പറളിക്കുന്നിലെ കൊലപാതകവും സാക്ഷിയുടെ ദുരൂഹ മരണവും: പുതിയ അന്വേഷണ സംഘം വേണമെന്ന് ആക്ഷൻ കമ്മിറ്റി
കൽപ്പറ്റ: പറളിക്കുന്നിലെ കൊലപാതകവും സാക്ഷിയുടെ ദുരൂഹ മരണവും സംബന്ധിച്ച് പുതിയ അന്വേഷണ സംഘം വേണമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2020 ഡിസംബർ 21-ാം തിയതി മലപ്പുറം കരിപ്പൂർ സ്വദേശിയായ ലത്തീഫ് എന്നയാൾ പറളിക്കുന്നിൽ വച്ച് കൊല്ലപ്പെട്ട സംഭവത്തിൽ ജസ്ന, ജംഷാൻ എന്നിവർ കോടതി റിമാന്റിൽ ജയിലിൽ കിടക്കുമ്പോഴാണ് ഇവ രുടെ സഹോദരൻ ജംഷീർ എന്ന യുവാവ് കിണറ്റിൽ മരിച്ചനിലയിൽ കാണപ്പെടുന്നത്. ആദ്യകൊലക്കേസിൽ സുപ്രധാന സാക്ഷിയാകേണ്ടയാളാണ് ജംഷീർ എന്ന് പോലീസും നാട്ടുകാരും വിശ്വസിച്ച…
