Headlines

അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും ചന്ദന മോഷണം നടത്തിയ  രണ്ടു പ്രതികൾ പിടിയിൽ

സുൽത്താൻ ബത്തേരി:   അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും ചന്ദന മോഷണം നടത്തിയ  രണ്ടു പ്രതികളെ ഇന്നലെ രാത്രി ബീനാച്ചിക്കടുത്ത് വെച്ച് വാഹന പരിശോധനക്കിടെ ബത്തരി പോലീസ് പിടികൂടി. മലപ്പുറം സ്വദേശികളായ തിരൂരങ്ങാടി വളക്കണ്ടി കൈതകത്ത് വീട്ടിൽ മുഹമ്മദ് റാഫി (40) തിരൂരങ്ങാടി വട്ടപ്പറമ്പിൽ കൊടുമ്പറ്റിൽ വീട്ടിൽ ഫായിസ് (23) എന്നിവരെയാണ് പ്രതികൾ സഞ്ചരിച്ച വാഹന സഹിതം ബത്തേരി പോലീസ് ഇൻസ്പെക്ടർ ജി. പുഷാപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.  അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ…

Read More

വയനാട് ജില്ലയില്‍ 290 പേര്‍ക്ക് കൂടി കോവിഡ്;142 പേര്‍ക്ക് രോഗമുക്തി, 287 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ 290 പേര്‍ക്ക് കൂടി കോവിഡ്;142 പേര്‍ക്ക് രോഗമുക്തി, 287 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (23.1.21) 290 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 142 പേര്‍ രോഗമുക്തി നേടി. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 287 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതില്‍ 5 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 2 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്….

Read More

വയനാട് മെഡിക്കൽ കോളേജ്: വിദഗ്ധ സമിതി നിർദ്ദേശം അശാസ്ത്രീയം; സുൽത്താൻ ബത്തേരിയുടെ വികസനം വാട്സപ് കൂട്ടായ്മ

കൽപറ്റ : വയനാടിന്റെ ആരോഗ്യ മേഖലക്ക് അനിവാര്യമായതും ചിരകാല ആവശ്യവുമായ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ സ്ഥാപിക്കുന്നതിനായി വിദഗ്ധ സമിതി നിർദ്ദേശിച്ച സ്ഥലം സർക്കാർ അംഗീകരിക്കരുതെന്ന് സുൽത്താൻ ബത്തേരിയുടെ വികസനം വാട്സപ് കൂട്ടായ്മ ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ സ്ഥാപനം എന്നതിനേക്കാൾ മെഡിക്കൽ കോളേജ് എന്നതിലൂടെ വയനാട്ടുകാർ ആവശ്യപ്പെടുന്നത് വിദഗ്ധ ചികിത്സാ സൗകര്യം ലഭ്യമാവുക എന്നതാണ്. ചികിത്സ തേടി ചുരമിറങ്ങേണ്ടി വരുന്നതും സമയത്തിനെത്താനാവാതെ ആമ്പുലൻസുകളിൽ ജീവൻ വെടിയേണ്ടി വരുന്നതുമായ ദുരനുഭവങ്ങൾക്ക് അറുതിയാവണമെന്നതാണ് വയനാട്ടുകാരുടെ ആവശ്യം. വയനാടിന്റെ വടക്കേയറ്റത്ത് കണ്ണൂർ ജില്ലയോട്…

Read More

ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

സുൽത്താൻ ബത്തേരി: ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി  ഷഹലാ ഷെറിൻ (11)  ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ  കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാർക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്. ഷഹലാ ഷെറിന്റെ മരണത്തിന് ഉത്തരവാദികളായ സ്കൂൾ അധികൃതർക്കും ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസർക്കുമെതിരെ നിയമപ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിച്ച ശേഷം അക്കാര്യം  കമ്മീഷനെ രേഖാമൂലം അറിയിക്കണമെന്നും ഉത്തരവിൽ…

Read More

വയനാട് ജില്ലയില്‍ 255 പേര്‍ക്ക് കൂടി കോവിഡ്; 163 പേര്‍ക്ക് രോഗമുക്തി ,എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (22.1.21) 255 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 163 പേര്‍ രോഗമുക്തി നേടി. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതില്‍ 12 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 21374 ആയി. 17986 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 133 മരണം. നിലവില്‍ 3255 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2512 പേര്‍ വീടുകളിലാണ്…

