Headlines

വയനാട് ജില്ലയില്‍ ഇന്ന് 131 പേര്‍ക്ക് കൂടി കോവിഡ്;168 പേര്‍ക്ക് രോഗമുക്തി

കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (23.02.21) 131 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 168 പേര്‍ രോഗമുക്തി നേടി. 130 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26339 ആയി. 24723 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1316 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1124 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

സിപിഐ(എം) അമ്പലവയൽ പഞ്ചായത്ത് ശില്പശാല സംഘടിപ്പിച്ചു

അമ്പലവയൽ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഐഎം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ശില്പശാലയുടെ ഭാഗമായി അമ്പലവയൽ പഞ്ചായത്ത് തല ശില്പശാല സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ സെക്രട്ടേറിയേറ്റംഗം വി വി ബേബി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം വി വി രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം കെ ഷമീർ, അമ്പലവയൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ രാജൻ, തോമാട്ടുചാൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഗഫൂർ പാമ്പള തുടങ്ങിയവർ സംസാരിച്ചു.

Read More

ശുദ്ധജല വിതരണം തടസപ്പെടുന്നതാണ്

കൃഷ്ണഗിരി പുറക്കാടി അമ്പലവയൽ വില്ലേജുകൾക്കായുള്ള ത്വരിത ഗ്രാമീണ ശുദ്ധ ജല വിതരണ പദ്ധതിയുടെ തകരാറിലായ പൈപ്പ് ലൈൻ നന്നാക്കുന്ന പ്രവർത്തികൾ നടക്കുന്നതിനാൽ മീനങ്ങാടി, അമ്പലവയൽ ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണം 22-02-21 തിയതി രാത്രി 10 മണി മുതൽ 24-02-21 തിയതി രാവിലെ 6 മണി വരെ പൂർണമായോ ഭാഗീകാമായോ തടസപ്പെടുന്നതാണ് എന്ന് അസി. എഞ്ചിനീയർ, പബ്ലിക് ഹെൽത്ത് സെക്ഷൻ, സുൽത്താൻ ബത്തേരി അറിയിക്കുന്നു.  

Read More

വയനാട് ജില്ലയില്‍ 52 പേര്‍ക്ക് കൂടി കോവിഡ്;142 പേര്‍ക്ക് രോഗമുക്തി, 49 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (22.02.21) 52 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 142 പേര്‍ രോഗമുക്തി നേടി. 49 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26208 ആയി. 24555 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1473 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1282 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

ഹൃദയസ്പർശിയായ നിമിഷം; 93 കാരിയായ മുത്തശ്ശിയെ ചേർത്തുപിടിച്ച് രാഹുൽ

മേപ്പാടി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്റെ മണ്ഡലമായ വയനാട്ടിൽ നടത്തുന്ന സന്ദർശനം പുരോഗമിക്കുന്നു. മേപ്പാടിയിലേക്കുള്ള യാത്രമധ്യേ 93-കാരിയായ മുത്തശ്ശിയുമായുള്ള രാഹുലിന്റെ കൂടിക്കാഴ്ച ഹൃദയസ്പർശിയായിരുന്നു.രാജീവ് ഗാന്ധിയുടെ ഓർമകളിൽ മുത്തശ്ശി രാഹുലുമായി കുശലാന്വേഷണം നടത്തി. മുത്തശ്ശിയെ ചേർത്തുപിടിച്ച രാഹുൽ ബന്ധുക്കളോട് അമ്മയെ മാസ്ക് ധരിപ്പിക്കണമെന്ന് ഓർമിപ്പിച്ചു. കൊച്ചുമക്കളേയും മരുമക്കളേയും മുത്തശ്ശി ഇതിനിടെ രാഹുലിന് പരിചയപ്പെടുത്താൻ മറന്നില്ല. ഇന്നലെ വൈകീട്ടോടെ കേരളത്തിലെത്തിയ രാഹുൽ ഇന്ന് രാവിലെ മുതലാണ് മണ്ഡല സന്ദർശനം തുടങ്ങിയത്. ഇന്ത്യൻ വനിതാ ബാസ്ക്കറ്റ് ബോൾ ടീം ക്യാപ്റ്റനും…

Read More

ബഫർ സോൺ കരട് വിഞ്ജാപനം പിൻവലിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് രാഹുൽ ഗാന്ധി എം.പി.

കൽപ്പറ്റ: വനത്തോട് ചേർന്ന പ്രദേശങ്ങളിലെ ജനങ്ങളെ സാരമായി ബാധിക്കുന്ന ബഫർ സോൺ കരട് വിഞ്ജാപനം പിൻവലിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് രാഹുൽ ഗാന്ധി എം.പി. ആവശ്യപ്പെട്ടു. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്  വയനാട്ടിലെ മുട്ടിലിൽ നടത്തിയ ട്രാക്ടർ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഈ വിഷയത്തിൽ കേന്ദ്ര മന്ത്രിക്ക് കത്തെഴുതിയപ്പോൾ കിട്ടിയ മറുപടിയിൽ ഞെട്ടിപ്പോയി .കേരള ആവശ്യപ്പെട്ടതു പ്രകാരമാണ് ബഫർ സോൺ പ്രഖ്യാപിച്ചതെന്നാണ് മറുപടി ലഭിച്ചത് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.  ഭാരത മാതാവിൻ്റെ ഏക വ്യവസായം കൃഷിയാണ്. ആ…

