Headlines

വയനാട്ടിൽ ഇന്ന് രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലി; പതിനായിരം ആളുകൾ പങ്കെടുക്കുമെന്ന് കോൺഗ്രസ്

കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ ഇന്ന് ട്രാക്ടർ റാലി നടക്കും. മാണ്ടാട് മുതൽ മുട്ടിൽ വരെയുള്ള മൂന്ന് കിലോമീറ്റർ ദേശീയപാതയിലാണ് ട്രാക്ടർ റാലി ഇന്നലെ വൈകുന്നേരമാണ് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയത്. 24ന് വൈകുന്നേരം അദ്ദേഹം മടങ്ങിപ്പോകും. റാലിയിൽ പതിനായിരത്തിലധികമാളുകൾ പങ്കെടുക്കുമെന്നാണ് ജില്ലാ കോൺഗ്രസ് നേതൃത്വം പറയുന്നത്. റാലി ദേശീയ ശ്രദ്ധയിൽ എത്തിക്കാനാണ് ഡിസിസിയുടെ ശ്രമം പൂതാടിയിലെ കുടുംബശ്രീ സംഗമത്തിലും മേപ്പാടി സ്‌കൂൾ സംഘടിപ്പിക്കുന്ന ചടങ്ങിലും രാഹുൽ ഗാന്ധി പങ്കെടുക്കും….

Read More

വയനാട് ജില്ലയില്‍ 83 പേര്‍ക്ക് കൂടി കോവിഡ്;122 പേര്‍ക്ക് രോഗമുക്തി *80 പേർക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (21.02.21) 83 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 122 പേര്‍ രോഗമുക്തി നേടി. 80 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവർത്തകയ്ക്കും കോവിഡ് ബാധിച്ചു. രണ്ട് പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26156 ആയി. 24413 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1467 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1288 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

വികസനത്തിന് ഊന്നൽ നൽകി അമ്പലവയൽ ഗ്രാമപഞ്ചായത്ത് ബജറ്റ്

അമ്പലവയൽ: വികസനത്തിന് ഊന്നൽ നൽകികൊണ്ടുള്ള 2021-22 വർഷത്തേക്കുള്ള അമ്പലവയൽ ഗ്രാമപഞ്ചായത്തിന്റെ ബജറ്റ് അവതരിപ്പിച്ചു. 43.92 കോടി രൂപ വരവും 43.64 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ധനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണും വൈസ് പ്രസിഡണ്ടുമായ കെ ഷമീർ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് അധ്യക്ഷത വഹിച്ചു. അമ്പലവയൽ നിവാസികളുടെ ചിരകാലാഭിലാഷമായ ആധുനിക സൗകര്യങ്ങളോടുള്ള കമ്മ്യൂണിറ്റിഹാൾ നിർമ്മാണത്തിന് 5 കോടി രൂപ നീക്കിവെച്ചു. കാർഷിക മേഖലക്ക് 1.32 കോടി രൂപയും, ഭവന നിർമ്മാണത്തിന് 1…

Read More

വയനാട് ജില്ലയില്‍ 143 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 143 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 151 പേര്‍ രോഗമുക്തി നേടി. 138 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവർത്തകയ്ക്കും കോവിഡ് ബാധിച്ചു. രണ്ടു പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26073 ആയി. 24291 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1506 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1262 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം…

Read More

വയനാട് വന്യജീവി സങ്കേതത്തിൽ നിന്നും 84 ഇനം തുമ്പികളെ കണ്ടെത്തി

ആനകളുടേയും കടുവകളുടേയും സ്വതന്ത്ര വിഹാരകേന്ദ്രമായ വയനാട് വന്യജീവി സങ്കേതം ചെറുജീവികളുടെ കൂടെ സ്വർഗീയ ആവാസവ്യവസ്ഥയെന്ന്   തെളിയിച്ച്  പുതിയ തുമ്പി പഠന റിപ്പോർട്ട്. വന്യ ജീവി സങ്കേത്തിൽ തുമ്പികളെ കുറിച്ച് നടത്തിയ പഠനത്തിൽ 84 ഇനം തുമ്പികളെ കണ്ടെത്തി. കേരള വനം വന്യജീവി വകുപ്പും വയനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനയായ ഫേൺസ് നേച്ചർ കൺസർവേഷൻ സൊസൈറ്റിയും സംയുക്തമായി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. വന്യ ജീവി സങ്കേതത്തിൽ കാണാൻ സാധിച്ച 49 ഇനം കല്ലൻ തുമ്പികളിലും 35…

