Headlines

മീനങ്ങാടി അരിമുളയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്ക്

മീനങ്ങാടി: അരിമുള അയ്യപ്പക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് മധ്യവയസ്കൻ മരണപ്പെട്ടു. പൂതാടി താഴമുണ്ട എ.കെ.ജി കവല മംഗലപ്പള്ളിയിൽ ബെന്നി (55) ആണ് മരിച്ചത്. കാലിന് പരിക്കേറ്റ കൂടെയുണ്ടായിരുന്ന ഗോപി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിൽസ തേടി. ഓടുപണിക്കാരായ ഗോപിയും, ബെന്നിയും, സുഹൃത്തും ഉച്ചക്ക് 2 മണിയോടെ വീട്ടിലേക്ക് വരുന്നതിനിടെ മീനങ്ങാടി സ്റ്റേഷൻ പരിധിയിൽ അരിമുള അയ്യപ്പക്ഷേത്രത്തിന് സമീപത്ത് നിയന്ത്രണം വിട്ട ഓട്ടോ മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബെന്നിയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും…

Read More

വയനാട് ജില്ലയില്‍ 241 പേര്‍ക്ക് കൂടി കോവിഡ്; 69 പേര്‍ക്ക് രോഗമുക്തി, എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (27.1.21) 241 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 69 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ ഏഴ് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 22509 ആയി. 18701 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 139 മരണം. നിലവില്‍ 3669 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2887 പേര്‍ വീടുകളിലാണ്…

Read More

വയനാട് മെഡിക്കൽ കോളേജ് ആദ്യം ഉപകാരപ്പെടണ്ടത് വയനാട്ടുകാർക്കെന്ന് കർമ്മസമിതി

സുൽത്താൻ ബത്തേരി : ജീവൻ രക്ഷിക്കാനായി വൈദ്യശാസ്ത്രം പറയുന്ന ഗോൾഡൻ ഹവറിനുള്ളിൽ രോഗിക്ക് എത്തിച്ചേരാൻ സാധ്യമാവുന്ന വിധത്തിൽ വയനാട് മെഡിക്കൽ കോളേജിന് സ്ഥലം കണ്ടെത്തണമെന്ന ആവശ്യം ശക്തമാവുന്നു.ഇതിന് ജില്ലയുടെ മധ്യഭാഗത്ത് മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെടണം.ഹൃദയാഘാതം, അപകടം തുടങ്ങിയവ മൂലം അത്യാസന്ന നിലയിലായവർക്ക് ജീവൻ നിലനിർത്താൻ ആസ്പത്രിയിലെത്താനായി വൈദ്യശാസ്ത്രം പറയുന്ന ഒരു മണിക്കൂറാണ് ഗോൾഡൻ ഹവർ. ബോയ്സ് ടൗണിലോ മാനന്തവാടിയിലോ മെഡിക്കൽ കോളേജ് ആരംഭിച്ചാൽ ദക്ഷിണ വയനാടിൽ നിന്ന് രണ്ട് മണിക്കൂർ സഞ്ചരിക്കേണ്ടി വരും ഇവിടെയെത്താൻ. എല്ലാ പ്രദേശത്ത്…

Read More

വയനാട്ടിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

വയനാട്ടിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി   പനമരം ഗവ: പോളിടെക്നിക്ക് കോളേജിന് സമീപത്തേ സ്വകാര്യ കെട്ടിടത്തിൽ മധ്യവയസ്ക്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പനമരം നീരട്ടാടി 4 സെന്റ് കോളനിയിലെ ഏച്ചോം ബാബു (55) നെയാണ് പരിക്കേറ്റ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓടിട്ട കെട്ടിടത്തിലെ രണ്ടാം നിലയിൽ നിന്നും കോണിപ്പടിയിയിലെക്ക് മുഖം കുത്തി വീണ നിലയിൽ ആണ് മൃതദ്ദേഹം  കണ്ടെത്തിയത്. കിടന്നിരുന്ന  ബെഡും  ബാഗും ഉൾപ്പടെ കോണിപ്പടിയിൽ തങ്ങിനിൽക്കുന്നുണ്ട്. മുഖത്ത്  പരിക്കേറ്റ്…

Read More

കടലിൽ കുളിക്കുന്നതിനിടെ വയനാട് സ്വദേശികളായ മൂന്ന് വിദ്യാർഥികൾ തിരയിൽപ്പെട്ടു: ഒരാൾ മരിച്ചു: ഒരാൾക്കായി തിരച്ചിൽ തുടരുന്നു

കോഴിക്കോട് കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ  തിരയിൽപ്പെട്ടു.വയനാട് നടവയൽ     സ്വദേശിയായ അജയ് (18),പനമരം സ്വദേശിയായ പി എസ് അർഷാദ് (18), പുൽപ്പള്ളി സ്വദേശിയായ ജെറിൻ എന്നിവരാണ് അപകടത്തിൽപെട്ടത്.ജെറിൻ മരണപ്പെട്ടു. അർഷാദിനായി തിരച്ചിൽ തുടരുകയാണ്. മൂവരും കോക്ക്പിറ്റ് ഏവിയേഷൻ അക്കാദമിയിലെ വിദ്യാർഥികളാണ്.ഡ്രീംസ് ഹോസ്റ്റലിൽ താമസിച്ചു വരുകയായിരുന്നു. അജയിയെ പി.വി.എസ് ഹോസ്പിറ്റലിലേക്ക് മാറ്റി

