സുൽത്താൻബത്തേരി കൊളഗപ്പാറ കവലയിൽ ഗുഡ്സ് വാഹനം മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു
ഇന്ന് രാവിലെ ഏഴുമണിയോടെ കൊളഗപ്പാറയിൽ വെച്ചാണ് അപകടം ഉണ്ടായത്
മുട്ടിൽ പാറക്കൽ സ്വദേശി മുസ്തഫ ,
മീനങ്ങാടി സ്വദേശി ഷമീർ എന്നിവരാണ് മരിച്ചത്.
മുസ്തഫയുടെ മൃതദേഹം സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലും ,ഷമീറിൻ്റെ മൃതദേഹം അസംപ്ഷൻ ഹോസ്പിറ്റൽ ആണുള്ളത്.
സുൽത്താൻ ബത്തേരിയിൽ നിന്നും ഫയർഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ്
പരിക്കേറ്റവരെ പുറത്തെടുത്തത് .തുടർന്ന് ആശുപത്രിയിലേയ്ക്ക് എത്തും മുമ്പേ രണ്ടുപേരും മരിച്ചു .
കപ്പ ഗുഡ്സ് വാഹനത്തിൽ കയറ്റി കച്ചവടം ചെയ്യുന്നവരാണ് രണ്ടുപേരും.