Headlines

പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവും യുവതിയും അറസ്റ്റില്‍

കൽപ്പറ്റ:  കമ്പളക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍വെച്ച് 17 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍  കമ്പളക്കാട് വെള്ളാരംകുനി സ്വദേശി  കൃഷ്ണപുരം വീട്ടില്‍  അമല്‍ (24)നെയും ഇയാളുടെ കാമുകിയും, പീഡനത്തിന് ഒത്താശ ചെയ്യുകയും ചെയ്ത ബത്തേരി കുപ്പാടി സ്വദേശിനി  നടക്കാവില്‍ വീട്ടില്‍ സജിത (40) യെയും കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയുടെ മേല്‍ ഇരുവര്‍ക്കുമെതിരെ പോക്‌സോ നിയമപ്രകാരവും ,പെണ്‍കുട്ടിയുടെ സഹോദരന്റെ പരാതിയുടെ മേല്‍ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ്  പോലീസ്…

Read More

വയനാട് മുട്ടിലിൽ കാട്ടുപന്നിയുടെ അക്രമത്തിൽ മധ്യവയസ്കന് ഗുരുതര പരിക്ക്

മുട്ടിൽ: കാട്ടുപന്നിയുടെ അക്രമത്തിൽ മധ്യവയസ്കന് ഗുരുതര പരിക്ക്.  മുട്ടിൽ  കുട്ടമംഗലം സ്വദേശിയായ വിളഞ്ഞിപ്പിലാക്കൽ യൂനസ്( 46)നാണ്  ആക്രമത്തിൽ പരിക്കേറ്റത്. കൈകൾക്കും കാലുകൾക്കും തലക്കുമാണ് പരിക്കേറ്റത്.  ബുധനാഴ്ച്ച രാവിലെ ആറുമണിയോടെയാണ് സംഭവം. വീടിനടുത്തുള്ള പഴശ്ശി കോളനിക്ക് സമീപം കുടിവെള്ള പൈപ്പിൻ്റെ തകരാർ പരിഹരിക്കാനായി യൂനസും 2 സുഹൃത്തുക്കളും പോയി തിരിച്ചുവരുന്ന വഴിക്ക് കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന  സുഹൃത്തുക്കൾക്ക് പരിക്കേറ്റിട്ടില്ല. ഇവർ ശബ്ദമുണ്ടാക്കിയതിനെത്തുടർന്നാണ് പ്രദേശവാസികൾ സംഭവമറിഞ്ഞത്. പിന്നീട് കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  പ്രദേശത്ത് പന്നി ശല്യവും കുരങ്ങ് ശല്യവും…

Read More

ക്രിസ്തുമസ് ട്രീ  വീട്ടിൽ നിർമ്മിച്ച്   ശ്രദ്ദേയാവുകയാണ് വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി

മാനന്തവാടി: ക്രിസ്തുമസ് ട്രീ  വീട്ടിൽ നിർമ്മിച്ച്   ശ്രദ്ദേയാവുകയാണ് വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി എവുലിൻ അന്ന ഷിബു.  ന്യൂസ് പേപ്പറും ഉപയോഗിച്ച പുസ്തക  താളുകളും കൊണ്ടാണ്  മനോഹരങ്ങളായ  ട്രീ യും മറ്റ് അലങ്കാര വസ്തുക്കളും നിർമ്മിക്കുന്നത് . ലോക്ക് ഡൗൺ കാലത്ത് ബോട്ടിൽ ആർട്ട് ചെയത് തുടങ്ങിയതാണ് എവുലിൻ . ഉപയോഗശൂന്യമായ ബോട്ടിലുകൾ, കയർ , മുട്ട തോട് , പിസ്ത തോട് എന്നിവ കൊണ്ട്  വാൾ ഹാങ്ങിങ്ങ് പോലുള്ളവ നിർമ്മിച്ചു….

Read More

നാട്ടുകാർക്കെന്നപോലെ സിനിമാമേഖലയിലും പ്രിയങ്കരനായ ഷാബുവിന്റെ വേർപാട് ഉൾകൊള്ളാനാവാതെ ഉറ്റവർ

പുല്പള്ളി: നാട്ടുകാർക്കെന്നപോലെ സിനിമാമേഖലയിലും പ്രിയങ്കരനായ ഷാബുവിന്റെ വേർപാട് ഉൾകൊള്ളാനാവാതെ ഉറ്റവർ. സിനിമാ മേക്കപ്പ് മാനായ ശശിമല ആലിക്കൽ ഷാബു (37) വിന്റെ മരണവാർത്ത ഞെട്ടലോടെയാണ് നാടും ചലച്ചിത്രലോകവും കേട്ടത്. ഞായറാഴ്ച രാത്രി വൈകി ഷാബുവിനെ മരണവാർത്ത അറിഞ്ഞതുമുതൽ സാമൂഹികമാധ്യമങ്ങളിലടക്കം അനുശോചനവുമായി ചലച്ചിത്രരംഗത്തെ പ്രമുഖരെത്തി. എട്ടുവർഷമായി നിവിൻപോളിയുടെ മേക്കപ്പ് മാനായി പ്രവർത്തിക്കുന്ന ഷാബു ഷൂട്ടിങ് ലൊക്കേഷനുകളിൽ നിറസാന്നിധ്യമായിരുന്നു. പുതിയ തീരങ്ങൾ എന്ന സിനിമ മുതലാണ് നിവിൻപോളിയുടെ പേഴ്സണൽ മേക്കപ്പ് മാനായത്. അജു വർഗീസ്, ദുൽഖർ സൽമാൻ, വിനീത് ശ്രീനിവാസൻ,…

