Headlines

രാഹുല്‍ഗാന്ധി എം പി 28ന് വയനാട് ജില്ലയില്‍

കല്‍പ്പറ്റ: രാഹുല്‍ഗാന്ധി എം പി 28ന് ജില്ലയിലെത്തും. മൂന്ന് നിയോജകമണ്ഡലങ്ങളിലുമുള്ള പൗരപ്രമുഖര്‍, മതസാമൂദായിക, സാമൂഹ്യ, സാംസ്‌ക്കാരിക, വ്യാപാര, കര്‍ഷക നേതാക്കളുമായി കൂടിയാലോചന നടത്തുമെന്നും യു ഡി എഫ് കണ്‍വീനര്‍ അറിയിച്ചു.  27ന്  മണ്ഡലത്തിലെത്തുന്ന രാഹുൽ ഗാന്ധി  28-ന് ഒരു ദിവസം വയനാട് ജില്ലയിലെ പര്യടനം കഴിഞ്ഞ് മടങ്ങും  

Read More

വയനാട് കേണിച്ചിറയിൽ ഒരു വയസ്സുകാരനെ മദ്യം കഴിപ്പിച്ചതിന് കുട്ടിയുടെ അമ്മയുടെ സുഹൃത്തിനെതിരെ കേസ്.

കേണിച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഒരു  വയസ്സുക്കാരനെ നിർബന്ധിച്ച് മദ്യം കഴിപ്പിച്ചതിന് കുട്ടിയുടെ അമ്മയുടെ സുഹൃത്തായ മേപ്പാടി കുന്നമ്പറ്റ സ്വദേശി സഹദേവൻ എന്നയാൾക്കെതിരെ കുട്ടികൾക്കെതിരെയുള്ള അതിക്രമം തടയുക എന്ന നിയമ പ്രകാരം കേണിച്ചിറ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയുടെ കുന്നമ്പ റ്റയിലുള്ള വീട്ടിൽ വെച്ചാണ് കുട്ടിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചത്.

Read More

അപകടത്തിൽ മരിച്ച സൽമാനുൽ ഫാരിസിൻ്റെ മൃതദേഹം സംസ്കരിച്ചു.

കര്‍ണാടകയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി മരിച്ചു. കര്‍ണാടകയിലെ നഞ്ചന്‍ഗോഡ് പാലത്തിന് സമീപം നടന്ന വാഹനാപകടത്തില്‍ എം.എസ്.എഫ് കല്‍പ്പറ്റ നിയോജകമണ്ഡലം വൈസ് പ്രസിഡന്റും ചുണ്ടേല്‍ കുളങ്ങരക്കാട്ടില്‍ മുഹമ്മദ് ഷമീറിന്റയും ഹസീനയുടെയും മകനുമായ സല്‍മാനുല്‍ ഫാരിസാ(22)ണ് മരിച്ചത്. ബെംഗലൂരുവില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. സല്‍മാന്‍ ഓടിച്ച ബൈക്കില്‍ കാര്‍ വന്നിടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹലിനെ പരിക്കുകളോടെ നഞ്ചന്‍കോട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗലൂരുവിലെ ഐഡി കമ്പനിയിലെ ജോലിക്കാരാണ് ഇരുവരും. ഇന്നലെ ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം വൈകിട്ട് ചുണ്ടേല്‍ പള്ളി…

Read More

വയനാട് ജില്ലയില്‍ 322 പേര്‍ക്ക് കൂടി കോവിഡ്;179 പേര്‍ക്ക് രോഗമുക്തി ,319 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (20.1.21) 322 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 179 പേര്‍ രോഗമുക്തി നേടി. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 319 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതില്‍ 16 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 20881 ആയി. 17588 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 129 മരണം….

Read More

നെന്മേനിയില്‍ കോവിഡ് കേസുകള്‍ കൂടുന്നു

ചുള്ളിയോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടത്തിയ 175 ആന്റിജന്‍ ടെസ്റ്റുകളിലാണ് 41 പേര്‍ക്ക് പോസിറ്റീവ് ആയത. നെന്മേനി വില്ലേജിലെ 13 വാര്‍ഡുകളിലായാണ് 41 കേസുകള്‍.ഒരുദിവസം ഇത്രമാത്രം കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതും ഇതാദ്യമായാണ്. ആരോഗ്യവകുപ്പധികൃതര്‍ കൂടുതല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.    

Read More

വയനാട് അമ്പലവയലിൽ ചന്ദന മര മോഷണം

അമ്പലവയല്‍പഞ്ചായത്തിലെ അടിവാരം-ഓടവയല്‍ പാതയില്‍ സ്വകാര്യവ്യക്തിയുടെ പറമ്പിലെ ചന്ദനമരമാണ് ഇന്നലെ രാത്രിയില്‍ മോഷണം പോയത്.സാമാന്യം വണ്ണമുളള മരത്തിന്റെ കാതലുളള ഭാഗം മോഷ്ടാക്കള്‍ കൊണ്ടുപോയി.ബാക്കിഭാഗം ഇവിടെയുപേക്ഷിച്ചു.മുമ്പും ഈ പ്രദേശങ്ങളില്‍ ചന്ദനമരം മോഷണം പോയിരുന്നു അമ്പലവയല്‍ ഗവണ്‍മെന്റ് ആശുപത്രിക്ക് മുന്‍വശത്തു നടന്ന മോഷണത്തില്‍ മരം കൊണ്ടുപോകാന്‍ മോഷ്ടാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല.മാത്രവുമല്ല മോഷ്ടാക്കള്‍ മരം മുറിക്കാന്‍ ഉപയോഗിക്കുന്ന വാള്‍ അടക്കം ഇവിടെ ഉപേക്ഷിച്ചു പോയിരുന്നു. രാത്രിയില്‍ മരം മുറിക്കുന്ന ശബ്ദം കേട്ട് പ്രദേശവാസികള്‍ ആരെങ്കിലും ഇറങ്ങിയതിനെ തുടര്‍ന്നായിരിക്കും മോഷ്ടാക്കള്‍ മരം ഉപേക്ഷിച്ചുപോയതെന്നാണ് പോലീസിന്റെ നിഗമനം….