Read More

വയനാട് അമ്പലവയലിൽ കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു

അമ്പലവയല്‍ ആയിരംകൊല്ലിയില്‍ കെട്ടിടനിര്‍മ്മാണത്തിനിടെ മണ്ണിടിഞ് തൊഴിലാളി മരിച്ചു. അമ്പലവയൽ പാമ്പള രാധാകൃഷ്ണൻ (53) ആണ് മരിച്ചത്. ഇന്ന് രാവിലെ 11-30 ഓടെയായിരുന്നു അപകടം. മണ്ണിനടിയില്‍പ്പെട്ട ആളെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.

Read More

വയനാടിനെ ഞെട്ടിച്ച സിനിമ സ്റ്റെെൽ പ്രകടനം നടത്തിയ പ്രതി പിടിയിൽ

മീനങ്ങാടി: മീനങ്ങാടി പാതിരിപ്പാലത്ത് വെച്ച് മൈസൂരില്‍ നിന്നും പണവുമായി വരികയായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശികളായ കാര്‍ യാത്രക്കാരെ  സിനിമാ സ്റ്റൈലിൽ ആക്രമിക്കാൻ ശ്രമിച്ച സംഘത്തിലെ ഒരാൾ അറസ്റ്റിൽ.ദേശീയപാതയില്‍ മിനി ലോറി റോഡിന് കുറുകെ ഇട്ട് തടസ്സം സൃഷ്ടിച്ച്  വാഹനം തല്ലി തകര്‍ത്ത് പണം കവരാൻ ശ്രമിച്ചയാളെയാണ് മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. കെ.എല്‍ .17.ഏ.3199 നമ്പര്‍ ടെമ്പോ ട്രാവലര്‍ ഉടമയും തൃശ്ശൂര്‍ വരാന്തപ്പള്ളി സ്വദേശിയുമായ നൊട്ടപ്പള്ളി വീട്ടില്‍  സിനീഷ് (32) ആണ് പിടിയിലായത്. അന്വേഷണ ഉദ്യോഗസ്ഥനായ മീനങ്ങാടി ഇന്‍സ്‌പെക്ടര്‍…

Read More

പന്തീരങ്കാവ് യു.പി.എ കേസ് ‘ വയനാട്ടിൽ നിന്നും ഒരാൾ എൻ. ഐ. എ കസ്റ്റഡിയിൽ

പന്തീരങ്കാവ് യു.പി.എ കേസ് ‘ വയനാട്ടിൽ നിന്നും ഒരാൾ എൻ. ഐ. എ കസ്റ്റഡിയിൽ . വയനാട്ട് കൽപ്പറ്റ പുഴ മുടി സ്വദേശി വിജിത്ത് വിജയൻ ( 26 ) കസ്റ്റഡിയിലെടുത്തത്. കൊച്ചിയിൽ നിന്നെത്തിയ എൻഐഎ സംഘം കസ്റ്റഡിയിലെടുത്തത് നേരത്തെ ഇതുമായി ബന്ധപ്പെട്ട കേസിൽ മൂന്നു പേരെ ചോദ്യം ചെയ്യുകയും പിന്നീട് വിട്ടയക്കുകയായിരുന്നു.

Read More

വയനാട് ‍ജില്ലയിൽ 238 പേര്‍ക്ക് കൂടി കോവിഡ്;235 പേര്‍ക്ക് രോഗമുക്തി ,237 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (21.1.21) 238 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 235 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 237 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതില്‍ 2 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 21119 ആയി. 17823 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 131 മരണം. നിലവില്‍…

Read More

ചുണ്ടേൽ ആനപ്പാറ എസ്റ്റേറ്റിൽ പുള്ളിപ്പുലി: തൊഴിലാളികൾ ചിത്രം പകർത്തി.

കൽപ്പറ്റ ;  ചുണ്ടേൽ ആനപ്പാറ എസ്റ്റേറ്റിൽ എട്ടാം നമ്പറിൽ പുള്ളിപുലി ഇറങ്ങി. എസ്റ്റേറ്റ് തൊഴിലാളികൾ   ചിത്രം പകർത്തി.  ഇന്ന് രാവിലെയാണ്  എസ്റ്റേറ്റിനുള്ളിൽ തൊഴിലാളികൾ പുലിയെ കണ്ടത് .

Read More