മുഖാവരണം അണുവിമുക്തമാക്കാന്‍ കല്ക്ട്രേറ്റില്‍ ഓട്ടോമാറ്റിക് സംവിധാനം
ഉപയോഗ്യശൂന്യമായ മുഖാവരണങ്ങള്‍ അണുവിമുക്തമാക്കാനുള്ള ഓട്ടോമാറ്റിക് സംവിധാനം കല്ക്ട്രേറ്റില്‍ ഒരുങ്ങി.കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി .എസ് .ടി മൊബൈല്‍ സൊല്യൂഷന്‍സ് ആണ് ബിന്‍ 19 എന്ന സംവിധാനം തയ്യാറാക്കിയത്. തിരുവനന്തപുരം ശ്രീ ചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റുട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ സാങ്കേതിക സഹായത്തോടെയാണ് സംവിധാനം ഒരുക്കിയത്.ഐ .ഒ .ടി സാങ്കേതിക വിദ്യയില്‍ ഈ സംവിധാനം പൂര്‍ണമായും മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മുഖാവരണം അണുവിമുക്തമാക്കുന്ന പ്രക്രിയ പൂര്‍ണമായും ഓട്ടോമാറ്റിക് ആയാണ് നടക്കുന്നത് . മുഖാവരണം യന്ത്രത്തില്‍…