Headlines

ഗാര്‍ഹിക പീഡന പരാതിയില്‍ പോലീസ് നടപടിയില്ലന്ന് ആക്ഷേപം

കല്‍പ്പറ്റ: പനമരം കാപ്പ്കുന്ന് നടന്ന ഗാര്‍ഹിക പീഡന പരാതിയില്‍ പോലീസ് നടപടി എടുക്കുന്നില്ല എന്ന് കാണിച്ച് ഇരുപത്തി നാല്കാരി പോലീസ് കംപ്ലയിന്റ് അതോരിറ്റിക്ക് പരാതി നല്‍കി. പനമരം പോലീസിന് എതിരെയാണ് പരാതി. പരാതിക്കാരിയും ഭര്‍ത്താവും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. കോടതി പരാതിക്കാരിക്ക് ഭര്‍ത്താവ് അഞ്ച്കുന്ന് കാപ്പ്കുന്ന് റഹിം മന്‍സില്‍ നവാസ് മാസം എണ്ണായിരം രൂപ ജീവനാംശവും 48 പവന്‍ സ്വര്‍ണ്ണം തിരികെ നല്‍കാനും വിധിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഇടക്ക് ലഭിക്കാതെയായി. തുക…

Read More

പറളിക്കുന്ന് കൊലപാതകം: തെളിവെടുപ്പ് നടത്തി

പറളിക്കുന്ന് കൊലപാതകം കേസിലെ ഒന്നാം പ്രതി ജംഷാൻ, രണ്ടാം പ്രതി ജസ്ന എന്നിവരെ സംഭവ സ്ഥലത്തെത്തിച്ച് ഇന്നലെ രാത്രി തെളിവെടുപ്പ് നടത്തി. 2 മിനിറ്റ് മാത്രമായിരുന്നു തെളിവെടുപ്പെന്ന് ആക്ഷൻ കമ്മറ്റി ആരോപിച്ചു. . രണ്ടാം പ്രതിയെ പോലീസ് വാഹനത്തിൽ നിന്ന് ഇറക്കിയില്ലെന്നും ആക്ഷൻ കമ്മറ്റി ഭാരവാഹികൾ പറഞ്ഞു. . പ്രതികളെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും ഇതിനെതിരെ പ്രക്ഷോഭം തുടങ്ങാനുമാണ്  ആക്ഷൻ കമ്മറ്റിയുടെ തീരുമാനം.

Read More

വയനാട് വന്യജീവി സങ്കേതത്തിൽ കുട്ടിയാന ചെരിഞ്ഞു; മാറാതെ കാട്ടാനക്കൂട്ടം

വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയ്ഞ്ചിൽ വണ്ടികടവ് ചെട്ടിമറ്റം ഭാഗത്ത് വനത്തിലാണ് 2 വയസ് പ്രായമുള്ള കാട്ടാനക്കുട്ടിയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സമീപത്ത് കാട്ടാനക്കൂട്ടം ഉള്ളതിനാൽ വനപാലകർക്ക് ചെരിഞ്ഞ കാട്ടാനക്കുട്ടിക്ക് അടുത്തു പോകാൻ കഴിഞ്ഞിട്ടില്ല.

Read More

വയനാട് കൊളഗപ്പാറ കവലയ്ക്ക് സമീപം ദേശിയപാതയിൽ വാഹനാപകടം

കൊളഗപ്പാറ കവലയ്ക്ക് സമീപം എട്ടു മണിയോടെയാണ് അപകടം.കാറ്, ബൈക്ക്, ലോറി എന്നിവയാണ് അപകടത്തില്‍പ്പെട്ടത്.കാറില്‍ സഞ്ചരിച്ചിരുന്ന ഷാഹുല്‍(34), റാഷിദ് (25) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.ഇതില്‍ ഷാഹുലിന്റെ പരുക്ക് ഗുരുതരമാണന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം.  

Read More

വയനാട്ടിൽ പ്രായപൂർത്തിയാകാത്ത ആദിവാസി വിദ്യാർത്ഥിനികളെ പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ആദിവാസി ആദിവാസി വിദ്യാർത്ഥിനികളെ പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ. കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ പച്ചിലക്കാട് സ്വദേശി കുന്നിൽകോണ  ഷമീം(19),ചുണ്ടക്കര ഹംസക്കവല വെള്ളരിക്കാവിൽ നൗഫൽ(18) എന്നിവരെയാണ് പിടികൂടിയത്. എസ്എംഎസ് ചാർജ് വഹിക്കുന്ന നർക്കോട്ടിക് സെൽ ഡിവൈഎസ്പി രജികുമാർ , കമ്പളക്കാട് എസ്ഐ രാംകുമാർ, എസ്ഐ ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതി കളെ പിടികൂടിയത്.

