വയനാട് മെഡിക്കൽ കോളേജ് ഉദ്ഘാടനം 14 ന്; സ്വാഗതസംഘം രുപീകരണയോഗം ഇന്ന്
വയനാട് ജില്ല ആശുപത്രി മെഡിക്കൽ കോളേജ് ആയി ഉയർത്തുന്നതിൻ്റെ ഉദ്ഘാടനവും തലപ്പുഴ ബോയ്സ് ടൗണിൽ നിർമിക്കാനുദ്ദേശിക്കുന്ന കോമ്പ്രിഹെൻസിവ് ഹീമോഗ്ളോബിനോപതി റിസെർച്ച് ആൻൻ്റ് കെയർ സെൻററിൻറെ ശിലാസ്ഥാപനവും ഫെബ്രുവരി 14 ന് (ഞായറാഴ്ച) 3 മണിക്ക് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി കെ .കെ ശൈലജ ടീച്ചർ നിർവഹിക്കും. ജില്ലാ ആശുപത്രിയിൽ നവീകരിച്ച ഓ പി വിഭാഗത്തിൻറെയും ലക്ഷ്യ പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച ഗൈനക്കോളജി വിഭാഗത്തിൻറെയും ഐസിയു ആംബുലൻസിൻ്റെയും ഓക്സിജൻ ജനറേറ്റർ പ്ലാൻ്റിൻ്റെയും ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടത്തും. ഉദ്ഘാടന ചടങ്ങുകളുടെ…