Headlines

കെ.എസ്.ആര്‍.ടി.സി റിസര്‍വേഷന്‍ കൗണ്ടര്‍ നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.

കല്‍പ്പറ്റ: കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിച്ചിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറും അന്വേഷണ കൗണ്ടറും ഇന്നുമുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കല്‍പ്പറ്റ അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ പ്രശോഭ് അറിയിച്ചു. കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന കൗണ്ടര്‍ അണുനശീകരണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് തുറക്കുന്നത്. രാവിലെ എട്ട് മുതല്‍ വൈകിട്ട് ഏഴു വരെയാണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുകയെന്നും എ.ടി.ഒ അറിയിച്ചു.

Read More

ബഫർ സോൺ പ്രഖ്യാപനം: കേന്ദ്ര കേരള സർക്കാരുകൾ വയനാടൻ ജനതയെ വഞ്ചിച്ചു: പി.കെ. ജയലക്ഷ്മി

മാനന്തവാടി: പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ചുറ്റും ബഫർ സോൺ പ്രഖ്യാപനം നടത്തിയതോടെ കേന്ദ്ര – കേരള സർക്കാരുകൾ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണന്ന് മുൻ മന്ത്രിയും എ.ഐ. സി.സി. അംഗവുമായ പി.കെ. ജയലക്ഷ്മി ആരോപിച്ചു. ബഫർ സോൺ ആശയം ഉയർന്ന വന്നത് മുതൽ വലിയ രീതിയിലുള്ള പ്രതിഷേധവും ആശങ്കയും ഉയർന്നു വന്നിരുന്നു. താഴെ തട്ടു മുതൽ ഇതിനെതിരെയുള്ള എതിർപ്പ് സർക്കാരുകളെ അറിയിക്കുകയും ചെയ്തതാണ്. രൂക്ഷമായ വന്യമൃഗ ശല്യം നേരിടുന്ന പ്രദേശമാണ് വയനാട് .ഇതിന് പരിഹാരം കാണാൻ ശ്രമിക്കുന്നതിന് പകരം…

Read More

വയനാട് ജില്ലയില്‍ 163 പേര്‍ക്ക് കൂടി കോവിഡ്;160 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് 163 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 354 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 4 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 23983 ആയി. 20989 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ…

Read More

തിങ്കളാഴ്ച വയനാട്ടിൽ യുഡിഎഫ് ഹർത്താൽ

തിങ്കളാഴ്ച വയനാട്ടിൽ യുഡിഎഫ് ഹർത്താൽ പരിസ്ഥിതി ദുർബല മേഖല കരട് വിജ്ഞാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കമ്മിറ്റി തിങ്കളാഴ്ച ജില്ലയിൽ ഹർത്താൽ ആചരിക്കും. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറുമണിവരെയാണ് ഹർത്താൽ. ഇന്ന് കൽപ്പറ്റയിൽ ചേർന്ന യുഡിഎഫ് യോഗത്തിലായിരുന്നു തീരുമാനം    

Read More

സിപിഎമ്മില്‍ ഭിന്നത; വയനാട് മെഡി.കോളജ് പ്രഖ്യാപനം നീളുന്നു

കല്‍പ്പറ്റ: ഡി.എം. വിംസ് മെഡിക്കല്‍ കോളേജ് പണം നല്‍കി ഏറ്റെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറി ആഴ്ചകള്‍ പിന്നിട്ടിട്ടും വയനാട് മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പ്രഖ്യാപനം നീളുന്നു. മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്താനുള്ള തീരുമാനവും അട്ടിമറിഞ്ഞു. സിപിഎം നേതാക്കള്‍ക്കിടയിലെ ഭിന്നതയും പ്രാദേശിക വാദത്തിലൂന്നിയുള്ള ചിലരുടെ സമ്മര്‍ദ്ദങ്ങളുമാണ് ഇപ്പോഴത്തെ അനിശ്ചിതത്വത്തിനു കാരണം. മാനന്തവാടി ജില്ലാ ആശുപത്രിയിയില്‍ വയനാട് മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ മൂന്നാഴ്ച മുന്‍പെ തീരുമാനമായിരുന്നു. എന്നാല്‍, സികെ ശശീന്ദ്രന്‍ എംഎല്‍എയടക്കമുള്ളവര്‍ കടുത്ത…

Read More

ജില്ലയില്‍ 114 പേര്‍ക്ക് കൂടി കോവിഡ്;206 പേര്‍ക്ക് രോഗമുക്തി,111 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (4.02.21) 114 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 206 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 111 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 4 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 23820 ആയി. 20581 പേര്‍ ഇതുവരെ രോഗമുക്തരായി….

