തോൽപ്പെട്ടിയിലെ ജനവാസകേന്ദ്രത്തിൽ സ്ഥിരമായി ഇറങ്ങുന്ന  കൊമ്പൻ്റെ ശല്യം ജനങ്ങൾക്ക്  ദുരിതമായി മാറുന്നു

മാനന്തവാടി: തോൽപ്പെട്ടിയിലെ ജനവാസകേന്ദ്രത്തിൽ സ്ഥിരമായി ഇറങ്ങുന്ന  കൊമ്പൻ്റെ ശല്യം ജനങ്ങൾക്ക്  ദുരിതമായി മാറുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ജനങ്ങൾക്ക് ഇടയിലേക്ക് എത്തിയ കാട്ടു കൊമ്പൻ്റെ അക്രമണത്തിൽ നിന്ന് നിരവധി പേരാണ് ഭാഗ്യത്തിന് രക്ഷപ്പെട്ടത്. തോൽപ്പെട്ടി വന്യജീവി സങ്കേതത്തിൽ സഞ്ചാരികളെ പ്രവേശിപ്പിക്കുന്ന കവാടത്തിൻ്റെ മുമ്പിൽ നിർത്തിയിരുന്ന തോൽപ്പെട്ടി സ്വദേശി അരുൺകുമാറിൻ്റെ ജീപ്പാണ് കാട്ടാന തകർത്തത്. ജീപ്പിലുണ്ടയിരുന്ന അരുണും സൃഹൃത്തും ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. മാസങ്ങളായി കാട്ടു കൊമ്പൻ പ്രദേശത്ത് നിരവധി വീടുകൾകൾക്കും ഏക്കർ കണക്കിന് കൃഷിയും നശിപ്പിച്ചു.നിരവധി പേർക്കും നിരവധി വളർത്ത് മൃഗങ്ങൾക്കും കാട്ടാനയുടെ അക്രമണത്തിൽ പരിക്കേറ്റിരിന്നു.നായ്ക്കട്ടി, നരിക്കല്ല്, അരണപ്പാറ മേഖലകളിൽ താമസിക്കുന്നവരാണു കാട്ടാനയുടെ ഭീതിയിൽ  കഴിയുന്നത്. സന്ധ്യ മയങ്ങിയൽ ജനവാസകേന്ദ്രത്തിൽ എത്തുന്ന ആന റോഡിലുടെ പോകുന്ന വാഹനങ്ങൾക്ക് നേരെയും അക്രമണം നടത്തുന്നത് പതിവാണ്. കാട്ടാനയെ പിടികൂടണമെന്നാണ്  ജനങ്ങളുടെ ആവശ്യം.കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് ധാരാളം കടകൾ കാട്ടാന തകർത്തിരുന്നു.