Read More

വയനാട് ജില്ലയില്‍ 245 പേര്‍ക്ക് കൂടി കോവിഡ്:243 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് 245 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 264 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 243 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ ആറു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നും എത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 22268 ആയി. 18632 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ…

Read More

വയനാട് ജില്ലാ കോൺഗ്രസ്സ് സേവാദൾ കമ്മറ്റിയുടെ നേതൃത്യത്തിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

ബത്തേരി:വയനാട് ജില്ലാ കോൺഗ്രസ്സ് സേവാദൾ കമ്മറ്റിയുടെ നേതൃത്യത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ റിപ്പബ്ലിക്ക് ദിനാഘോഷം ദേശീയ പതാക ഉയർത്തിയും, ദേശ രക്ഷക്കായും കർഷക സമരത്തിന്‌ ഐക്യദാർഡ്യം പ്രഖ്യാപിച്ച് ദൃഢപ്രതിജ്ജ ചെല്ലിയും മധുര പലഹാരങ്ങൾ വിതരണം ചെയ്തും ആഘോഷിച്ചു.. DCC ട്രഷറർ ശ്രീ.എൻ.എം.വിജയൻ ദേശീയപതാക ഉയർത്തി ഉദ്ഘാടനം ചെയ്തു: ജില്ലാ സേവാദൾ ചീഫ് ഓർഗനൈസർ അനിൽ എസ്സ് നായർ അദ്ധ്യക്ഷത വഹിച്ചു: മണ്ഡലം പ്രസിഡണ്ട് (ഇൻ ചാർജ്ജ്) സക്കറിയ മണ്ണിൽ പ്രതിജ്ഞ വാചകം ചെല്ലി കെടുത്തു.BCC പ്രസിഡണ്ട് ടി.ജെ…

Read More

വയനാട് വെണ്ണിയോട് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

വെണ്ണിയോട് പുഴയിൽ യുവാവ് മുങ്ങി മരിച്ചു.വസ്തികുന്ന് കോളനിയിലെ വിനോദ് (28) ആണ് മരിച്ചത്. ബന്ധുവീട്ടിൽ പോയതാണ് എന്ന് കരുതി ഇദ്ദേഹത്തെ വീട്ടുകാർ അന്വേഷിച്ചിരുന്നില്ല. രാവിലെ ആയിട്ടും  തിരികെ എതിർത്തതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് പുഴക്കരയിൽ വസ്ത്രം കണ്ടത്. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു

Read More

വയനാട് കൽപ്പറ്റയിൽ നിയന്ത്രണംവിട്ട കാര്‍ മതിലിലിടിച്ച് തകര്‍ന്ന് യുവാവ് മരിച്ചു

കല്‍പ്പറ്റ: കല്‍പ്പറ്റ അയ്യപ്പ ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ച. ചുണ്ടേല്‍ ആനപ്പാറ കുന്നത്ത് മറയില്‍ ചന്ദ്രന്റെയും റാണിയുടേയും ഏക മകന്‍ ആകാശ് (22) ആണ് മരിച്ചത്. കല്‍പ്പറ്റ ലിയോ ആശുപത്രി ജീവനക്കാരനായിരുന്നു. അപകടത്തില്‍ കാറിന്റെ എഞ്ചിന്‍ വേര്‍പെട്ട് തെറിച്ചുപോയി. കൂടെയുണ്ടായിരുന്ന വിപിന്‍ (23) നിസാര പരിക്കുകളോടെ കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.    

Read More

വയനാടിന് അഭിമാനമായി ഡോക്ടർ ധനഞ്ജയ് സഗ്ദേവ്

കൽപ്പറ്റ: വയനാടിന് അഭിമാനനേട്ടമായി ഡോക്ടർ ധനഞ്ജയ് ദിവാകർ ധനഞ്ജയ് സഗ്ദേവിക്കിന് പത്മശ്രീ. 1980ൽ വയനാട്ടിലെത്തിയ അദ്ധേഹം പിന്നാക്ക ജനതയുടെ ആരോഗ്യ മേഖലയിൽ ഊന്നൽ നൽകിയാണ് പ്രവർത്തിച്ചിരുന്നത്. ഈ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ഡോക്ടർക്ക് പത്മശ്രീ നൽകി രാജ്യം ആദരിച്ചത്. മുട്ടിൽ വിവേകാനന്ദ ആശുപത്രിയിൽ അരിവാൾ രോഗികൾ ഉൾപ്പെടെയുള്ളവരെ ചികിത്സിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കഴിഞ്ഞ മുപ്പത് വർഷമായി ഇവിടെ സേവനം ചെയ്യുകയാണ് ജനറൽ മെഡിസിനിൽ പ്രാഗൽഭ്യം നേടിയിട്ടുള്ള 64കാരനായ ഈ നാഗ്പൂർകാരൻ.

Read More