വയനാടിന്റെ പിന്നോക്കാവസ്ഥക്ക് പരിഹാര നിര്‍ദേശങ്ങളുമായി സന്നദ്ധ സംഘടനകള്‍: പ്രശ്്‌നങ്ങള്‍ തിരിച്ചറിഞ്ഞ് രമേശ് ചെന്നിത്തല

വയനാടിന്റെ പിന്നോക്ക അവസ്ഥക്ക് പരിഹാരങ്ങള്‍ നിര്‍ദേശിച്ച് സന്നദ്ധ സംഘടനകളും കര്‍ഷക വ്യാപര സംഘടനാ നേതാക്കളും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മുമ്പില്‍. ഐശ്വര്യ കേരളയാത്രയുടെ ഭാഗമായി വയനാട്ടിലെ മാനന്തവാടിയില്‍ എത്തിയപ്പോഴാണ്  വിവിധ സംഘടനകള്‍ നിര്‍ദ്ദേശങ്ങളുമായി രമേശ് ചെന്നിത്തലക്ക് മുന്നില്‍ എത്തിയത്. കോവിഡ് പ്രളയകാലത്ത് ദുരിതത്തിലായ വ്യാപാരികള്‍ക്ക്  ഒരു സഹായവും സര്‍ക്കാരില്‍ നിന്ന് ഇതുവരെ ലഭിച്ചില്ലന്ന  പരാതിയുമായാണ്  വ്യാപാര വ്യവസായി ഏകോപന സമിതി പ്രതിനിധികള്‍ രമേശ് ചെന്നിത്തലയെ കണ്ടത്.  വ്യാപാരികള്‍ക്ക്  ആശ്വാസമാകുന്ന വിധത്തില്‍ നികുതി ഒഴിവാക്കുകയോ നികുതി ഘട്ടം ഘട്ടമായി അടക്കാനുള്ള സ്വകര്യം ലഭ്യമാക്കുകയോ വേണം. ചെറുകിട വ്യവസായികള്‍ക്ക് ലൈസന്‍സ് ഫീസ് ഒരു വര്‍ഷത്തേക്ക് ഒഴിവാക്കണമെന്ന  ആവശ്യവും അവര്‍ മുന്നോട്ടു വച്ചു. കാന്‍സര്‍, വൃക്ക രോഗികള്‍ക്ക് പെന്‍ഷന്‍ അനുവദിക്കണമെന്ന ആവശ്യമാണ് പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തകര്‍ക്ക്   സൂചിപ്പിക്കാനുണ്ടായിരുന്നത്്.  അനാഥാലയങ്ങള്‍ക്കും  വൃദ്ധസദനങ്ങള്‍ക്കും സഹായം എത്തിച്ച് അവയുടെ പ്രവര്‍ത്തനം പഴയ നിലയില്‍ എത്തിക്കണമെന്ന ആവശ്യവും പ്രവര്‍ത്തകര്‍ ഉന്നയിച്ചു. വയനാട് ജില്ലയില്‍ ഒരു മെഡിക്കല്‍ കോളേജ്  അനുവദിക്കണമെന്ന ആവശ്യമാണ് ഏറ്റവും ശക്തമായി ഉയര്‍ന്നത്്.  വയനാട്ടില്‍ എവിടെ ആയാലും കുഴപ്പമില്ല ചുരം ഇറങ്ങാതെ അടിയന്തിരമായി  രോഗികള്‍ക്ക് വിദഗ്ധ ചികല്‍സ ലഭ്യമാക്കാണമെന്ന ആവശ്യമാണ്   അരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെയുള്ള വലിയൊരു വിഭാഗം മുന്നോട്ട് വച്ചത്്.  മെഡിക്കല്‍ കോളേജോ  അല്ലങ്കില്‍ ഒരു സൂപ്പര്‍ സെപ്ഷ്യാലിറ്റി  ആശുപത്രിയെങ്കിലുമോ വയനാട്ടില്‍ അടിയന്തിരമായി ഉണ്ടാകണമെന്ന ആവശ്യം  വളരെ ശക്തമായി തന്നെ ഉയര്‍ന്നു. പൈതൃകസംരക്ഷണം,  കൃഷി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം തുടങ്ങിയ  നിര്‍ദേശങ്ങളാണ് കര്‍ഷക സംഘടന മുന്നോട്ട് വച്ചത്്് സംഘടനകളുടെ നിര്‍ദേശങ്ങളെല്ലാം  പരിശോധിച്ച് യു.ഡി.എഫിന്റെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തി അധികരത്തില്‍ വന്നാല്‍  അടിയന്തരമായി നടപ്പാക്കുമെന്ന് രമേശ് ചെന്നിത്തല ഉറപ്പ് നല്‍കി. യു.ഡി എഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സന്നദ്ധ സംഘടന പ്രവര്‍ത്തകനായ എം.എ ജമ്മാല്‍ സാഹിബ്, പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തകനായ മാധവന്‍ മാസ്റ്റര്‍, ഡോ. പി.നാരായണന്‍ നായര്‍, സിസ്റ്റര്‍ സെലീന, രാഘവന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി കെ.എ ഉസ്മാന്‍, പൈത്യക കര്‍ഷകര്‍ ചെറുവയല്‍ രാമന്‍, ടി.കെ പൗലോസ്,  ഇബ്രഹിം കൈപ്പാണി തുടങ്ങിയവര്‍ പങ്കെടുത്തു.