മീനങ്ങാടിയിൽ ടാങ്കർ ലോറി മറിഞ്ഞു
മീനങ്ങാടിയിൽ ടാങ്കർ ലോറി മറിഞ്ഞു ഇന്ന് പുലർച്ചെ 12.30 മണിയോടെയാണ് സംഭവം. മീനങ്ങാടി അമ്പലപ്പടി പെട്രോൾ പമ്പിനു സമീപത്തായിരുന്നു ടാങ്കർ ലോറി അപകടത്തിൽപ്പെട്ടത്. എറണാകുളത്തു നിന്നും ബത്തേരിയിലേക്ക് മണ്ണെണ്ണയുമായി വന്ന ടാങ്കർ ലോറിയാണ് മറിഞ്ഞത്. റോഡിനോടു ചേർന്നുള്ള കലുങ്ക് ഭിത്തിയിൽ തട്ടി നിയന്ത്രണം വിട്ട് ലോറി മറിയുകയായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവറായ കോഴിക്കോട് തിക്കേടി സ്വദേശി ബിജീഷിന് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ടാങ്കർ മറിഞ്ഞതോടെ പകുതിയോളം മണ്ണെണ റോഡിൽ പോയി.മീനങ്ങാടി പോലീസും ബത്തേരിയിലെ ഫയർഫോഴ്സുമാണ് പിന്നീട് സുരക്ഷ…