കെ.കെ.രാമചന്ദ്രൻ മാസ്റ്ററുടെ വിയോഗം തീരാ നഷ്ടം: കോൺഗ്രസ്സ് സേവാദൾ

  ബത്തേരി: വയനാടിൻ്റെ നാനാ തലങ്ങളിലും വികസനത്തിനായി മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുകയും അടിസ്ഥാന വർഗ്ഗക്കാരെയും താഴെ തട്ടിലുള്ള പ്രവർത്ത കാരെയും നേതൃനിരയിലേയ്ക്ക് ഉയർത്തികെണ്ടുവരുകയും വയനാടിനെ കേരള ഭൂപടത്തിൽ അടയാളപ്പെടുത്തിയ സമുന്നതനായ ജന നേതാവിനെയുമാണ് കെ കെ രാമചന്ദ്രൻ മാസ്റ്ററുടെ വിയോഗത്തോടെ നഷ്ടപ്പെട്ടതെന്ന് കോൺഗ്രസ്സ് സേവാദൾ വയനാട് ജില്ലാ കമ്മിറ്റി അനുസ്മരിച്ചു.. വയനാടിന്റെ സമഗ്ര വളർച്ചയ്ക് നിസ്തുല സംഭാവന നൽകിയ ഭരണാധികാരി ആയിരുന്നു കെ കെ രാമചന്ദ്രൻ മാസ്റ്റർ ‘ ജില്ലാ പ്രസിഡന്റ്‌ അനിൽ എസ്സ് നായർ…

Read More

കേരള അക്കാദമി ഓഫ് എൻജിനീയറിംഗിൽ വിവിധ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ ഈ മാസം 15 വരെ അപേക്ഷിക്കാം

സുൽത്താൻ ബത്തേരി: ഗവൺമെൻ്റ് കോഴ്സുകളായ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ്, റഫ്രീജറേഷൻ & A/C എൻജിനീയറിംഗ്, ഫാഷൻ ഡിസൈനിംഗ്, ജെയ്ൻ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്ന ഡിഎംഎൽടി, ഫാർമസി, നഴ്സിംഗ്, ECG & X-ray Technician എന്നീ കോഴ്സുകളിലേക്ക് ഈ മാസം 15 വരെ അപേക്ഷിക്കാം. അർഹതയുള്ളവർക്ക് ഫീസ് ആനുകൂല്യവും ലഭിക്കുമെന്ന് ഡയറക്ടർ അറീയിച്ചു. കൂടുതൽ വിവരങ്ങൾക്ക് അക്കാദമിയുടെ സുൽത്താൻ ബത്തേരി, കൽപ്പറ്റ, മാനന്തവാടി ബ്രഞ്ചുകളിലോ, താഴെ കാണുന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണം 9961 109 577,9496…

Read More

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വൈദ്യുതി മുടങ്ങും പാടിച്ചിറ സെക്ഷനിലെ മാടല്‍,  പാതിരി മാവിന്‍ചുവട്, മൂന്നുപാലം, ഒസള്ളി, ചേലൂര്‍ എന്നിവിടങ്ങളില്‍ ഇന്ന് (ശനി) രാവിലെ 9 മുതല്‍ 5 വരെ   വൈദ്യുതി മുടങ്ങും. വെള്ളമുണ്ട സെക്ഷനിലെ പഴഞ്ചന വെള്ളമുണ്ട ഹൈസ്‌കൂള്‍, സബ് രജിസ്ട്രാര്‍ ഓഫീസ് എന്നിവിടങ്ങളില്‍ ഇന്നും (ശനി),  അംബേദ്കര്‍, പാതിരിച്ചാല്‍, കോഫീ മില്‍, പുലിക്കാട്, ആറുവള്‍, ചെറുകര എന്നിവിടങ്ങളില്‍ തിങ്കള്‍ (ജനുവരി 11) രാവിലെ   രാവിലെ 8.30 മുതല്‍ 5.30 വരെയും  പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. മീനങ്ങാടി…

Read More

നടവയൽ നെല്ലിക്കുന്നേൽ എൻ. സജി ജോസ് (49) നിര്യാതനായി

നടവയൽ നെല്ലിക്കുന്നേൽ എൻ. സജി ജോസ് (49) നിര്യാതനായി. സംസ്കാരം ശനിയാഴ്ച  രാവിലെ 9 ന്  നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ. ഭാര്യ ബിന്ദു.  മക്കൾ :അനിൽഡ, അലീന,റോസ്ന.

Read More

വയനാട് മെഡിക്കൽ കോളേജ് താൽകാലികമായി ജില്ലാ ആശുപത്രിയിൽ ആരംഭിക്കണം: പി.കെ. ജയലക്ഷ്മി

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ് മടക്കി മലയിലെ ഭൂമിയിൽ തന്നെ സ്ഥാപിക്കണമെന്നും നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നത് വരെ താൽകാലികമായി ജില്ലാ ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കണമെന്നും മുൻ മന്ത്രിയും കെ പി . സി.സി. ജനറൽ സെക്രട്ടറിയുമായ പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു. വയനാട്ടുകാരുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് പകരം മുട്ടുന്യായങ്ങൾ പറഞ്ഞ് അട്ടിമറിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. ജനങ്ങളുടെ ജീവൻ വെച്ച് പന്താടുകയാണ് സർക്കാർ .താൽകാലികമായി മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിക്കുന്നതിനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇപ്പോൾ ജില്ലാ…

Read More

വയനാട് ‍ജില്ലയിൽ 238 പേര്‍ക്ക് കൂടി കോവിഡ്;126 പേര്‍ക്ക് രോഗമുക്തി,  234 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (8.1.21) 238 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 126 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 234 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 3 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 18395 ആയി. 15731 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 108 മരണം….

