ആണവായുധം ഞങ്ങൾക്കുമുണ്ടെന്ന് ഓർക്കണം; റഷ്യക്ക് മുന്നറിയിപ്പുമായി ഫ്രാൻസ്

 

യുക്രൈനിൽ യുദ്ധം തുടരുന്ന റഷ്യക്ക് മുന്നറിയിപ്പുമായി ഫ്രാൻസ്. നാറ്റോയുടെ പക്കലും ആണവായുധം ഉണ്ടെന്ന് പുടിൻ ഓർക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നൽകി. അതേസമയം നേരിട്ട് യുദ്ധത്തിനില്ലെന്നും റഷ്യക്ക് മേൽ കൂടുതൽ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു

യുക്രൈനിലേക്ക് അമേരിക്ക സൈന്യത്തെ അയക്കില്ല. റഷ്യക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു. മാസങ്ങൾക്ക് മുമ്പെ യുദ്ധം പുടിൻ ആസൂത്രണം ചെയ്തിരുന്നുവെന്നും ബൈഡൻ ആവർത്തിച്ചു. യുദ്ധം തുടങ്ങിയവർ തന്നെ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും.

നാല് റഷ്യൻ ബാങ്കുകൾക്കും പ്രമുഖ കമ്പനികൾക്കും ഉപരോധം ഏർപ്പെടുത്തി. ഇവയുടെ ആസ്തികൾ മരവിപ്പിച്ചു. ഉപരോധങ്ങൾ ഫലം കാണാൻ സമയമെടുക്കുമെന്നും ബൈഡൻ പറഞ്ഞു.