വയനാട് മാനന്തവാടി – ക്ഷേത്ര കാണിക്കവഞ്ചിയിൽ മോഷണശ്രമം

മാനന്തവാടി – ക്ഷേത്ര കാണിക്കവഞ്ചിയിൽ മോഷണശ്രമം. ഒഴക്കോടി ശ്രീകൃഷ്ണ ക്ഷേത്രത്തിൻ്റെ ഭാഗമായി ഒഴക്കോടി നാഷണൽ എൽ.പി.സ്ക്കൂളിന് സമീപം റോഡരികിൽ സ്ഥാപിച്ച കാണിക്കവഞ്ചിയുടെ പൂട്ടാണ് തകർത്തത്.വ്യത്യസ്ത സ്ഥലങ്ങിലായി രണ്ട് പുട്ടുകളുണ്ടായിരുന്നു ഇതിൽ ഒരു പൂട്ട് മാത്രമാണ് തകർക്കാനായത്. അതു കൊണ്ട് പണം നഷ്ടപ്പെട്ടിട്ടില്ല. വ്യാഴാഴ്ച രാവിലെയാണ് മോഷണശ്രമം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്ര ഭാരവാഹികളുടെ പരാതിയിൽ മാനന്തവാടി പോലീസ് കേസെടുക്കുകയും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു

Read More

വയനാട് സ്വദേശി സൗദിയില്‍ വച്ച് മരിച്ചു

കല്‍പറ്റ: വയനാട് തരുവണ സ്വദേശിയായ യുവാവ് സൗദിയില്‍ വച്ച് മരിച്ചു. കരിങ്ങാരി കരിയാടന്‍ കണ്ടി ഉസ്മാന്റെ മകന്‍ ഷക്കീര്‍ (25) ആണ് മരിച്ചത്. ദമ്മാം അല്‍ ഹസയിലെ താമസസ്ഥലത്തുവച്ചായിരുന്നു അന്ത്യം. മാതാവ: റാബിയ, ഭാര്യ: ഫന്‍സിയ. ഒരു മകള്‍. സഹോദരങ്ങള്‍: ഇസ്ഹാഖ്, ജംഷീര്‍

Read More

മെഡിക്കൽ കോളേജ് ജില്ലാ ആശുപത്രിയിൽ ഉടൻ ആരംഭിക്കണം – വയനാട് മെഡിക്കൽ കോളേജ് വികസന സമിതി

വയനാട് മെഡിക്കൽ കോളേജ് താല്ക്കാലികമായി ഗവ: ജില്ലാ ആശുപത്രിയിൽ ഉടൻ ആരംഭിക്കണം – വയനാട് മെഡിക്കൽ കോളേജ് വികസന സമിതി .                                      വർഷങ്ങളായി വയനാട്ടിലെ ജനങ്ങൾ കാത്തിരിക്കുന്ന ഗവ: മെഡിക്കൽ കോളേജിന്റെ പ്രവർത്തനം   താല്ക്കാലികമായി ഉടന്നെ തന്നെ ജില്ലാ ആശുപത്രിയിൽ ആരംഭിക്കുവാൻ ഗവൺമെൻ്റ് നടപടി സ്വികരിക്കണമെന്ന് വയനാട് ജില്ലാ മെഡിക്കൽ കോളേജ്…

Read More

വയനാട് ജില്ലയില്‍ കോഴി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു

വയനാട് ജില്ലയില്‍ നിലവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കോഴി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രത്യേക രോഗലക്ഷണങ്ങള്‍ ഇല്ലാതെ പക്ഷികളില്‍ പെട്ടന്നുണ്ടാകുന്ന കൂട്ടമരണങ്ങളാണ് പക്ഷിപ്പനിയുടെ പ്രധാന ലക്ഷണം. ഇത്തരത്തിലുളള  സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാ ജന്തുജന്യ രോഗ നിയന്ത്രണ കാര്യാലയത്തിന്റെ – 04936206805 എന്ന നമ്പറില്‍  വിളിച്ച് അറിയിക്കണം. ദേശാടനപ്പക്ഷികളടക്കമുളള നീര്‍പക്ഷികള്‍ പക്ഷിപ്പനി വൈറസിന്റെ സ്വാഭാവിക വാഹകരാണ്. സാധാരണ ഡിസംബര്‍ മുതല്‍ മാര്‍ച്ച്  വരെയുളള മാസങ്ങളിലാണ് ഈ രോഗം കണ്ട്…

Read More

വയനാട് ‍ജില്ലയിൽ  244 പേര്‍ക്ക് കൂടി കോവിഡ്;256 പേര്‍ക്ക് രോഗമുക്തി, എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (7.1.21) 244 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 256 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും മ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 10 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 18157 ആയി. 15605 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 108 മരണം. നിലവില്‍ 2444 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1779 പേര്‍ വീടുകളിലാണ്…

Read More

നാളെ വയനാട്ടിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ   

കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനിലെ* ഫാത്തിമ, ഇരഞ്ഞിവയൽ, എൻ.എം.ഡി.സി, എ.കെ.ജി എന്നിവിടങ്ങളിൽ നാളെ (വെള്ളി) രാവിലെ 8 മുതൽ 6 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ പഴഞ്ചന, വെള്ളമുണ്ട ഹൈസ്കൂൾ, സബ് രജിസ്ട്രാർ ഓഫീസ് എന്നിവിടങ്ങളിൽ നാളെ (വെള്ളി) രാവിലെ 8.30 മുതൽ 5.30 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.  

