Headlines

വയനാട്ടിൽ നിന്ന് മടങ്ങിയ കസ്റ്റംസ് കമ്മീഷണറെ അപായപ്പെടുത്താൻ ശ്രമം: ആസൂത്രിത നീക്കമെന്ന് സംശയം.

കൽപ്പറ്റ: വയനാട്ടിൽ നിന്ന് മടങ്ങിയ  കസ്റ്റംസ് കമ്മീഷണർ   സുമിത് കുമാറിനെ  അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി.   കൊണ്ടോട്ടി സ്റ്റേഷനിൽ കേസെടുത്തു.  ഇന്നലെ  ഉച്ചക്ക് 2.30 നാണ് സംഭവം. മുക്കത്തിനും എടവണ്ണപ്പാറക്കും ഇടയിൽ വാഹനം പിന്തുടർന്ന്  വിലങ്ങിട്ട് വാഹനം തടയാൻ ശ്രമമുണ്ടായതായും പരാതിയിൽ പറയുന്നു: പിന്തുടർന്ന എറണാകുളം റജിസ്ട്രേഷൻ ഉള്ള വാഹനം മുക്കം സ്വദേശിയുടേതെന്ന് സൂചനയുണ്ടന്ന് പോലീസ് സംശയിക്കുന്നു.

Read More

വയനാട് പാക്കേജ്: ശ്രദ്ദേയമായ പ്രഖ്യാപനങ്ങൾ

കാപ്പികൃഷിയിലൂടെ മുന്നേറ്റം വയനാട് ജില്ലയില്‍ കാര്‍ഷികമേഖലയെ ആശ്രയിച്ചു കഴിയുന്ന കര്‍ഷകര്‍ക്ക് പ്രതീക്ഷയേകുന്ന പ്രഖ്യാപനമാണ് പാക്കേജിലുള്ളത്. വയനാടന്‍ കാപ്പി ബ്രാന്‍ഡ് ചെയ്ത് അന്താരാഷ്ട്ര വിപണിയില്‍ എത്തിക്കുന്നതോടെ വയനാടിന് ഉണര്‍വാകും. പ്രധാന വിളയായ കാപ്പിയില്‍ നിന്നുള്ള വരുമാനം അഞ്ചു വര്‍ഷംകൊണ്ട് ഇരട്ടിയാക്കുകയാണ് ലക്ഷ്യം. ഇന്ന് കാപ്പിപ്പൊടിയുടെ ചില്ലറ വിലയുടെ പത്തുശതമാനം മാത്രമാണ് വയനാട്ടിലെ കാപ്പി കൃഷിക്കാര്‍ക്കു ലഭിക്കുന്നത്. ഇത് ഇരുപത് ശതമാനമായെങ്കിലും ഉയര്‍ത്താനുളള പദ്ധതികളാണ് തയ്യാറാക്കുന്നത്.  വയനാട്ടിലെ കാപ്പിപ്പൊടി ”വയനാട് കാപ്പി” എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്നതിനാണ് പദ്ധതി…

Read More

അമ്പലവയല്‍ 66 കെ.വി സബ്‌സ്റ്റേഷന്‍ ഉദ്ഘാടനം ഇന്ന്

അമ്പലവയല്‍ 66 കെ.വി സബ്‌സ്റ്റേഷന്റെയും അമ്പലവയല്‍ സെക്ഷന്‍തല വാതില്‍പ്പടി സേവനങ്ങളുടെയും ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വ്വഹിക്കും. ഇന്ന് (ഫെബ്രുവരി 13) രാവിലെ 10.30 ന് അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍ പളളി അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. ട്രാന്‍സ്മിഷന്‍ നോര്‍ത്ത് ചീഫ് എഞ്ചിനിയര്‍ ജെ. സുനില്‍ ജോയ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡോ.അദീല…

Read More

കുരങ്ങ് പനി: വയനാട്ടിലെ വനഗ്രാമങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണം

ജില്ലയില്‍ വീണ്ടും കുരങ്ങ് പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ വനഗ്രാമങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മുള്ളന്‍കൊല്ലി സ്വദേശിയക്ക് കഴിഞ്ഞ ദിവസം കുരങ്ങ് പനി സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുരങ്ങ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വനത്തിനോട് ചേര്‍ന്നുള്ള കോളനികളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും. കുരങ്ങിന്റെ ശരീരത്തില്‍ കടിച്ച ചെള്ളിലൂടെയാണ് മനുഷ്യ ശരീരത്തില്‍ രോഗ ബാധയേല്‍ക്കുന്നത്. പനി, ശരീരവേദന, തലവേദന,…

Read More

വയനാട് ജില്ലയില്‍ 127 പേര്‍ക്ക് കൂടി കോവിഡ്;198 പേര്‍ക്ക് രോഗമുക്തി, 125 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (12.02.21) 127 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 198 പേര്‍ രോഗമുക്തി നേടി. 125 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. 2 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 25027 ആയി. 22939 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1815 പേരാണ്…

Read More

സമഗ്ര വികസനത്തിന്‌ കർമ്മ പദ്ധതികൾ; വയനാട്‌ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു

വയനാട്‌ ജില്ലയുടെ സമഗ്ര വികസനം ഉറപ്പാക്കുന്ന വയനാട് പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. രാവിലെ 11 ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കാർബൺ ന്യൂട്രൽ കോഫീ പാർക്കിന്റെ ഡിപിആർ പ്രകാശനവും മുഖ്യമന്ത്രി നിർവ്വഹിച്ചു 2021–26 വർഷ കാലയളവിൽ ജില്ലയിൽ ആവിഷ്‌ക്കരിച്ച് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളാണ് വയനാട് പാക്കേജിലുള്ളത്‌. ജില്ലയുടെ സമഗ്ര മുന്നേറ്റത്തിന് എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ചുള്ള വികസന കർമ്മ പദ്ധതികളാണിവ. കാർഷിക മേഖലയുടെയും ആദിവാസി മേഖലയുടെയും സമഗ്ര പുരോഗതിയും പാക്കേജിലൂടെ ലക്ഷ്യമിടുന്നുണ്ട്….

