാണ് വിവരം. കാബൂളിലെ ഇന്ത്യൻ എംബസിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനായി ഇന്ത്യൻ വ്യോമസേനയുടെ രണ്ട് വിമാനങ്ങളാണ് കാബൂളിലെത്തിയത്. ഇന്ത്യൻ എംബസി മാത്രമാണ് നിലവിൽ കാബൂളിൽ പ്രവർത്തിക്കുന്നത്. ഇരുന്നൂറോളം ഇന്ത്യൻ പൗരന്മാർ എംബസിയിലുണ്ടെന്നാണ് റിപ്പോർട്ട്. ഇവരിൽ നയതന്ത്ര ഉദ്യോഗസ്ഥരും നിർമ്മാണ പ്രവർത്തനങ്ങൾക്കായി പോയവരും ഐടിബിപി ഭടൻമാരും ഉൾപ്പെടുന്നുണ്ട്. താലിബാൻ അഫ്ഗാനിസ്ഥാനിൽ…

Read More

കുടുങ്ങിയ ഇരുന്നൂറോളം പേരെ തിരികെ എത്തിക്കാനായി ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ കാബൂളിലെത്തി

കാബൂളിലെ ഇന്ത്യൻ എംബസിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ കാബൂളിലെത്തി. കാബൂൾ വിമാനത്താവളത്തിലിറങ്ങിയ രണ്ട് വിമാനങ്ങളും തുടർ ഉത്തരവുകൾക്കായി കാത്തിരിക്കുകായണ്. സ്ഥിതി മെച്ചപ്പെട്ട ശേഷമാകും റെസ്‌ക്യൂ മിഷൻ ആരംഭിക്കുക കാബൂളിലെ ഇന്ത്യൻ എംബസിയിൽ ഇരുന്നൂറോളം ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. ഇരുപതോളം നയതന്ത്ര ഉദ്യോഗസ്ഥരെ കൂടാതെ നിർമാണ പ്രവർത്തനങ്ങൾക്കായി പോയവരും ഐടിബിബി സൈനികരും എംബസിയിയിലുണ്ട്. അതേസമയം താലിബാനിൽ നിന്ന് രക്ഷപ്പെടാനായി വിമാനത്താവളത്തിൽ നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയിരിക്കുന്നത്. ഇവരെ നീക്കാതെ വിമാനത്തിന്റെ ടേക്ക് ഓഫും അസാധ്യമാണ് എംബസിയിൽ നിന്ന്…

Read More