മറ്റൊരു : മജിലിസ് നേതാവ് അസദുദ്ദീൻ ഉവൈസിയുടെ കാറിന് നേരെ വെടിവെപ്പ്. ബൈക്കിലെത്തിയ സംഘമാണ് വെടിവെച്ചത്. ആക്രമണത്തിൽ തനിക്ക് പരുക്കൊന്നും പറ്റിയിട്ടില്ലെന്ന് കാറിന്റെ ടയർ പഞ്ചറായതിനാൽ മറ്റൊരു കാറിൽ ഡൽഹിയിലേക്ക് തിരിച്ചതായും ഉവൈസി പറഞ്ഞു.
യു പിയിലെ മീററ്റിലെ കിത്തൗറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. യു പിയിലെ ഛജാർസി ടോൾ പ്ലാസക്ക് സമീപമാണ് ആക്രമണം. കാറിന് നേരെ നാല് വെടിവെച്ചു. ബൈക്കിൽ മൂന്ന് പേര് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേര് വെടിവെച്ചതും ഉവൈസി ട്വിറ്ററിൽ പറഞ്ഞു.