കോവിഡ് ബോധവല്‍ക്കരണം: വയനാട്ടിൽ വാഹനപ്രചാരണം ഇന്ന് തുടങ്ങും
ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പും ആരോഗ്യകേരളം വയനാടും സംയുക്തമായി സംഘടിപ്പിക്കുന്ന വാഹനപ്രചാരണം ഇന്ന് തുടങ്ങും. പോസ്റ്റ് കോവിഡ് ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും, കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ പരിശോധന നടത്തേണ്ടതിന്റെ ആവശ്യകത, വയോജനങ്ങളില്‍ കൊവിഡ് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 10 ന് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ജില്ലാ പോലിസ് മേധാവി ജി. പൂങ്കുഴലി ഫ്ളാഗ് ഓഫ് ചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക, ആരോഗ്യകേരളം…