വയനാട് ജില്ലയിലെ കോവിഡ് വാക്സിൻ ഡ്രൈ റൺ നാളെ

വയനാട് ജില്ലയിൽ കോവിഡ് 19 വാക്സിൻ ഡ്രൈ റൺ നാളെ  നടക്കും. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ കുറുക്കന്മൂല പി.എച്ച്.സിയിൽ രാവിലെ 9 മുതൽ 11 വരെയാണ് പരിപാടി. മോക്ക് ഡ്രിൽ രീതിയിലുള്ള വാക്സിനേഷൻ പരിപാടിയാണ് നടത്തുന്നത്.

Read More

സഞ്ചാരികൾക്ക് സൗകര്യമൊരുക്കി ഡി.ടി.പി.സി.യും വയനാട് ടൂറിസം ഓർഗനൈസേഷനും

വയനാട്ജില്ലയിലെ ടൂറിസം മേഖല ഉണരുകയാണ്. കോവിഡ് മാഹമാരി ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചെങ്കിലും അതിനെയെല്ലാം അതിജീവിച്ച് കൂടുതൽ ഉണർവോടെ തിരിച്ച് വന്നിരിക്കുന്നുവെന്ന് ഡിടിപിസി സെക്രട്ടറി ബി ആനന്ദ് പറഞ്ഞു. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സഞ്ചാരികൾ എത്തി തുടങ്ങിയിരിക്കുന്നു. വരും നാളുകളിൽ കൂടുതൽ സഞ്ചാരികൾ ജില്ലയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കൂടുതൽ പേർ എത്തി തുടങ്ങിയിട്ടുണ്ടെന്നും തിരിച്ചടികളിൽ നിന്നും കരകയറി വരുന്ന സമയമാണിത് എന്നും ഡബ്ളിയു ടി ഒ…

Read More

വയനാട്ടിലെ ആദ്യത്തെ ഇ.ഇ.സി.പി. കേന്ദ്രം മീനങ്ങാടിയിൽ പ്രവർത്തനം ആരംഭിച്ചു

വയനാട്ടിലെ ആദ്യത്തെ ഇ.ഇ.സി.പി. കേന്ദ്രം മീനങ്ങാടിയിൽ പ്രവർത്തനം ആരംഭിച്ചു.  ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള  ഉദ്ഘാടനം നിർവഹിച്ചു. ഇ.ഇ.സി.പി.  മെഷീൻന്റെ സഹായത്തോടെ രക്തധമനികളിലൂടെ ഹൃദയട്ടിലേക്കുള്ള രക്‌ത പ്രവാഹം വർധിപ്പിക്കുകയും അതിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങലിലേക്കും രക്‌തത്തിന്റെയും ഓക്സിജന്റെയും അളവ് വർധിപ്പിച്ചു ഹൃദയം, നാഡി വ്യൂഹങ്ങൾ എന്നിവയുടെ കാര്യക്ഷമത വർദ്ധിപിക്കുന്ന നൂതന ചികിത്സാ രീതി ആണിത്. . ഡോ: പദ്മനാഭൻ ,ഡോ : അഭിഷേക് ജോഷി, ഡോ: അപർണ്ണ എന്നിവർ സംബന്ധിച്ചു.    നിരവധി വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ…

Read More

വയനാട് ജില്ലയില്‍ 174 പേര്‍ക്ക് കൂടി കോവിഡ്:173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് 174 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 214 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 17097 ആയി. 14680 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 102 മരണം. നിലവില്‍ 2315 പേരാണ്…

Read More

വയനാട് ചീരാലിൽ ഇന്ന് 13 പേർക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു

  ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 13 പോസിറ്റീവ് കേസുകള്‍ റിപ്പോര്ട്ട് ചെയ്തു .നെന്‍മേനി പഞ്ചായത്തിലെ 9 ആം വാര്‍ഡില്‍ 6 ഉം 12,13,11 വാര്‍ഡുകളില്‍ 2 കേസുകള്‍ വീതവും 5 ആം വാര്‍ഡില്‍ ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്.ചീരാലിൽ ഇന്ന് നൂറു പേരെയാണ് ആന്റിജന്‍ പരിശോധന നടത്തിയത്    

Read More

തോൽപ്പെട്ടിയിലെ ജനവാസകേന്ദ്രത്തിൽ സ്ഥിരമായി ഇറങ്ങുന്ന  കൊമ്പൻ്റെ ശല്യം ജനങ്ങൾക്ക്  ദുരിതമായി മാറുന്നു