Read More

വാഹനാപകടത്തിൽ മരിച്ച അഭിജിത്തിന് നാടിൻ്റെ യാത്രാമൊഴി

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു.  തൃക്കൈപ്പറ്റ  വെള്ളിത്തോട് സ്വദേശി മൂരിപ്പാറ  അഭിജിത്ത് (16)ആണ് മരിച്ചത്.ഇന്നലെ വൈകിട്ടോടെയായിരുന്നു ബൈക്കും ഗുഡ്സും  കൂട്ടിയിടിച്ച് അപകടമുണ്ടായത്.ഉടനെ തന്നെ കൽപ്പറ്റ ജനറൽ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രവി,നിഷ ദമ്പതികളുടെ ഏക മകനാണ് മരിച്ച അഭിജിത്ത്.    പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു.  ബത്തേരി താലൂക്കാശുപത്രിയിൽ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തു.

Read More

മെഡിക്കൽ കോളേജ്: ഇടതു സർക്കാർ വയനാടൻ ജനതയെ നിരന്തരം വഞ്ചിക്കുകയാണെന്ന് യൂത്ത് ലീഗ്

കൽപ്പറ്റ: ഉമ്മൻ ചാണ്ടി സർക്കാർ പ്രഖ്യാപിക്കുകയും ,സ്ഥലം ലഭ്യമാക്കുകയും ചെയ്ത വയനാട് മെഡിക്കൽ കോളേജ് അനന്തമായി നീട്ടികൊണ്ട് പോകുന്ന ഇടതു സർക്കാർ  വയനാടൻ ജനതയെ നിരന്തരം വഞ്ചിക്കുകയാണെന്ന് കൽപ്പറ്റ നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് സി.ടി.ഹുനൈസ്;സെക്രട്ടറി സി.ഷിഹാബ് എന്നിവർ ആരോപിച്ചു.ഇല്ലാത്ത പരിസ്ഥിതി പഠന റിപ്പോർട്ടിൻ്റെ പേരിൽ രാഷ്ട്രീയ ഈഗോയുടെയും, സി.പി.എം ജില്ലാ സെക്രട്ടറിയുടെ ഭൂമിക്കച്ചവട താൽപര്യത്തിൻെറയും  പേരിലാണ് മടക്കി മലയിൽ നിന്ന് പദ്ധതി മുടങ്ങിയതെന്നും യൂത്ത് ലീഗ് നേതാക്കൾ ആരോപിച്ചു.  കൽപ്പറ്റ എം.എൽ.എ കഴിഞ്ഞ നിയമസഭാ…

Read More

മെഡിക്കൽ കോളേജ്: സര്‍ക്കാര്‍ വയനാട്ടുകാരെ കബളിപ്പിക്കുകയായിരുന്നുവെന്ന് ഐ.സി.ബാലകൃഷ്ണൻ

കല്‍പ്പറ്റ: ഡി എം വിംസ് ഏറ്റെടുക്കാനുള്ള നീക്കം ഉപേക്ഷിച്ചതോടെ സര്‍ക്കാര്‍ വയനാട്ടുകാരെ കബളിപ്പിക്കുകയായിരുന്നുവെന്ന് വ്യക്തമായതായി ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍. മടക്കിമലയില്‍ സൗജന്യമായി ലഭിച്ച 50 ഏക്കര്‍ സ്ഥലത്ത് മെഡിക്കല്‍ കോളജിന്റെ നിര്‍മ്മാണത്തിനായുള്ള പ്രാരംഭഫണ്ട് അടക്കം വകയിരുത്തി, തറക്കല്ലിട്ടതായിരുന്നു. അതിന് ശേഷം തിരഞ്ഞെടുപ്പ് വരികയും, എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്തു. പ്രസ്തുത സ്ഥലത്ത് തന്നെ മെഡിക്കല്‍ കോളജ് പണിയുമെന്നായിരുന്നു അധികാരത്തിലെത്തിയതിന് ശേഷവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകാന്‍ പോകുമ്പോഴും…

Read More

പരിശോധനകൾക്കിടയിലും വയനാട് വഴി ലഹരിക്കടത്ത് സജീവം

കൽപ്പറ്റ: പരിശോധനകൾക്കിടയിലും വയനാട് വഴി ലഹരിക്കടത്ത് സജീവം. ഇന്നലെ നടത്തിയ പരിശോധനയിൻ   മുത്തങ്ങയിൽ   3 ലക്ഷത്തോളം രൂപയുടെ പാൻ മസാല സഹിതം     ഒരാൾ പിടിയിലായിരുന്നു.  . കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ്  മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ വച്ച്  മൈസൂരിൽ നിന്നും വന്ന KL 11 N 1300 അശോക് ലെയ്ലാൻഡ് ലോറിയിൽ കാലിത്തീറ്റ, മുത്താറി ലോഡിൽ ഒളിപ്പിച്ചുകടത്തിയ 210 കിലോ ഗ്രാം   700 പാക്കറ്റ്  ഹാൻസ് പിടികൂടിയത്. ഇതിന് 3 ലക്ഷത്തോളം രൂപ  വിൽപ്പന വില…

Read More