വയനാട് ജില്ലയിൽ കോവിഡ് വാക്‌സിന്‍ എത്തി: ആദ്യഘട്ട വിതരണം 16ന്,എത്തിയത് 9590 ഡോസ് കോവിഷീല്‍ഡ്
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആശ്വാസമേകി ആദ്യഘട്ട വിതരണത്തിനുള്ള കോവിഡ് വാക്‌സിന്‍ വയനാട് ജില്ലയിൽ എത്തി. കോഴിക്കോട് റീജിയണല്‍ വാക്‌സിന്‍ സ്റ്റോറില്‍ നിന്ന് 9590 ഡോസ് കോവിഡ് 19 വാക്‌സിന്‍ (കോവിഷീല്‍ഡ്) ഇന്ന് (14.1.2021) ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ജില്ലാ വാക്സിൻ സ്റ്റോറിൽ എത്തിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ, ജില്ലാ പഞ്ചായത്ത് മെമ്പർ അമൽ ജോയ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആർ രേണുക, ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. ഷിജിൻ…