Read More

ആസ്റ്റർ വയനാടിൽ ഐ വി എഫ് സെന്റർ പ്രവർത്തനമാരംഭിച്ചു

വയനാട് ജില്ലയിൽ ആദ്യമായി ഐ വി എഫ് ആൻഡ് റിപ്രോഡക്റ്റീവ് മെഡിസിൻ സെന്റർ ആസ്റ്റർ വയനാടിൽ ആസ്റ്റർ മിറാക്കിൾ എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു. പ്രശസ്ത സിനിമാ താരവും ദേശീയ അവാർഡ് ജേതാവുമായ സുരഭി ലക്ഷ്മി ഉത്ഘാടനം നിർവ്വഹിച്ചു. വന്ധ്യതാ ചികിത്സക്കായി മറ്റു ജില്ലകളെ ആശ്രയിക്കുന്ന വയനാട്ടിലെയും അനുബന്ധ പ്രദേശങ്ങളിലെയും ദമ്പതിമാർക്ക് ചെലവ് കുറഞ്ഞ നിരക്കിൽ ഇനി ജില്ലയിൽ തന്നെ ചികിത്സ തേടാം. ആസ്റ്റർ മിംസിലെ ഇൻഫെർലിറ്റി വിഭാഗം മേധാവി ഡോക്ടർ അശ്വതി കുമാരൻ നേതൃത്വം നൽകുന്ന സെന്ററിന്റെ…

Read More

മുഖ്യമന്ത്രി ഇന്ന് കൽപ്പറ്റയിൽ; വയനാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കും

വയനാട് ജില്ലയ്ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലയിലെത്തും. 2021-26 വർഷ കാലയളവിൽ ജില്ലയിൽ ആവിഷ്‌കരിച്ച് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളാണ് പാക്കേജിലുണ്ടാകുക ജില്ലയുടെ സമഗ്ര മുന്നേറ്റത്തിന് എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വികസന കർമ പദ്ധതികളാകും മുഖ്യമന്ത്രി പ്രഖ്യാപിക്കുക. ധനമന്ത്രി തോമസ് ഐസക്, മന്ത്രി ഇ പി ജയരാജൻ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകും. വയനാട് കോഫി സംഭരണ ഉദ്ഘാടനവും ഇന്ന് നടക്കും.

Read More

ആസ്റ്റർ വയനാടിൽ ഐ വി എഫ് സെന്റർ പ്രവർത്തനമാരംഭിക്കുന്നു

വയനാട് ജില്ലയിൽ ആദ്യമായി ഐ വി എഫ് ആൻഡ് റിപ്രോഡക്റ്റീവ് മെഡിസിൻ സെന്റർ ഇന്ന് ആസ്റ്റർ വയനാടിൽ പ്രവർത്തനമാരംഭിക്കുമെന്ന് ആശുപത്രി അധികൃധർ പത്ര സമ്മേളനത്തിൽ അറിയിച്ചു. പ്രത്യുത്പാദനശേഷിയെ ബാധിക്കുന്ന പ്രശ്നങ്ങളെ കണ്ടെത്തി ശരിയായ ചികിത്സാരീതി നൽകാനായി പൂർണ്ണ സജ്ജീകരണങ്ങളോടെ ആസ്റ്റർ മിംസിലെ റിപ്രോഡക്റ്റീവ് മെഡിസിൻ വിഭാഗം കൺസൾറ്റൻറ് ഡോക്ടർ അശ്വതി കുമാരൻറെ നേതൃത്വത്തിലാണ് ഈ സംരംഭം ആരംഭിക്കുന്നത്. ആസ്റ്റർ മിറാക്കിൾ എന്ന പേരിലുള്ള സെന്റർ അഭിനേത്രിയും ദേശീയ അവാർഡ് ജേതാവുമായ സുരഭി ലക്ഷ്മി ഉത്ഘാടനം ഇന്ന് രാവിലെ…

Read More

വയനാട് മെഡിക്കൽ കോളേജ് ഉദ്ഘാടനം 14 ന്; സ്വാഗതസംഘം രുപീകരണയോഗം ഇന്ന്

വയനാട് ജില്ല ആശുപത്രി മെഡിക്കൽ കോളേജ് ആയി ഉയർത്തുന്നതിൻ്റെ ഉദ്ഘാടനവും തലപ്പുഴ ബോയ്സ് ടൗണിൽ നിർമിക്കാനുദ്ദേശിക്കുന്ന കോമ്പ്രിഹെൻസിവ് ഹീമോഗ്ളോബിനോപതി റിസെർച്ച് ആൻൻ്റ് കെയർ സെൻററിൻറെ ശിലാസ്ഥാപനവും ഫെബ്രുവരി 14 ന് (ഞായറാഴ്ച) 3 മണിക്ക് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി കെ .കെ ശൈലജ ടീച്ചർ നിർവഹിക്കും. ജില്ലാ ആശുപത്രിയിൽ നവീകരിച്ച ഓ പി വിഭാഗത്തിൻറെയും ലക്ഷ്യ പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച ഗൈനക്കോളജി വിഭാഗത്തിൻറെയും ഐസിയു ആംബുലൻസിൻ്റെയും ഓക്സിജൻ ജനറേറ്റർ പ്ലാൻ്റിൻ്റെയും ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടത്തും. ഉദ്ഘാടന ചടങ്ങുകളുടെ…

Read More