Read More

അബ്ദുൾ ലത്തീഫിൻ്റെ മരണം കൊലപാതകമെന്ന് പോലീസ്

കമ്പളക്കാട് പറളിക്കുന്നിൽ മധ്യവയസ്ക്കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്….. മലപ്പുറം കരിപ്പൂർ കിളിനാട്ട് അബ്ദുൽ ലത്തീഫ് ആണ് മരിച്ചത്. സംഭവത്തിൽ രണ്ടാം ഭാര്യ ജസ്ന, സഹോദരൻ ജംഷാൻ എന്നിവരെ കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അബ്ദുൽ ലത്തീഫ് പറളിക്കുന്നിലെ രണ്ടാം ഭാര്യയുടെ വീട്ടിലെത്തിയത്. ഇവിടെ വെച്ചുണ്ടായ മർദ്ധനത്തിൽ ഇയാൾക്ക് ഗുരുത പരിക്കേറ്റിരുന്നു. സംഭവത്തിൽ രണ്ടാം ഭാര്യ ജസ്ന, സഹോദരൻ ജംഷാൻ എന്നിവരെ കൽപ്പറ്റ പോലീസ് കഴിഞ്ഞദിവസം തന്നെ കസ്റ്റഡിയിലെടുത്തിരുന്നു….

Read More

നെന്മേനി പഞ്ചായത്തിലെ മാടക്കര പ്രദേശങ്ങൾ മൈക്രോ കണ്ടെയ്ൻമെൻ്റ് സോണാക്കി

നെൻമേനി ഗ്രാമ പഞ്ചായത്ത് വാർഡ് 16ലെ വലിയവട്ടം പ്രദേശം ഒഴികെയുള്ള പ്രദേശങ്ങളും വാർഡ് 14 ൽ മാടക്കര – ചീരാൽ റോഡിൽ കോൽക്കുഴി പാലം മുതൽ താഴത്തൂർ ജംഗ്ഷൻ വരെ റോഡിനിരു വശവുമുള്ള പ്രദേശങ്ങളും മൈക്രോ കണ്ടെയ്ൻമെൻ്റ് സോണാക്കി ജില്ലാ ക ലക്ടർ ഉത്തരവായി.

Read More

നെന്മേനി പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം പണിയ സമുദായത്തിന് നൽകണമെന്ന് കേരള പണിയർ സമാജം

നെന്മേനി പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം പണിയ സമുദായത്തിന് നൽകണമെന്ന് കേരള പണിയർ സമാജം ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ നിന്നും വിജയിച്ച ബിന്ദു അനന്തൻ ഏറ്റവും പിന്നോക്കം നിൽക്കുന്ന പണിയ സമുദായത്തിൽ നിന്നുള്ളതാണ്. പ്രസിഡൻ്റ് സ്ഥാനത്തിന് ബിന്ദു അനന്തന് അർഹതയുണ്ടായിട്ടും, ചില നേതാക്കളുടെ സ്വന്തം താൽപര്യത്തിനനുസരിച്ചാണ് സീറ്റ് കൊടുക്കുവാൻ ഉദ്ദേശിക്കുന്നതെന്നും ഇവർ ആരോപിച്ചു. ഡി സി സിയിലും കെ പി സി സിയിലും ബ്ലോക്ക് ജില്ലാ കമ്മിറ്റികളിലും പണിയ സമുദായത്തിന് ഒരു ഭാരവാഹിത്വവുമില്ല….

Read More

എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം കല്‍പ്പറ്റയില്‍ കിഴങ്ങു ചന്ത സംഘടിപ്പിക്കുന്നു

എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം കല്‍പ്പറ്റയില്‍ കിഴങ്ങു ചന്ത സംഘടിപ്പിക്കുന്നു. എച്ച്. ഡി. എഫ്. സി. ബാങ്ക് പരിവര്‍ത്തന്‍ പദ്ധതിയുടെ ഭാഗമായി എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം നടപ്പാക്കികൊണ്ടിരിക്കുന്ന പ്രാദേശിക ഭക്ഷ്യ വിഭവങ്ങളുടെ പ്രദര്‍ശനവും വില്പനയും സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം ഡയറക്ടര്‍   ഡോ. ഷക്കീല വി. നിര്‍വ്വഹിച്ചു. കല്‍പ്പറ്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയായ വാംകോ, വയനാട് പ്രവര്‍ത്തക സമിതി, സീഡ് കെയര്‍…

Read More

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വെള്ളമുണ്ട സെക്ഷനു കീഴില്‍ വരുന്ന മൂളിത്തോട്, അഞ്ചാംപീടിക      ഭാഗങ്ങളില്‍   (ബുധന്‍) രാവിലെ 8.30 മണി മുതല്‍ വൈകുന്നേരം 5.30  മണി വരെ പൂര്‍ണമായോ ഭാഗികമായോ  വൈദ്യുതി മുടങ്ങും. കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനിലെ റെസ്റ്റ് ഹൗസ് ഏരിയ, എസ് .പി ഓഫീസ് ഏരിയ എന്നിവിടങ്ങളില്‍   (ബുധന്‍) രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ക്ലബ് സെന്റര്‍ ,ഡോക്ടര്‍പടി കാപ്പുംകുന്ന്  എന്നിവിടങ്ങളില്‍   (ബുധന്‍) രാവിലെ 9 മുതല്‍…

Read More

വയനാട് ‍ജില്ലയിൽ 202 പേര്‍ക്ക് കൂടി കോവിഡ്:200 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ‍ജില്ലയിൽ 202 പേര്‍ക്ക് കൂടി കോവിഡ്:200 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് 202 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 195 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 200 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 15140 ആയി. 12809 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 92…

Read More