മോസ്‌കോ: റഷ്യയിലെ പെം സര്‍വകലാശാല കാമ്പസില്‍ അജ്ഞാതന്‍ നടത്തിയ വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി ആളുകള്‍ക്ക് പരിക്ക്. അക്രമി വെടിയുതിര്‍ത്തതോടെ പരിഭ്രാന്തരായ വിദ്യാര്‍ഥികള്‍ ജനാലകളിലൂടെ പുറത്തേക്ക് ചാടി. ഇത്തരത്തിലും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വെടിയുതിര്‍ത്തത് സര്‍വകലാശാലയിലെ തന്നെ വിദ്യാര്‍ഥിയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ടെങ്കിലും ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. വെടിവെച്ചതിനുശേഷം ജനല്‍ വഴി പുറത്തേക്ക് ചാടിയ ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.