വടക്കേ വയനാട്ടിൽ കേരള കർണ്ണാടക അതിർത്തിയിൽ കുട്ടം മഞ്ചഹള്ളിയിൽ രണ്ടുപേരെ ആക്രമിച്ചു കൊന്ന കടുവയെ വനം വകുപ്പ് മയക്ക് വെടി വെച്ച് പിടികൂടി. വെള്ളിയാഴ്ച്ച വൈകിട്ടും ശനിയാഴ്ച പുലർച്ചയുമായാണ് മഞ്ചഹള്ളി സ്വദേശികളായ +2 വിദ്യാർത്ഥിയെയും വീട്ടമ്മയേയും കടുവാ ആക്രമിച്ചത് ‘ ഗുരുത പരിക്കേറ്റ രണ്ടാളും കഴിഞ്ഞ ദിവസം മരണപ്പെട്ടു .നാഗർഹോള ടൈഗർ റിസർവിനോട് ചേർന്ന ഗ്രാമമാണ് കുട്ട താലൂക്കിലെ മഞ്ചഹള്ളി. വനം വകുപ്പിന്റെ നേതൃത്വക്കിൽ താപ്പാനകൾ ഉൾപ്പടെയുള്ള തിരച്ചിൽ സംഘം രണ്ടു ദിവസമായി കടുവയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം മഞ്ചഹള്ളിയിലെ കാപ്പിത്തോട്ടത്തിൽ നിന്നാണ് വനം വകുപ്പ് കടുവയെ മയക്ക് വെടി വച്ച് പിടിയത്. കടുവയെ മൈസൂർ മൃഗശാലയിലേക്ക് കൊണ്ടുപോയി.