Headlines

വയനാട് ജില്ലയിൽ 259 പേര്‍ക്ക് കൂടി കോവിഡ്;196 പേര്‍ക്ക് രോഗമുക്തി, .എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (25.12.20) 259 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 196 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറു പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 15824 ആയി. 13336 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 99 മരണം. നിലവില്‍ 2389 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1558 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

പറളിക്കുന്ന് കൊലപാതകം: പ്രതി ജസ് നയുടെ സഹോദരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കമ്പളക്കാട് പറളിക്കുന്ന് കൊലപാതക കേസിലെ രണ്ടാം പ്രതിയായ ജസ് നയുടെ സഹോദരനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കൊലപാതകം നടന്ന വീടിന് സമീപം ആടുകളെ തീറ്റാൻ പോയപ്പോഴായിരുന്നു സംഭവമെന്നാണ് ബന്ധുക്കൾ പറയുന്നത്. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കൊല്ലപ്പെട്ട ലത്തീഫിന് മർദ്ദനമേറ്റ സമയം ഭിന്ന ശേഷിക്കാരൻ കൂടിയായജംഷീർ വീട്ടിലുണ്ടായിരുന്നു.കഴിഞ്ഞ 21-ാം തിയ്യതിയാണ് കരിപ്പൂർ സ്വദേശിയായ ലത്തീഫിനെ രണ്ടാം ഭാര്യയായ ജസ് നയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കേസിൽ ജസ് നയും ഇളയ…

Read More

വയനാട് കാരാപ്പുഴ ടൂറിസം ഗാര്‍ഡന്‍ 28 ന് തുറക്കും

കാരാപ്പുഴ മെഗാടൂറിസം ഗാര്‍ഡന്‍ ഡിസംബര്‍ 28 മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

Read More

വയനാട് സുൽത്താൻ ബത്തേരി പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം: പ്രതിക്ക് ഏഴ് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്സിലെ പ്രതിയായ സുൽത്താൻ  ബത്തേരി   മൂലങ്കാവ് പള്ളിപ്പടി മാങ്കുന്നേൽ അമൽ മാത്യു  (26  )എന്നയാളെ കൽപ്പറ്റ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതി നുള്ള പ്രത്യേക കോടതി (പോക്സോ കോടതി) ജഡ്ജി രാജകുമാര എം വി കുറ്റക്കാരനെന്ന് കണ്ട് 7 വർഷം കഠിന തടവിനും 1,00,000/- (ഒരു ലക്ഷം) രൂപ പിഴയു ശിക്ഷ വിധിച്ചു പ്രതി പിഴ അടക്കുകയാണെങ്കിൽ പീഡനത്തിനിരയായ കുട്ടിക്ക് നൽകാനും കൂടാതെ വിക്ടിം കോമ്പൻസേഷൻ സ്കീം പ്രകാരം അർഹമായ നഷ്ടപരിഹാരം ജില്ലാ…

Read More

നിയമസഭ തിരഞ്ഞെടുപ്പ് മുന്നോടിയായി വോട്ടിംഗ് മെഷീനുകള്‍ വയനാട് ‍ജില്ലയിൽ എത്തി

  നിയമസഭ തിരഞ്ഞെടുപ്പ് മുന്നോടിയായി വോട്ടിംഗ് മെഷീനുകള്‍ വയനാട് ‍ജില്ലയിൽ എത്തി. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്നുമാണ് 1200 കണ്‍ട്രോള്‍ യൂണിറ്റുകളും 1200 ബാലറ്റ് യൂണിറ്റുകളും  1300 വിവിപാറ്റുകളും എത്തിയത്. സുരക്ഷാ സംവിധാനങ്ങളോടെ ഇവ സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷനിലെ ഇലക്ഷന്‍ കമ്മീഷന്‍ വെയര്‍ഹൗസില്‍ സൂക്ഷിക്കും. വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധന ഡിസംബര്‍ 26 മുതല്‍ ആരംഭിക്കും. കണ്ണൂര്‍, കാസര്‍ഗോഡ് വയനാട് ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍ ചുമതലയുള്ള കെ.ഗോപാലകൃഷ്ണ ബട്ട് ഡിസംബര്‍ 28, 29 തീയതികളില്‍…

Read More

വയനാട് ‍ജില്ലയിൽ 165 പേര്‍ക്ക് കൂടി കോവിഡ്;179 പേര്‍ക്ക് രോഗമുക്തി ,162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (24.12.20) 165 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 179 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 15565 ആയി. 13140 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 98 മരണം. നിലവില്‍ 2327 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1540…