Read More

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്ത യാത്രക്കാരെ ബാവലി ചെക് പോസ്റ്റില്‍ തടഞ്ഞത് പ്രതിഷേധങ്ങള്‍ക്കിടയാക്കി

ബാവലി: വയനാട്ടില്‍ നിന്ന് കര്‍ണാടകയിലേക്കു പോകുന്ന കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്ത യാത്രക്കാരെ ബാവലി ചെക് പോസ്റ്റില്‍ തടഞ്ഞത് പ്രതിഷേധങ്ങള്‍ക്കിടയാക്കുന്നു. ഇന്ന് രാവിലെ മുതലാണ് യാത്രക്കാരെ തടഞ്ഞത്. ആന്റിജന്‍ ടെസ്റ്റ് റിസല്‍ട്ട് കാണിച്ചവരെ പോലും തടഞ്ഞതായാണ് പറയുന്നത്. കര്‍ണ്ണാടക സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന ആര്‍.ടി.പി.സി.ആര്‍ പരിശോധന റിപ്പോര്‍ട്ട് നല്‍കുന്നവരെ മാത്രമാണ് കടത്തിവിടുന്നത്. കേരളത്തിലെ യാത്രക്കാര്‍ വാഹനങ്ങള്‍ നിരത്തിലിട്ടതോടെ കര്‍ണ്ണാടകയില്‍ നിന്നും ബാവലി മാര്‍ഗം കേരളത്തിലേക്കുള്ള യാത്രയും പൂര്‍ണ്ണമായി തടസ്സപ്പെട്ടു. പോലീസും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ചര്‍ച്ച നടത്തി വരുന്നുണ്ട്.72…

Read More

രണ്ടുപേരെ ആക്രമിച്ചു കൊന്ന കടുവയെ വനം വകുപ്പ് മയക്ക് വെടി വെച്ച് പിടികൂടി

വടക്കേ വയനാട്ടിൽ കേരള കർണ്ണാടക അതിർത്തിയിൽ കുട്ടം മഞ്ചഹള്ളിയിൽ രണ്ടുപേരെ ആക്രമിച്ചു കൊന്ന കടുവയെ വനം വകുപ്പ് മയക്ക് വെടി വെച്ച് പിടികൂടി. വെള്ളിയാഴ്ച്ച വൈകിട്ടും ശനിയാഴ്ച പുലർച്ചയുമായാണ് മഞ്ചഹള്ളി സ്വദേശികളായ +2 വിദ്യാർത്ഥിയെയും വീട്ടമ്മയേയും കടുവാ ആക്രമിച്ചത് ‘ ഗുരുത പരിക്കേറ്റ രണ്ടാളും കഴിഞ്ഞ ദിവസം മരണപ്പെട്ടു .നാഗർഹോള ടൈഗർ റിസർവിനോട് ചേർന്ന ഗ്രാമമാണ് കുട്ട താലൂക്കിലെ മഞ്ചഹള്ളി. വനം വകുപ്പിന്റെ നേതൃത്വക്കിൽ താപ്പാനകൾ ഉൾപ്പടെയുള്ള തിരച്ചിൽ സംഘം രണ്ടു ദിവസമായി കടുവയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു….

Read More

അമ്പലവയൽ പഞ്ചായത്തിലെ ആദ്യ ട്രൈബൽ ലൈബ്രറി ഉദ്‌ഘാടനം ചെയ്തു

അമ്പലവയൽ: അമ്പലവയൽ പഞ്ചായത്തിലെ ആദ്യ ട്രൈബൽ ലൈബ്രറി കാരച്ചാൽ വാർഡിലെ അത്തിച്ചാലിൽ പഞ്ചായത്ത് പ്രസിഡന്റ സി കെ ഹഫ്സത്ത് ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ പി ടി കുര്യാച്ചൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷമീർ പുസ്തകവിതരണോദ്‌ഘാടനം ചെയ്തു. ശ്രീമതി ചന്ദ്രിക ഏറ്റുവാങ്ങി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എൻ കെ ജോർജ്ജ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സുമ വി പി, എം പി സേവ്യർ, ടി എം ബിജു, കെ പി കുര്യാക്കോസ്,…

Read More

‘ആദിവാസി കോളനി’ പ്രയോഗം അപമാനകരം

വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ പ്രസ്‌താവന വൈറലാകുന്നു..! വയനാട് ജില്ലാ പഞ്ചായത്ത്‌ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ പ്രസ്താവന സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. പ്രസ്താവനയിലെ പ്രസക്ത ഭാഗങ്ങൾ.. ”ആദിവാസി കോളേനി”എന്ന പ്രയോഗം ഉപേക്ഷിക്കാൻ നമ്മൾ തയ്യാറാകണം..! ഇന്ത്യ സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ആദിവാസി സെറ്റിൽമെന്റുകളെക്കുറിച്ചു പറയുമ്പോൾ കോളനി എന്ന പദം പ്രയോഗിക്കുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്ക് അപമാനമാണ്‌. ആദിവാസികൾ മറ്റേതു സമൂഹങ്ങളേയുമെന്ന പോലെ സ്വതന്ത്രരാണെന്നിരിക്കെ ഇത്തരം പ്രയോഗങ്ങൾ…

Read More