വയനാടിനെ വഞ്ചിച്ച ബജറ്റ്: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ
കല്‍പ്പറ്റ: സംസ്ഥാനസര്‍ക്കാരിന്റെ ഒടുവിലത്തെ ബജറ്റിലും വയനാടിനോട് കാട്ടിയത് വഞ്ചന മാത്രമാണെന്ന് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ഏതാനം പ്രഖ്യാപനങ്ങള്‍ മാത്രമാണുണ്ടായത്. മെഡിക്കല്‍ കോളജിന് തുക അനുവദിക്കണമെങ്കില്‍ കിഫ്ബിയിലൂടെ തന്നെ അത് നേരത്തെയാകാമായിരുന്നു. ഈ പദ്ധതിയെ സംബന്ധിച്ച് കാര്യമൊന്നും പരാമര്‍ശിക്കാന്‍ ധനമന്ത്രിക്ക് സാധിച്ചിട്ടുമില്ല. തുരങ്കപാത ലോഞ്ചിംഗ് കഴിഞ്ഞതിന് ശേഷമാണ് ബജറ്റില്‍ കൊണ്ടുവരുന്നത്. ഈ പദ്ധതിക്കായി പാരിസ്ഥിതിക അനുമതി പോലും വാങ്ങിയിട്ടില്ല. ഒരു പദ്ധതിയെ സംബന്ധിച്ച് എല്ലാകാര്യങ്ങളും…