തിങ്കളാഴ്ച വയനാട്ടിൽ യുഡിഎഫ് ഹർത്താൽ
പരിസ്ഥിതി ദുർബല മേഖല കരട് വിജ്ഞാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കമ്മിറ്റി തിങ്കളാഴ്ച ജില്ലയിൽ ഹർത്താൽ ആചരിക്കും.
രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറുമണിവരെയാണ് ഹർത്താൽ. ഇന്ന് കൽപ്പറ്റയിൽ ചേർന്ന യുഡിഎഫ് യോഗത്തിലായിരുന്നു തീരുമാനം

 
                         
                         
                         
                         
                         
                        