വയനാട്ടിൽ മോട്ടോർ വാഹന വകുപ്പിന് ഇലക്ട്രിക്ക് കാറുകളെത്തി
ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന് ഇലക്ട്രിക്ക് കാറുകളെത്തി….. അന്തരീക്ഷ മലിനീകരണവും ചെലവും കുറയ്ക്കാൻ സർക്കാർ വാഹനങ്ങൾ ഘട്ടം ഘട്ടമായി വൈദ്യുതി ഉപയോഗിച്ചുള്ള സർവീസിലേക്കു മാറുന്നതിന്റെ ഭാഗമായാണ് ജില്ലയിലും ഇലക്ട്രിക്ക് കാറുകളെത്തിയത്…. മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ പദ്ധതിയുടെ ഭാഗമായി ഗിയറില്ലാത്ത മൂന്ന് ടാറ്റാ നെക്‌സൺ ഇലക്ട്രിക് കാറുകളാണ് വാഹന പരിശോധനയ്ക്കായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് ലഭിച്ചത്. ഇന്ന് മുതൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇലക്ട്രിക് കാറുകളായി ഗതാഗത നിയമങ്ങൾ കണ്ടെത്തുന്നതിനായി നിരത്തിലിറങ്ങും….
