Headlines

യുവജനതാദൾ എസ് ജുനൈദ് കൈപ്പാണിക്ക് സ്വീകരണം നൽകി

കൽപ്പറ്റഃ വെള്ളമുണ്ട ഡിവിഷനിൽ നിന്നും ചരിത്ര വിജയം കൈവരിക്കുകയും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ജുനൈദ് കൈപ്പാണിയെ യുവജനതാദൾ എസ് വയനാട് ജില്ലാ കമ്മിറ്റി അനുമോദിച്ചു. യോഗം യുവജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ് ഷെരീഫ് പാലോളി ഉൽഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ് നിസാർ പള്ളിമുക്ക് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് പി.കെ, സി.കെ.ഉമ്മർ, കുര്യാക്കോസ് മുള്ളൻമട, എം.പി.എ ലത്തീഫ്,അമീർ അറക്കൽ, അസീം പനമരം,ഉനൈസ് കല്ലൂർ,സൈഫ് വൈത്തിരി,കെ.ഷമീർ,…

Read More

പുൽപ്പള്ളി പാലമൂല പാലക്കണ്ടി മുസ്തഫ – റഹ്മത്ത് ദമ്പതികളുടെ മകൻ മിഥ്ലാജ് (19) നിര്യാതനായി

പുൽപ്പള്ളി: പുൽപ്പള്ളി പാലമൂല പാലക്കണ്ടി മുസ്തഫ – റഹ്മത്ത് ദമ്പതികളുടെ മകൻ മിഥ്ലാജ് (19) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 5ന് പുൽപ്പള്ളി റഹ്മാനിയ ജുമാ മസ്ജിദിൽ സഹോദരിമാർ: സുആദ, സ്വാലിഹ.

Read More

കാട്ടാനയുടെ ആക്രമണത്തിൽ യുവതി മരിച്ച സംഭവം:റിസോർട്ടിന് പൂട്ടിട്ട് ജില്ലാ കലക്ടർ

മേപ്പാടി എളമ്പിലേരിയിലെ റിസോർട്ടിന് പൂട്ടിട്ട് വയനാട് ജില്ലാ കലക്ടർ ഡോ.അദീല അബ്ദുള്ള. റിസോർട്ടിന് സുരക്ഷയില്ലെന്ന് കാണിച്ചാണ് നടപടിയെന്ന് കലക്ടർ പറഞ്ഞു. ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലയിൽ പ്രവർത്തിക്കുന്ന ജില്ലയിലെ മുഴുവൻ റിസോർട്ടുകളും പൂട്ടും.കഴിഞ്ഞദിവസം വിനോദസഞ്ചാരിയെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി.

Read More

വയനാട്ടില്‍ ടെന്റിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ യുവതി മരിച്ച സംഭവം റിസോര്‍ട്ടിന്റെ ഭാഗത്ത് നിന്ന് സുരക്ഷാവീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കുമെന്ന് ജില്ലാ കളക്ടര്‍

വയനാട്ടില്‍ ടെന്റിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ യുവതി മരിച്ച സംഭവം റിസോര്‍ട്ടിന്റെ ഭാഗത്ത് നിന്ന് സുരക്ഷാവീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ: അദീല അബ്ദുള്ള. ടെന്റ് കെട്ടി താമസിപ്പിക്കുന്നത് ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ല. റിസോര്‍ട്ടിന്റെ അനുമതി സംബന്ധിച്ചും അന്വേഷണം നടത്തും. ജില്ല ദുരന്തനിവാരണ അതോറിറ്റി ഉടന്‍ നടപടിയെടുക്കുമെന്നും ജില്ലാ കളക്ടര്‍. മേപ്പാടി എളമ്പിലേരി സ്വകാര്യ റിസോർട്ടിലെ ടെൻ്റിൽ താമസിക്കുമ്പോഴാണ് കാട്ടാന ഇന്നലെ രാത്രി ആക്രമിച്ചത്.  കണ്ണാടിപ്പറമ്പ്​ കാരയാപ്പ്​ കല്ലറപ്പുര ഹൗസിൽ പരേതനായ സി.കെ. അബ്​ദുൽ സത്താറി​െൻറയും…

Read More

നിരവധി കേസുകളിലെ പ്രതി ക്ഷേത്ര മോഷണക്കേസിൽ വയനാട്ടിൽ വീണ്ടും അറസ്റ്റിൽ

കൽപ്പറ്റ ;വയനാട്  മലപ്പുറം, തൃശ്ശൂർ എന്നീ ജില്ലകളിൽ മോഷണം, വിവാഹ തട്ടിപ്പ് , വ്യാജരേഖ ചമക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ  തൃശ്ശൂർ കുന്നകുളം അങ്കുർക്കുന്ന് രായമരക്കാർ വീട്ടിൽ അബ്ദുൾ റഷീദിനെ(47) മാനന്തവാടി പോലീസ് ഇൻസ്പെക്ടർ എം.എം. അബ്ദുൾ കരിമീൻറെ നേതൃത്വത്തിലുള്ള സംഘം പിലാക്കാവിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. 2018ൽ മാനന്തവാടി എരുമതെരുവിലെ കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രത്തിൽ നിന്നും ശ്രീകോവിലിലെ മാല , ഭണ്ഡാരത്തിലെ നിന്നും 10000 രൂപയും ഡി.വി.ആർ മോഷ്ടിച്ച പ്രതി കൂടിയാണിയാൾ….