Read More

കൽപ്പറ്റ സീറ്റ് തർക്കത്തിനിടയിൽ വയനാട്ടിൽ യു.ഡി.എഫ്. യോഗം തുടങ്ങി.

വയനാട് ജില്ലാ യു.ഡി.എഫ്.  യോഗം കൽപറ്റ ലീഗ് ഹൗസിൽ തുടങ്ങി. യു.ഡി.എഫ്.  കൺവീനർ എൻ’ ഡി അപ്പച്ചന്റെ നേതൃത്വത്തിലാണ് യോഗം. മുസ്ലിം  ലീഗിന്റെ കൽപ്പറ്റ സീറ്റ് ആവശ്യപ്പെടൽ യോഗത്തിൽ ചർച്ചയാകും. എ.ഐ. സി. സി. അംഗം പി.കെ. ജയലക്ഷ്മിയും  യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.  

Read More

കർണാടകയിലെ  ലോറിയും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ യുവാവ്  മരിച്ചു

കർണാടകയിലെ  ലോറിയും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ യുവാവ്  മരിച്ചു. വൈത്തിരി ചുണ്ടേലിലെ കുളങ്ങരക്കാട്ടിൽ മുഹമ്മദ് ഷമീറിന്റയും ഹസീനയുടെയും മകൻ  ( സൽമാൻ (22) ആണ് മരിച്ചത്.   ഫർസാനയും ഫർഹാനയുമാണ് സഹോദരങ്ങൾ എം.എസ്.എഫ്. കൽപ്പറ്റ മണ്ഡലം വൈസ് പ്രസിഡണ്ടായിരുന്നു..   രണ്ട് മാസം മുമ്പ് ഐ ഡി ഫ്രഷ് കമ്പനിയിൽ ജോലി ലഭിച്ചിരുന്നു. ഇതിൻ്റെ ആവശ്യാർത്ഥം ബാംഗ്ലൂരിൽ പോയി മടങ്ങി വരികയായിരുന്നു കർണാടകയിലെ ഗുണ്ടിൽ പേട്ടിനടുത്ത നഞ്ചൻഗോഡ് പാലത്തിന് സമീപം നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട സൽമാൻ എം..എസ്.എഫിനെ ഹൃദയത്തോട്…

Read More

ലൈഫ്: വയനാട് ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 12,023 ഭനവങ്ങള്‍; പ്രഖ്യാപനം 28 ന്

സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്‍ വഴി വയനാട് ജില്ലയില്‍ ഇതിനകം 12,023 ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. പൊതുവിഭാഗത്തില്‍ 4953 വീടുകളും 6455 പട്ടികവര്‍ഗ വീടുകളും 615 പട്ടികജാതി വീടുകളുമാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്. മൂന്ന് ഘട്ടങ്ങളിലായി ലക്ഷ്യമിട്ട 13274 വീടുകളില്‍ 1251 വീടുകളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ഇവയില്‍ 460 വീടുകള്‍ പട്ടികവര്‍ഗക്കാര്‍ക്കും 142 പട്ടികജാതിക്കാര്‍ക്കുമുള്ളവയാണ്. ലൈഫ് പദ്ധതിയില്‍ സംസ്ഥാനത്ത് രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം ജനുവരി 28 ന്…

Read More

വയനാട് ജില്ലാ ആസ്പത്രിക്കായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും – ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ജില്ലാ ആസ്പത്രിയുടെ സമഗ്രവികസനത്തിനായി പ്രത്യേകം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ പറഞ്ഞു. ജില്ല പഞ്ചായത്ത് ഭരണസമിതി അംഗങ്ങളോടൊത്ത് ആസ്പത്രിയില്‍  നടത്തിയ സന്ദര്‍ശനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.   ഇരുപത്തിയഞ്ച് വര്‍ഷം മുന്നില്‍ കണ്ടുളള വികസന പ്രവര്‍ത്തനങ്ങളാണ് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തുക. ആദ്യഘട്ടത്തില്‍ ജില്ലാ ആസ്പത്രിയില്‍ പെട്ടെന്ന് നടപ്പിലാക്കേണ്ട പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കും എം.പിമാര്‍, എം.എല്‍.എമാര്‍ അടക്കമുളള ജനപ്രതിനിധികളുടെയും ആരോഗ്യവകപ്പ്, എന്‍.എച്ച്.എം. മറ്റ് വിവിധ വകുപ്പുകളും ജില്ലാ ആസ്പത്രിക്ക് അനുവദിക്കുന്ന ഫണ്ടുകള്‍ ഏകോപിപ്പിച്ച് മാസ്റ്റര്‍…

Read More