മാനന്തവാടി: തോൽപ്പെട്ടിയിലെ ജനവാസകേന്ദ്രത്തിൽ സ്ഥിരമായി ഇറങ്ങുന്ന  കൊമ്പൻ്റെ ശല്യം ജനങ്ങൾക്ക്  ദുരിതമായി മാറുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ജനങ്ങൾക്ക് ഇടയിലേക്ക് എത്തിയ കാട്ടു കൊമ്പൻ്റെ അക്രമണത്തിൽ നിന്ന് നിരവധി പേരാണ് ഭാഗ്യത്തിന് രക്ഷപ്പെട്ടത്. തോൽപ്പെട്ടി വന്യജീവി സങ്കേതത്തിൽ സഞ്ചാരികളെ പ്രവേശിപ്പിക്കുന്ന കവാടത്തിൻ്റെ മുമ്പിൽ നിർത്തിയിരുന്ന തോൽപ്പെട്ടി സ്വദേശി അരുൺകുമാറിൻ്റെ ജീപ്പാണ് കാട്ടാന തകർത്തത്. ജീപ്പിലുണ്ടയിരുന്ന അരുണും സൃഹൃത്തും ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. മാസങ്ങളായി കാട്ടു കൊമ്പൻ പ്രദേശത്ത് നിരവധി വീടുകൾകൾക്കും ഏക്കർ കണക്കിന് കൃഷിയും നശിപ്പിച്ചു.നിരവധി പേർക്കും നിരവധി…

Read More

മദ്യം കയറ്റി വന്ന ലോറിയുടെ ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു: മരിച്ചത് കോഴിക്കോട് സ്വദേശി

വയനാട് വെള്ളാരംകുന്നിൽ യാത്രക്കിടെ ലോറി ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. കൊയിലാണ്ടി സ്വദേശി സ്വാമിനാഥനാണ് (63) മരണപ്പെട്ടത്. കൽപറ്റ ബിവറേജസ് ഗോഡൗണിൽ നിന്ന് കൊയിലാണ്ടിയിലേക്ക് മദ്യം കയറ്റി പോകുമ്പോഴായിരുന്ന സംഭവം തുടർന്ന് പുറകിൽ വരികയായിരുന്ന ഓട്ടോയിലെ ഡ്രൈവർ കൽപ്പറ്റ യിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെ യായിരുന്നു.സംഭവം. സംഭവത്തെ തുടർന്ന് എക്സൈസ് വിഭാഗം ചരക്ക് വാഹനത്തിന് സുരക്ഷാ നൽകിയിട്ടുണ്ട്. പകരം ഡ്രൈവറെത്തിയ ശേഷം മാത്രമേ ചരക്ക് ലോറി കൊണ്ടു പോകുകയുള്ളൂ. മരിച്ച സ്വാമിനാഥന്റെ…

Read More

വയനാട് ‍ജില്ലയിൽ 165 പേര്‍ക്ക് കൂടി കോവിഡ്;298 പേര്‍ക്ക് രോഗമുക്തി,163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (31.12.20) 165പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 298 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 16923 ആയി. 14466 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 102 മരണം. നിലവില്‍ 2355…

Read More

തോൽപ്പെട്ടിയിൽ കാട്ടാന പെട്ടിക്കടകൾ നശിപ്പിച്ചു

തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിനു സമീപം ഫുട്പാത്തില്‍ കച്ചവടം ചെയ്തു വരുന്ന അഞ്ചോളം വ്യക്തികളുടെ പെട്ടികടകള്‍ കാട്ടാന നശിപ്പിച്ചു.  ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. അബ്ദുള്‍ റഹ്മാന്‍, കമല, ബാലന്‍, ബിന്ദു, സാബു എന്നിവരുടെ ചായക്കട, കരകൗശല ഉപകരണ വില്‍പ്പന കട, തേന്‍ കട മുതലായവയാണ് കാട്ടാന നശിപ്പിച്ചത്.  

Read More

വയനാട്ടിലെ പുതുവത്സര ആഘോഷങ്ങള രാത്രി 10 മണിക്ക് അവസാനിപ്പിക്കണം; ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ പുതുവത്സര ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവായി. ആഘോഷങ്ങള്‍ ഇന്ന് (ഡിസംബര്‍ 31) രാത്രി 10 നകം അവസാനിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ആഘോഷ ങ്ങളില്‍ മാസ്‌ക്, സാമൂഹിക അകലം, സാനിട്ടൈസര്‍ ഉപയോഗം എന്നിവ പാലിക്കണം. *പുതുവത്സരവുമായി ബന്ധപ്പെട്ട് പൊതു സ്ഥലങ്ങളില്‍ ഒരു കാരണവശാലും ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ലെന്നും കളക്ടര്‍ അറിയിച്ചു*  

Read More