സർക്കാരുകൾ വയനാടൻ ജനതയെ കുരുതി കൊടുക്കുന്നു; ജനസംരക്ഷണ സമിതി.
മാനന്തവാടി: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും ബഫർ സോൺ പ്രഖ്യാപിക്കുന്നതിന് വേണ്ട കരടു വിജ്ഞാപനത്തിലൂടെ കേന്ദ്ര സർക്കാരും കേരള സർക്കാരും വയനാടൻ ജനതയോട് ശത്രുപക്ഷ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഒരിക്കൽ കൂടി തെളിയിപ്പെട്ടിരിക്കുകയാണ്. വയനാട്, മലബാർ, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുടെ ചുറ്റും ബഫർ സോൺ വരുന്നതുവഴി ബത്തേരി, കാട്ടിക്കുളം ടൗണുകൾ ഉൾപ്പെടെ വയനാട് ജില്ലയിലെ 11 വില്ലേജുകൾ പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിക്കാനുള്ള നടപടിയിൽ നിന്നും കേന്ദ്രം പിൻമാറണമെന്നും സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കമെന്നും ജനസംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഈ…