കൽപ്പറ്റഃ വെള്ളമുണ്ട ഡിവിഷനിൽ നിന്നും ചരിത്ര വിജയം കൈവരിക്കുകയും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ജുനൈദ് കൈപ്പാണിയെ യുവജനതാദൾ എസ് വയനാട് ജില്ലാ കമ്മിറ്റി അനുമോദിച്ചു.
യോഗം യുവജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ് ഷെരീഫ് പാലോളി ഉൽഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ്
നിസാർ പള്ളിമുക്ക് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് പി.കെ, സി.കെ.ഉമ്മർ, കുര്യാക്കോസ് മുള്ളൻമട,
എം.പി.എ ലത്തീഫ്,അമീർ അറക്കൽ, അസീം പനമരം,ഉനൈസ് കല്ലൂർ,സൈഫ് വൈത്തിരി,കെ.ഷമീർ, പുത്തൂർ ഉമ്മർ എന്നിവർ സംസാരിച്ചു.