അമേരിക്കയിലെ മിഷഗണിൽ സ്‌കൂളിൽ നടന്ന വെടിവെപ്പിൽ മൂന്ന് മരണം. ഓസ്‌ഫോഡ് ഹൈ സ്‌കൂളിലാണ് വെടിവെപ്പ് നടന്നത്. രണ്ട് പെൺകുട്ടികളടക്കം മൂന്ന് വിദ്യാർഥികളാണ് കൊല്ലപ്പെട്ടത്. അധ്യാപകനടക്കം 8 പേർക്ക് പരുക്കേറ്റു.
15 വയസ്സുള്ള വിദ്യാർഥിയാണ് വെടിവെപ്പ് നടത്തിയത്. വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മാതാപിതാക്കളെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ആക്രമണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല