Headlines

പനമരം ബ്ലോക്ക് പഞ്ചായത്തിൽ ഗിരിജാ കൃഷ്ണൻ പ്രസിഡണ്ട്

യു.ഡി.എഫ്. ഭരണം നിലനിർത്തിയ പനമരം ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസിലെ ഗിരിജാ കൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. കാട്ടി അബ്ദുൾ ഗഫൂർ ആണ് വൈസ് പ്രസിഡണ്ട്.

Read More

വയനാട്ടിൽ കാട്ടുകൊമ്പൻ തമ്മിൽ ഏറ്റുമുട്ടി ഒരു കാട്ടാന ചെരിഞ്ഞു

വയനാട്ടിൽ കാട്ടുകൊമ്പൻ തമ്മിൽ ഏറ്റുമുട്ടി ഒരു കാട്ടാന ചെരിഞ്ഞു. പുൽപ്പള്ളി ചെതലത്ത് റേഞ്ചിൽ പാതിരി റിസർ വിൽ കുറുക്കൻമൂല- തോപ്പാടിക്കൊല്ലി (കല്ലുവെട്ടി തോട് ) മണൽവയൽ മണൽ വയൽ കോളനിക്ക് സമീപം വനത്തിലാണ് കാട്ടു കൊമ്പൻ ചെരിഞ്ഞത്. മാരകമായ കുത്തേറ്റാണ് കാട്ടു കൊമ്പൻ ചെരിഞ്ഞത്. ഇന്നലെ രാത്രിയാണ് കാട്ടാനകൾ പരസ്പരം ഏറ്റു മുട്ടിയത്. വനം വകുപ്പ് അധികൃതർ മേൽ നടപടികൾ സ്വീകരിക്കുന്നു.

Read More

നെന്‍മേനി പഞ്ചായത്ത് ഇനി ഷീല പുഞ്ചവയല്‍ നയിക്കും

നെന്‍മേനി പഞ്ചായത്ത് ഇനി ഷീല പുഞ്ചവയല്‍ നയിക്കും നെന്‍മേനി പഞ്ചായത്ത് പ്രസിഡന്റആയി ഷീല പുഞ്ചവയലിനെ (യുഡിഎഫ്) തിരഞ്ഞെടുത്തു.  

Read More

നൂൽപ്പുഴ പഞ്ചായത്ത്‌ UDF ലെ ഷീജ സതീഷ് നയിക്കും

നൂൽപ്പുഴ പഞ്ചായത്ത്‌ UDF ലെ ഷീജ സതീഷ് നയിക്കും 6 നെതിരെ 10 വോട്ടുകള്‍ക്കാണ് UDF ലെ ഷീജ സതീഷ് എല്‍.ഡി.എഫിലെ കെ.എം സിന്ധുവിനെ പരാജയപ്പെടുത്തിയത്.എല്‍.ഡി.എഫ് വിമതന്‍ സണ്ണി തയ്യില്‍ യു.ഡി.എഫിന് വോട്ട് ചെയ്തു.  

Read More

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എല്‍.ഡി.എഫിലെ സി.അസൈനാറിനെ തിരഞ്ഞെടുത്തു.

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എല്‍.ഡി.എഫിലെ സി.അസൈനാറിനെ തിരഞ്ഞെടുത്തു.തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി യുഡിഎഫിലെ എടക്കല്‍ മോഹനനെ 6 നെതിരെ 7 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫിലെ സി.അസൈനാര്‍ പരാജയപ്പെടുത്തിയത്.  

Read More

വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി സംഷാദ് മരയ്ക്കാറിനെ തിരഞ്ഞെടുത്തു

  വയനാട് ജില്ലാ പഞ്ചായത്തിൽ UDF ഭരണം നിലനിർത്തി ഷംഷാത് മരക്കാർ ആണ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്.ഇരു മുന്നണികൾക്കും 8സീറ്റുകൾ വീതം ലഭിച്ചെങ്കിലും നറുക്കെടുപ്പ് യുഡിഫ് നെ പിന്തുണച്ചു.ഷംസാഥ് സത്യപ്രതിഞ്ജ ചൊല്ലി അധികാരമേറ്റു  

Read More

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പഴഞ്ചന, വെള്ളമുണ്ട സബ് രജിസ്ട്രാര്‍ ഓഫീസ് എന്നിവിടങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8.30 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിലെ ചിരട്ടയമ്പം, കോളേരി ടൗണ്‍, മൊട്ടക്കുന്ന് എന്നിവിടങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.

Read More

വയനാട് ജില്ലയിൽ 208 പേര്‍ക്ക് കൂടി കോവിഡ്;223 പേര്‍ക്ക് രോഗമുക്തി ,206 പേർക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (29.12.20) 208 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 223 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 206 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 8 പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 16491 ആയി. 13902 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 101 മരണം. നിലവില്‍ 2488 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1684 പേര്‍ വീടുകളിലാണ്…

Read More

യു ഡി എഫ് കൽപ്പറ്റ ടൗണിൽ ആഹ്ലാദപ്രകടനവും പൊതുയോഗവും നടത്തി

കൽപ്പറ്റ  നഗരസഭയിൽ  ചെയര്മാനായി കേയംതൊടി മുജീബും, വൈസ് ചെയര്‌പേഴ്‌സണായി കെ അജിതയും തിരഞ്ഞെടുക്കപ്പെട്ടതിനെ   തുടർന്ന്  യു ഡി എഫ് കല്പ്പറ്റ മുന്‌സിപ്പൽ   കമ്മിറ്റി ടൗണിൽ  സ്വീകരണവും പൊതുസമ്മേളനവും നടത്തി. പൊതുസമ്മേളനം കെ പി സി സി എക്‌സിക്യുട്ടീവ് അംഗം പി പി ആലി ഉദ്ഘാടനം ചെയ്തു. കല്പ്പറ്റ നഗരസഭയിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്ക്ക് യു ഡി എഫ് ഭരണസമിതി മുന്ഗണന നല്കുമെന്നും, പാവപ്പെട്ട ജനങ്ങള്‌ക്കൊപ്പം ചേര്ന്നുനിന്ന് പ്രവര്ത്തിക്കുമെന്നും, എല് ജെ ഡിയില്ലാതെ അധികാരത്തില് വരില്ലെന്ന പ്രചരണത്തെ ജനങ്ങള്…

Read More

വയനാട് മാനസികാസ്വാസ്ഥ്യമുള്ള ആദിവാസി യുവതി ദാരുണമായി പീഢനത്തിനിരയായി

കൽപ്പറ്റ:  കൽപ്പറ്റ നഗരപരിധിയിൽ പണിയ വിഭാഗത്തിലെ ദളിത് യുവതി ദാരുണമായി പീഡനത്തിനിരയായി. ചുഴലി കോളനിയിലെ 32  കാരിയെയാണ് കഴിഞ്ഞ ദിവസം പകൽ സമയത്ത് അയൽ വാസിയായ യുവാവ് പീഡിപ്പിച്ചത്. സംഭവത്തിൽ യുവാവിനെ   പിടികൂടി പോലീസിൽ ഏൽപ്പിച്ചതായി നാട്ടുകാർ പറഞ്ഞു.’ .  യുവതി കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്  .  തൊട്ടടുത്തായിട്ടും ഉച്ചവരെ യുവതിയുടെ മൊഴി എടുക്കാൻ പോലീസ് തയ്യാറായിട്ടില്ല . പ്രതിയുടെ അറസ്റ്റ് രേഖ പ്പെടുത്തിയിട്ടില്ലന്നും സംഭവത്തിൽ അന്വേഷണം നടക്കുന്നതേ ഉള്ളൂവെന്നും കൽപ്പറ്റ പോലീസ് പറഞ്ഞു.   …

Read More