വയനാട് ജില്ലയില്‍ 159 പേര്‍ക്ക് കൂടി കോവിഡ്
വയനാട് ജില്ലയില്‍ ഇന്ന് (26.02.21) 159 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 114 പേര്‍ രോഗമുക്തി നേടി. 154 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26712 ആയി. 25040 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1336 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1167 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 📌 *രോഗം സ്ഥിരീകരിച്ചവര്‍* മീനങ്ങാടി, നൂല്‍പ്പുഴ…
