Headlines

വയനാട് ജില്ലാ പോലീസ് പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു

നൂതന ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിന് പോലീസ് ജീവനക്കാരെ പ്രാപ്തരാക്കുവാന്‍ പുതിയ പോലീസ് പരിശീലന കേന്ദ്രത്തിന് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വൈത്തിരിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജില്ലാ പോലീസ് പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകോത്തര നിലവാരത്തിലുള്ള മികച്ച സൗകര്യങ്ങളാണ് ഇവിടങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. നിലവില്‍ കേസന്വേഷണങ്ങളില്‍ പ്രത്യേക വൈദഗ്ധ്യം ആര്‍ജിക്കുവാന്‍ പോലീസിന് സാധിച്ചിട്ടുണ്ട്. അവ വര്‍ധിപ്പിക്കുവാന്‍ പുതിയ പരിശീലനം കേന്ദ്രത്തിലൂടെ സാധിക്കും. ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ എല്ലാ ആന്തരിക പരിശീലനവും കേന്ദ്രത്തില്‍ നല്‍കാന്‍…

Read More

ഡി എം വിംസ് മെഡിക്കൽ കോളേജിൽ എം ബി ബി എസ് ഏഴാം ബാച്ചിനുള്ള ഓറിയന്റേഷൻ നടന്നു

ഡി എം വിംസ് മെഡിക്കൽ കോളേജിൽ എം ബി ബി എസ് ഏഴാം ബാച്ചിനുള്ള ഓറിയന്റേഷൻ നടന്നു മേപ്പാടി : ഡി എം വിംസ് മെഡിക്കൽ കോളേജിൽ 2020-21അദ്ധ്യയന വർഷത്തെ മെഡിക്കൽ വിദ്യാർത്ഥികളുട ക്ലാസ്സിനു തുടക്കം കുറിച്ചുകൊണ്ടുള്ള ഓറിയന്റേഷൻ പ്രോഗ്രാം ഡി എം വിംസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റീ  യു. ബഷീർ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. ചെയർമാൻ പദ്മശ്രീ ഡോ. ആസാദ് മൂപ്പൻ ഓൺലൈൻ ആയി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡീൻ. പ്രൊഫസർ ഗോപകുമാരൻ…

Read More

വയനാട് ജില്ലയില്‍ 218 പേര്‍ക്ക് കൂടി കോവിഡ്;172 പേര്‍ക്ക് രോഗമുക്തി,213 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (2.02.21) 218 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 172 പേര്‍ രോഗമുക്തി നേടി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 213 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. വിദേശത്ത് നിന്നെത്തിയ 4 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 23517 ആയി. 19953 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 143 മരണം. നിലവില്‍ 3421 പേരാണ്…

Read More

കേന്ദ്ര ബഡ്ജറ്റ് നിരാശാജനകം: കേരള പ്രവാസി സംഘം പ്രതിഷേധിച്ചു

ചുള്ളിയോട്: പ്രവാസി സമൂഹത്തെ പൂർണ്ണമായി തഴഞ്ഞ കേന്ദ്ര ബഡ്ജറ്റിനെതിരെ കേരള പ്രവാസി സംഘം ചുള്ളിയോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. പ്രവാസി സമൂഹത്തിന് പെൻഷൻ വർദ്ധിപ്പിച്ചതടക്കം ജനോപകാരപ്രദമായ പദ്ധതികൾ കേരള ബഡ്ജറ്റിൽ പ്രഖ്യാപിച്ചപ്പോൾ, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലായ പ്രവാസി സമൂഹത്തെ പാടെ അവഗണിക്കുകയാണ് കേന്ദ്ര സർക്കാർ ബഡ്ജറ്റിൽ ചെയ്തത്. പ്രതിഷേധത്തിന് കേരള പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് കെ ടി അലി, ജില്ലാ സെക്രട്ടറി കെ കെ നാണു, ഏരിയാ സെക്രട്ടറി സരുൺ…

Read More

സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി വയനാട് ഉപകേന്ദ്രത്തിൽ പരിശീലനത്തിന് അപേക്ഷിക്കാം