Read More

വയനാടിലെ  കോവിഡ് വാക്‌സിന്‍- ഡ്രൈ റണ്‍ രണ്ടാംഘട്ടം ബത്തേരി താലൂക്ക് ആശുപത്രി അടക്കം മൂന്ന് കേന്ദ്രങ്ങളിൽ നാളെ 

കോവിഡ് വാക്‌സിന്‍ വിതരണം നടത്തുന്നതിന്റെ തയ്യാരെടുപ്പുകളുടെ മുന്നോടിയായി രാജ്യവ്യാപകമായി നടക്കുന്ന ഡ്രൈ റണ്ണിന്റെ രണ്ടാംഘട്ടം നാളെ (ജനുവരി 8) ജില്ലയില്‍ മൂന്ന് സ്ഥാപനങ്ങളില്‍ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ബത്തേരി താലൂക്ക് ആശുപത്രി, മേപ്പാടി സാമൂഹികാരോഗ്യ കേന്ദ്രം, മേപ്പാടി വിംസ് സ്വകാര്യ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ രാവിലെ 9 മണി മുതല്‍ 11 മണി വരെയാണ് പരിപാടി. ആദ്യഘട്ടത്തില്‍ കുറുക്കന്‍മൂല കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് വിജയകരമായി ഡ്രൈ റണ്‍ നടത്തിയിരുന്നു.  …

Read More

വയനാടിന് സ്വന്തമായി മെഡിക്കൽ കോളജ് വരുന്നു; സുപ്രധാന തീരുമാനവുമായി പിണറായി സർക്കാർ

വയനാട് ജില്ലയിൽ സർക്കാർ മെഡിക്കൽ കോളജ് സ്ഥാപിക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഡിഎം വിംസ് എന്ന സ്വകാര്യ മെഡിക്കൽ കോളജ് ഏറ്റെടുക്കാനുള്ള നിർദേശം സർക്കാർ വേണ്ടെന്ന് വെച്ചു. സ്വന്തം നിലയിൽ സ്ഥലം ഏറ്റെടുത്ത് മെഡിക്കൽ കോളജ് സ്ഥാപിക്കാനാണ് തീരുമാനമായത്. സ്വകാര്യ മെഡിക്കൽ കോളജ് ഏറ്റെടുക്കുന്നതിനായി ഡി എം വിംസ് മുന്നോട്ടു വെച്ച നിർദേശങ്ങൾ അപ്രായോഗികമാണെന്ന് സമിതി അഭിപ്രായപ്പെട്ടു. ഇത് കണക്കിലെടുത്താണ് സ്വന്തം നിലയിൽ മെഡിക്കൽ കോളജ് സ്ഥാപിക്കാൻ സർക്കാർ…

Read More

മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും, സുൽത്താൻ ബത്തേരി , കൽപ്പറ്റ നിയോജക മണ്ഡലങ്ങളിലെ മുൻ എംഎൽഎയും, മുതിർന്ന കോൺഗ്രസ് നേതാവും ആയിരുന്ന കെ.കെ രാമചന്ദ്രൻ മാസ്റ്റർ (85) അന്തരിച്ചു

മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും, സുൽത്താൻ ബത്തേരി , കൽപ്പറ്റ നിയോജക മണ്ഡലങ്ങളിലെ മുൻ എംഎൽഎയും, മുതിർന്ന കോൺഗ്രസ് നേതാവും ആയിരുന്ന കെ.കെ രാമചന്ദ്രൻ മാസ്റ്റർ (85) അന്തരിച്ചു. വാർധക്യസഹചമായ അസുഖങ്ങളാൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.. കോഴിക്കോട് മൈത്ര ആശുപത്രിയിൽ വെച്ച് പുലർച്ചെ 3.30 ഓടെയാണ് അന്ത്യം. സംസ്ക്കാരം കോഴിക്കോട് കക്കോടിയിലെ വീട്ടുവളപ്പിൽ.  

Read More

വയനാട് മുത്തങ്ങയിൽ വൻ പാൻ മസാല വേട്ട പിടികൂടിയത് 3 ലക്ഷത്തോളം രൂപയുടെ പാൻ മസാല.ഒരാൾ പിടിയിൽ

സുൽത്താൻ ബത്തേരി.വയനാട് മുത്തങ്ങയിൽ വൻ പാൻ മസാല വേട്ട പിടികൂടിയത് 3 ലക്ഷത്തോളം രൂപയുടെ പാൻ മസാല.ഒരാൾ പിടിയിൽ . കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ വച്ച് മൈസൂരിൽ നിന്നും വന്ന KL 11 N 1300 അശോക് ലെയ്ലാൻഡ് ലോറിയിൽ കാലിത്തീറ്റ, മുത്താറി ലോഡിൽ ഒളിപ്പിച്ചുകടത്തിയ 210 kg 700 പാക്കറ്റ് ഹാൻസ് പിടികൂടിയത്. ഇതിന് 3 ലക്ഷത്തോളം രൂപ വിൽപ്പന വില കുണ്ട്..ലോറി ഡ്രൈവർ കോഴിക്കാട് താമരശ്ശേരി വാവാട്…

Read More