Read More

വയനാട് ജില്ലയില്‍ 115 പേര്‍ക്ക് കൂടി കോവിഡ്;142 പേര്‍ക്ക് രോഗമുക്തി, 131 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (19.02.21) 115 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 142 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 25930 ആയി. 24140 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1514 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1303 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* മേപ്പാടി സ്വദേശികള്‍ 13, നെന്മേനി 12, മീനങ്ങാടി, പുല്‍പ്പള്ളി 11 പേര്‍…

Read More

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ പനമരം സെക്ഷനിലെ കുണ്ടാല, മതിശേരി ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും. കാട്ടിക്കുളം അപ്പപ്പാറ, അരണപ്പാറ, നരിക്കല്‍, തോല്‍പ്പെട്ടി എന്നിവിടങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ ചൂതുപറ ,സൊസൈറ്റി കവല, വട്ടകാവ് , താഴത്തങ്ങാടി, രാജീവ്ഗാന്ധി ജംഗ്ഷന്‍, കേണിച്ചിറ, കല്ലുവെട്ടി , വളാഞ്ചേരി, വെള്ളിമല ആലിലക്കുന്ന്, കോളേരി,കണ്ണാശുപത്രി,കാര്യമ്പാടി എന്നിവിടങ്ങളില്‍ നാളെ രാവിലെ…

Read More

നെന്മേനി കുത്തരി എന്ന പേരിൽ അരി വിപണിയിലിറക്കുമെന്ന് വയനാട്ടിലെ നെന്മേനിഗ്രാമപഞ്ചായത്ത്

നെന്മേനി കുത്തരി എന്ന പേരിൽ പുതിയ ബ്രാൻഡ് കുത്തരി വിപണിയിലിറക്കുമെന്ന് നെന്മേനി ഗ്രാമപഞ്ചായത്ത് ബജറ്റ് പ്രഖ്യാപനം.ഗുണമേന്മ ഉറപ്പാക്കുന്നതിനായി കർഷകർക്ക് വിത്തും വളവും നൽകും.ഉയർന്ന വിലയിൽ സംഭരിക്കുന്ന നെല്ല് നാടൻ രീതിയിൽ പുഴുങ്ങി അരിയാക്കി ബ്രാൻഡ് ചെയ്ത് വിപണിയിലിറക്കും. ഗ്രാമ പഞ്ചായത്തിൻ്റെ മുക്കിലും മൂലയിലും എത്തുന്ന രീതിയിൽ സഞ്ചരിക്കുന്ന ആസ്പത്രി ക്രമീകരിക്കും. പ്രത്യേകം സജ്ജമാക്കിയ വാഹനത്തിൽ ഡോക്ടറും നഴ്സും മരുന്നുമുണ്ടാകും.എടക്കൽ ഗുഹക്ക് സമീപം സഞ്ചാരികളെ ആകർഷിക്കുന്ന രീതിയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് സ്വന്തം ടൂറിസം പദ്ധതി പഞ്ചായത്ത് നടപ്പിലാക്കും.മിടുക്കരായ…

Read More

വയനാട് ജില്ലയില്‍ 133 പേര്‍ക്ക് കൂടി കോവിഡ്;178 പേര്‍ക്ക് രോഗമുക്തി, 131 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (18.02.21) 133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 178 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 131 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. കൂടാതെ വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തിയ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 25815 ആയി. 23998 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍…

Read More

ബത്തേരി ഹിന്ദു ശ്മശാനത്തിൽ തീപിടുത്തം

ബത്തേരി ചുങ്കത്തെ ഹിന്ദു ശ്മശാനത്തിൽ വൻതീപിടുത്തം. ഫയർഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. ഡപ്യൂട്ടി കളക്ടറും തഹസിൽദാരും സ്ഥലത്ത് എത്തി    

Read More