Read More

സർക്കാരുകൾ വയനാടൻ ജനതയെ കുരുതി കൊടുക്കുന്നു; ജനസംരക്ഷണ സമിതി.

മാനന്തവാടി: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും ബഫർ സോൺ പ്രഖ്യാപിക്കുന്നതിന് വേണ്ട കരടു വിജ്ഞാപനത്തിലൂടെ കേന്ദ്ര സർക്കാരും കേരള സർക്കാരും വയനാടൻ ജനതയോട് ശത്രുപക്ഷ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഒരിക്കൽ കൂടി തെളിയിപ്പെട്ടിരിക്കുകയാണ്‌. വയനാട്, മലബാർ, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുടെ ചുറ്റും ബഫർ സോൺ വരുന്നതുവഴി ബത്തേരി, കാട്ടിക്കുളം ടൗണുകൾ ഉൾപ്പെടെ വയനാട് ജില്ലയിലെ 11 വില്ലേജുകൾ പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിക്കാനുള്ള നടപടിയിൽ നിന്നും കേന്ദ്രം പിൻമാറണമെന്നും സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കമെന്നും ജനസംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഈ…

Read More

വയനാടിന്റെ പിന്നോക്കാവസ്ഥക്ക് പരിഹാര നിര്‍ദേശങ്ങളുമായി സന്നദ്ധ സംഘടനകള്‍: പ്രശ്്‌നങ്ങള്‍ തിരിച്ചറിഞ്ഞ് രമേശ് ചെന്നിത്തല

വയനാടിന്റെ പിന്നോക്ക അവസ്ഥക്ക് പരിഹാരങ്ങള്‍ നിര്‍ദേശിച്ച് സന്നദ്ധ സംഘടനകളും കര്‍ഷക വ്യാപര സംഘടനാ നേതാക്കളും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മുമ്പില്‍. ഐശ്വര്യ കേരളയാത്രയുടെ ഭാഗമായി വയനാട്ടിലെ മാനന്തവാടിയില്‍ എത്തിയപ്പോഴാണ്  വിവിധ സംഘടനകള്‍ നിര്‍ദ്ദേശങ്ങളുമായി രമേശ് ചെന്നിത്തലക്ക് മുന്നില്‍ എത്തിയത്. കോവിഡ് പ്രളയകാലത്ത് ദുരിതത്തിലായ വ്യാപാരികള്‍ക്ക്  ഒരു സഹായവും സര്‍ക്കാരില്‍ നിന്ന് ഇതുവരെ ലഭിച്ചില്ലന്ന  പരാതിയുമായാണ്  വ്യാപാര വ്യവസായി ഏകോപന സമിതി പ്രതിനിധികള്‍ രമേശ് ചെന്നിത്തലയെ കണ്ടത്.  വ്യാപാരികള്‍ക്ക്  ആശ്വാസമാകുന്ന വിധത്തില്‍ നികുതി ഒഴിവാക്കുകയോ നികുതി ഘട്ടം…

Read More

നാളെ വയനാട്ടിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വൈദ്യുതി മുടങ്ങും മീനങ്ങാടി സെക്ഷനിലെ* വാഴവറ്റ ഫീഡറില്‍ പുഴംകുനി മുതല്‍ മലക്കാട്ട്, കല്ലുപാടി, സ്വര്‍ഗ്ഗംകുന്ന്, വാഴവറ്റ ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ 6 വരെ ഭാഗികമായോ പൂര്‍ണ്ണമായോ വൈദ്യുതി മുടങ്ങും. പനമരം സെക്ഷനിലെ നെല്ലിയമ്പം ആയുര്‍വേദം ,ലക്ഷംവീട് കോളനി, കാവാടം ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ 6 വരെ ഭാഗികമായോ പൂര്‍ണ്ണമായോ വൈദ്യുതി മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ പനവല്ലി, അപ്പപ്പാറ, അരണപ്പാറ, നരിക്കൽ , തോൽപ്പെട്ടി, പോത്തുമൂല , തിരുനെല്ലി…

Read More

വയനാട് ജില്ലയില്‍ 190 പേര്‍ക്ക് കൂടി കോവിഡ്;422 പേര്‍ക്ക് രോഗമുക്തി, 189 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (3.02.21) 190 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 422 പേര്‍ രോഗമുക്തി നേടി. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 189 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 6 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 23706 ആയി. 20375 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 143 മരണം. നിലവില്‍ 3188…

Read More