Read More

വയനാട് അമ്പലവയലിൽ ഫാൻ്റംറോക്ക് കാണാനെത്തിയ വിനോദസഞ്ചാരികളെ കയ്യേറ്റം ചെയ്തതായി പരാതി

അമ്പലവയൽ : ഫാൻ്റംറോക്ക് കാണാനെത്തിയ വിനോദസഞ്ചാരികളെ കയ്യേറ്റം ചെയ്തതായി പരാതി അമ്പലവയലിലെ വിനോദസഞ്ചാരകേന്ദ്രമായ ഫാൻറം റോക്ക് കാണാനെത്തിയ വിനോദസഞ്ചാരികളായ കൽപ്പറ്റ സ്വദേശികളെ കയ്യേറ്റം ചെയ്തതായി പരാതി. ഫാൻ്റംറോക്കിന് സമീപം ക്രഷർ നടത്തുന്ന ബാബു എന്ന ആളാണ് തങ്ങളെ കയ്യേറ്റം ചെയ്തതെന്ന് ബിജെപി കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് കൂടിയായ ടി.എം സുബീഷ് പറഞ്ഞു. ഇന്നലെ വൈകിട്ട് ഓടെയായിരുന്നു സംഭവം. സുബീഷും സഹോദരനും കുടുംബവും ഫാൻ്റം റോക്ക് കാണാനായി എത്തിയതായിരുന്നു.  കാറുമായി ഫാൻ്റംറോക്കിന് സമീപത്തെ റോഡിലൂടെ സഞ്ചരിച്ചതാണ് ഇയാളെ…

Read More

വയനാടും കാത്തിരിക്കുന്നു കോവിഡ് വാക്സിനായി: മോക്ക് ഡ്രിൽ കഴിഞ്ഞു

കുറുക്കൻമൂല  പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കീഴിലെ 25 ആരോഗ്യ വകുപ്പ് ജീവനക്കാരാണ് ഡ്രൈ റണ്ണിൽ പങ്കാളികളായത്. ഔദോഗിക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ (കമനമ്പർ പ്രകാരം പേര് വിളിക്കുമ്പോൾ കേന്ദ്രത്തിലെത്തി പോലീസിന് തിരിച്ചറിയൽ കാണിച്ച ശേഷം പനി പരിശോധന നടത്തി കാത്തിരിപ്പ് റൂമിൽ ഇരിക്കുകയും പിന്നീട് വാക്സിനേഷൻ റൂമിലെത്തി സൈറ്റിൽ രജിസ്റ്റർ ചെയ്ത ആൾ തന്നെ യെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നു.ഇതിന് ശേഷം വാക്സിനേഷൻ ഡ്രൈറൺ നടത്തുകയായിരുന്നു, വായ്സിനേഷൻ കഴിഞ്ഞ ആളുകളെ ഒബ്സർവേഷൻ മുറിയിൽ 30 മിനുട്ട് നിരീക്ഷണത്തിലിരുത്തും….

Read More

വയനാട് ‍ജില്ലയിൽ 204 പേര്‍ക്ക് കൂടി കോവിഡ്;178 പേര്‍ക്ക് രോഗമുക്തി ,202 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (2.1.21) 204 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 178 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 202 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 17301 ആയി. 14858 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 103 മരണം. നിലവില്‍ 2340…

Read More

രാജ്യത്തെ കോർപറേറ്റുകൾക്ക് തീറെഴുതാൻ അനുവദിക്കില്ല: വയനാട് സംരക്ഷണ സമിതി

കൽപ്പറ്റ : രാജ്യത്തിന്റെ നട്ടെല്ലായ കർഷകരെ സമരത്തിലേക്ക് തള്ളിവിട്ട് കേന്ദ്ര സർക്കാർ കോർപറേറ്റുകൾക്ക് മുമ്പിൽ അടിയറവ് പറയുന്ന കർഷക വിരുദ്ധനയം അംഗീകരിക്കാനും അനുവദിക്കാനും കഴിയില്ലെന്ന് വയനാട് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ ടൗണിൽ നടത്തിയ പാതിരാ സംഗമം അഭിപ്രായപ്പെട്ടു. സമരം കൽപ്പറ്റ നഗരസഭാ ചെയർമാൻ കെയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. കൊടും തണുപ്പ് വകവെക്കാതെ രാജ്യ തലസ്ഥാനത്ത് ഒരു മാസത്തിലേറെയായി കേന്ദ്ര സർക്കാർ ഏകപക്ഷീയമായി പാസ്സാക്കിയ കാർഷിക ബില്ലുകൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ  സമൂഹത്തിന്റെ…

Read More

വയനാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം 17000 കവിഞ്ഞു: മരണം 102

വയനാട് ജില്ലയില്‍ ഇന്നലെ  (1.1.21) 174 പേര്‍ക്ക് കൂടി  കോവിഡ് സ്ഥിരീകരിച്ചതോടെ  ആകെ രോഗബാധിതരുടെ എണ്ണം 17097 ആയി.  14680 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 102 മരണം. നിലവില്‍ 2315 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1622 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത് ഇന്നലെ   214 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. …

Read More