Read More

വയനാട് ലക്കിടിയില്‍ വാഹനത്തിന് തീ പിടിച്ചു.വാഹനത്തിലുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

വയനാട് ലക്കിടിയില്‍ വാഹനത്തിന് തീ പിടിച്ചു.വാഹനത്തിലുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.* പുലര്‍ച്ചെ 2 മണിക്കായിരുന്നു സംഭവം. കോഴിക്കോട് സ്വദേശികളുടെ വാഹനമാണ് കത്തിയത്. വാഹനം നിര്‍ത്തി യാത്രക്കാരെല്ലാം പുറത്തിറങ്ങിയ തിനാല്‍ വന്‍ അപകടം ഒഴിവായി. ആര്‍ക്കും പരിക്കുകള്‍ ഇല്ല  

Read More

വയനാട്ടിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

മേപ്പാടി (വയനാട്): വിനോദ സഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മേപ്പാടി എളമ്പലേരിയിലെ സ്വകാര്യ റിസോർട്ടിൽ എത്തിയ കണ്ണൂർ ചേലേരി കല്ലറപുരയിൽ ഷഹാന (26) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.45നായിരുന്നു ആനയുടെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മേപ്പാടിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച രാവിലെ പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടം നടത്തി കണ്ണൂരിലേക്ക് കൊണ്ടുപോകും. നിരവധി…

Read More

അക്ഷയ സംരംഭകരായ മുഹമ്മദ് റാഫിയെയും ബിന്ദു ഏലിയാസിനെയും ജില്ലാ ഭരണകൂടം അനുമോദിച്ചു

ഇ-ഗവേണൻസ് പ്രവർത്തനത്തിനായി സംസ്ഥാന തലത്തിൽ അവാർഡ് നേടിയവരെ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള മൊമൻ്റോ നൽകി അനുമോദിച്ചു.  മികച്ച പ്രവർത്തനം നടത്തിയ അക്ഷയ കേന്ദ്രങ്ങൾക്കായി ഏർപ്പെടുത്തിയ അവാർഡിൽ ഒന്നാം സ്ഥാനം നേടിയ കോറോം അക്ഷയ കേന്ദ്രം സംരംഭകനായ മുഹമ്മദ് റാഫി, രണ്ടാം സ്ഥാനം നേടിയ കോളിയാടി അക്ഷയ കേന്ദ്രം സംരംഭകയായ ബിന്ദു ഏലിയാസ് എന്നിവരെയാണ് അനുമോദിച്ചത്. ഇ-ഗവേണൻസ് രംഗത്തെ നൂതനാശയങ്ങളെയും സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയതാണ് ഇ-ഗവേണൻസ് അവാർഡ്. കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ഐ.ടി…

Read More

രാജ്യം ഭരിക്കുന്നത് കർഷകരോട് നീതി കാട്ടാത്ത സർക്കാർ : എൻ .ഡി അപ്പച്ചൻ: കർഷകസമരത്തിന് ഐക്യദാർഢ്യവുമായി യു ഡി എഫ്

ഡല്ഹിയിലെ കർഷക പ്രക്ഷോഭത്തിന്  ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യു ഡി എഫ് കല്പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി കലക്ട്രേറ്റിന് മുമ്പിൽ  ധർണ്ണ  നടത്തി. 11 തവണ ചര്ച്ച നടത്തിയിട്ടും കര്ഷകരോട് അല്പ്പം പോലും നീതി കാട്ടാത്ത കേന്ദ്രസര്ക്കാർ ഈ രാജ്യത്തെ നാശത്തിലേക്ക് നയിക്കുന്നതെന്ന് ധർണ്ണ  ഉദ്ഘാടനം ചെയ്ത എൻ. ഡി അപ്പച്ചൻ  പറഞ്ഞു. നാലരലക്ഷം കര്ഷകർ  ഡല്ഹിയിലെ റോഡുകളിൽ  മരം കോച്ചുന്ന തണുപ്പിൽ  57 ദിവസമായി സമരം തുടരുകയാണ്. സമരത്തിനിടെ 137 പേരാണ് പ്രതികൂല കാലാവസ്ഥയില് മരണപ്പെട്ടത്. രാജ്യത്തെ കോര്പറേറ്റുകള്ക്ക്…

Read More

സ്വന്തം ഭൂമിക്ക് അവകാശരേഖകള്‍: വയനാട്ടിൽ 2923 പട്ടയങ്ങള്‍ വിതരണം ചെയ്തു: 250 പുതിയ പട്ടയങ്ങള്‍ ഉടന്‍

ദീര്‍ഘകാലമായി സ്വന്തം ഭൂമിയുടെ അവകാശത്തിന് വേണ്ടി കാത്തിരുന്ന നിരവധി കുടുംബങ്ങള്‍ക്ക് പട്ടയമേളകള്‍ ആശ്വാസമായി. ജില്ലയില്‍ അഞ്ചുവര്‍ഷക്കാലയളവില്‍ 2923 പട്ടയങ്ങളാണ് വിതരണം ചെയ്തത്.  ആദിവാസി കുടുബങ്ങളടക്കം നരവധി കുടുബങ്ങള്‍ ഇതോടെ ഭൂമിയുടെ അവകാശികളായി. പട്ടയം ലഭിക്കുന്നതിനായി നിരവധി അപേക്ഷകളാണ് റവന്യൂ വകുപ്പില്‍ ലഭിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ  കാര്യക്ഷമതയോടുള്ള ഇടപെടലുകളിലൂടെ ആറ് പട്ടയമേളകളാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നടന്നത്. നേരിട്ടുള്ള അപേക്ഷകള്‍ കൂടാതെ പ്രത്യേക അദലാത്തുകള്‍ വഴിയും പട്ടയത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ചിരുന്നു. റവന്യു വകുപ്പിന് കിട്ടിയ അപേക്ഷകളില്‍ താലൂക്ക്, വില്ലേജ്…

Read More