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി വയനാട് ഗവൺമെന്റ് കോളേജിലെ ഉപകേന്ദ്രത്തിൽ ഫെബ്രുവരി ഏഴ് മുതൽ ആരംഭിക്കുന്ന ത്രിവത്സര സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് കോഴ്‌സിന്റെ ഒന്നാംവർഷ പരിശീലന ക്ലാസുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  പൊതു അവധി ദിവസം ഒഴികെയുള്ള എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ ഒൻപത് മുതൽ വൈകുന്നേരം നാല് വരെയാണ് (ഓഫ് ലൈൻ ആന്റ് ഓൺലൈൻ) ക്ലാസ്സുകൾ. 10,000 രൂപ ഫീസും 1,800 രൂപ ജി.എസ്.ടിയും 2,000 രൂപ കോഷൻ ഡിപ്പോസിറ്റും, 100…

Read More

വയനാട്ടിൽ ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

നിയന്ത്രണം വിട്ട ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കുന്നുമ്പുറത്ത് റോബിച്ചന്‍ (46) ആണ് മരിച്ചത്. അപകടം കുറുക്കന്‍മൂലയില്‍ 2.45 ഓടെ. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയില്‍

Read More

മേപ്പാടിയിൽ ഇറങ്ങിയ കാട്ടാനകളെ തുരത്താൻ റാപിഡ് റസ്‌ക്യു ടീം ഇറങ്ങി

വയനാട് മേപ്പാടിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകളെ തിരികെ കാട്ടിലേക്ക് തുരത്തുന്നതിനായി റാപിഡ് റസ്‌ക്യു ടീം എത്തി. ചെമ്പ്രമലയുടെ താഴ് വര പ്രദേശങ്ങളിലെ ജനവാസ കേന്ദ്രത്തിലാണ് കാട്ടാനകൾ സ്ഥിരമായി ഇറങ്ങുന്നത്. ഏഴ് ആനകളാണ് ജനവാസ കേന്ദ്രത്തിലിറങ്ങിയത്. കാട്ടാനകളെ തുരത്താൻ കുങ്കിയാനകളെ എത്തിക്കുമെന്നായിരുന്നു വിവരം. എന്നാൽ കൂടുതൽ ആനകളുള്ളതിനാൽ കുങ്കിയാനകളെ എത്തിച്ചാൽ ശരിയാകില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്നാണ് റാപിഡ് റസ്‌ക്യു ടീമിനെ എത്തിച്ചത്.

Read More

വയനാട് ജില്ലയില്‍ 84 പേര്‍ക്ക് കൂടി കോവിഡ്;287 പേര്‍ക്ക് രോഗമുക്തി,എല്ലാവർ‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 126 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 23299 ആയി. 19781 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 140 മരണം. നിലവില്‍ 3378 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2839 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

വയനാട് ജില്ലയില്‍ 187 പേര്‍ക്ക് കൂടി കോവിഡ്; 237 പേര്‍ക്ക് രോഗമുക്തി, 185 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (30.1.21) 187 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 237 പേര്‍ രോഗമുക്തി നേടി. 185 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 5 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 23062 ആയി. 19368 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 140 മരണം. നിലവില്‍ 3554 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2864 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം…

Read More

മാവോയിസ്റ്റ് നേതാവ് ശ്രീമതി വയനാട്ടിൽ പോലീസ് കസ്റ്റഡിയിൽ.

കോടതിയുടെ പ്രത്യേക അനുമതിയോടെ ഒന്നാം തിയതി വരെ കോയമ്പത്തൂരിൽ നിന്നും പോലീസ് കസ്റ്റഡിയിൽ വാങ്ങിയതാണ്. കൽപ്പറ്റ ഡി.വൈ.എസ്. പി. അന്വേഷിക്കുന്ന രണ്ട് കേസുകളിലും മാനന്തവാടി ഡി.വൈ.എസ്.പി. അന്വേഷിക്കുന്ന രണ്ട് കേസുകളിലും പ്രതിയാണ് ശ്രീമതിയെന്ന് ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി പറഞ്ഞു.

Read More