Read More

കോവിഡ് ബോധവല്‍ക്കരണം: വയനാട്ടിൽ വാഹനപ്രചാരണം ഇന്ന് തുടങ്ങും

ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പും ആരോഗ്യകേരളം വയനാടും സംയുക്തമായി സംഘടിപ്പിക്കുന്ന വാഹനപ്രചാരണം ഇന്ന് തുടങ്ങും. പോസ്റ്റ് കോവിഡ് ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും, കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ പരിശോധന നടത്തേണ്ടതിന്റെ ആവശ്യകത, വയോജനങ്ങളില്‍ കൊവിഡ് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 10 ന് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ജില്ലാ പോലിസ് മേധാവി ജി. പൂങ്കുഴലി ഫ്ളാഗ് ഓഫ് ചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക, ആരോഗ്യകേരളം…

Read More

തങ്കമ്മ എന്ന മമ്മിയും വില്ലീസ് ജീപ്പും ഇനി വയനാടിൻ്റെ ചരിത്ര സ്മൃതി

കൽപ്പറ്റ: തിരുനെല്ലിയിലെ ആദിവാസികൾ മുതൽ നാട്ടുകാർക്കു വരെ മമ്മിയായിരുന്ന സാമൂഹ്യ പ്രവർത്തക തങ്കമ്മ ജേക്കബ്  ഓർമ്മയായി. യാത്രയ്ക്ക് കാളവണ്ടി ഉപയോഗിച്ചിരുന്ന കാലത്ത്, 1954ൽ 28 വയസ്സിൽ മിലിട്ടറി ഗ്രീൻ വില്ലീസ് ജീപ്പുമായി തലശ്ശേരിയിൽ നിന്ന് വയനാട്ടിലേക്ക് ആദ്യമായി ഡ്രൈവ് ചെയ്തെത്തിയ വനിതയെന്ന പെരുമ ഇവർക്ക് സ്വന്തം. കെ.എൽ.സി 462 എന്ന 1942 രജിസ്ട്രേഷനിലുളള ജീപ്പ് ദുർഘട വനപാതയിലൂടെ മണിക്കൂറുകൾ എടുത്ത് ചുരം കയറി വയനാട്ടിലേക്കെത്തുകയായിരുന്നു. ഒരു യുവതി ജീപ്പോടിച്ച് വരുന്നത് ആളുകൾ ആകാംക്ഷയോടെ നോക്കി നിൽക്കുകയായിരുന്നു വഴിനീളെ….

Read More

മാത്യുവും മേരിയും ഇനി ദേശീയശ്രദ്ധയിലേക്ക്; കൃഷിയെ പ്രണയിക്കുന്ന വൃദ്ധദമ്പതികളെ കുറിച്ച് ട്വീറ്റ് ചെയ്ത് രാഹുല്‍ഗാന്ധി

കൽപ്പറ്റ: തൊണ്ണൂറ് കഴിഞ്ഞിട്ടും കൃഷി ചെയ്ത് ജീവിക്കുന്ന പുല്‍പ്പള്ളി സുരഭിക്കവല നിരപ്പുതൊട്ടിയില്‍ മാത്യു-മേരി ദമ്പതികളുടെ നേര്‍ചിത്രം ട്വീറ്റ് ചെയ്ത് രാഹുല്‍ഗാന്ധി എം പി. കൃഷിയിടത്തില്‍ ചിലവഴിക്കുന്ന ഈ ദമ്പതികള്‍ പങ്കുവെക്കുന്ന രാജ്യത്തെ കൃഷിക്കാരുടെ വേദനകളും, അവരുടെ ആശങ്കകളും രാജ്യവും സര്‍ക്കാരും തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ടെന്നും രാഹുല്‍ ട്വീറ്റില്‍ വ്യക്തമാക്കുന്നു. ഈ വയോദമ്പതികള്‍ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതടക്കമുള്ള വീഡിയോയും രാഹുല്‍ഗാന്ധി പോസ്റ്റ് ചെയ്തിട്ടുണ്ട്. ജീവിതസായന്തനത്തിലെത്തിയിട്ടും ഒരുനിമിഷം പോലും വെറുതെയിരിക്കാതെ കൃഷിയിടത്തില്‍ ചിലവഴിക്കുന്നവാണ് മാത്യുവും മേരിയും. കര്‍ഷകസമൂഹത്തിനൊന്നാകെ പ്രചോദനമാകുന്ന ഈ ദമ്പതികള്‍ക്ക്…

Read More

വയനാട് ‍ജില്ലയിൽ 260 പേര്‍ക്ക് കൂടി കോവിഡ്;152 പേര്‍ക്ക് രോഗമുക്തി ,258 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (23.12.20) 260 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 152 പേര്‍ രോഗമുക്തി നേടി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 258 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 15400 ആയി. 12961 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 98 മരണം. നിലവില്‍ 2341 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1498 പേര്‍…

Read More