Headlines

പുതുവഴിയില്‍ മാതൃക; ബാണാസുരസാഗറില്‍ സൗരവിപ്ലവം

ഏഷ്യയിലെ രണ്ടാമത്തേതും ഇന്ത്യയിലെ ഏറ്റവും വലുതുമായ എര്‍ത്ത് ഡാം ബാണാസുര സാഗറും പരിസരവും സൗരോര്‍ജ വൈദ്യുതി ഉത്പാദനത്തില്‍ മാതൃകയാകുന്നു. ബാണാസുര സാഗറിലെ ഒഴുകുന്ന സൗരോര്‍ജ പാടത്തിലൂടെയാണ് ഈ സൗരോര്‍ജ വിപ്ലവത്തിന് തുടക്കമിട്ടത്. ഇതിന് പിന്നാലെ അണക്കെട്ടിന് മുകളിലെ ഡാം ടോപ്പ് സൗരോര്‍ജ്ജ നിലയം കൂടി ഇവിടെ സജ്ജീകരിച്ചു. 500 കിലോ വാട്ട്സ് ശേഷിയുള്ള ഫ്ളോട്ടിങ്ങ് സൗരോര്‍ജ്ജ നിലയത്തില്‍ നിന്നും 1072768.1 കിലോ വാട്ട്സ് വൈദ്യുതിയാണ് 2020 ഡിസംബര്‍ വരെ ഉത്പാദിപ്പിച്ചത്. 2019 ഫെബ്രുവരിയിലാണ് ഫ്ളോട്ടിങ്ങ് സ്റ്റേഷന്‍ കമ്മീഷന്‍…

Read More

വയനാട് ‍ജില്ലയിൽ 245 പേര്‍ക്ക് കൂടി കോവിഡ്;196 പേര്‍ക്ക് രോഗമുക്തി, എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (19.1.21) 245 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 196 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒമ്പത് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 20559 ആയി. 17409 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 129 മരണം. നിലവില്‍ 3021 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2365 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

കല്‍പ്പറ്റയില്‍ മുല്ലപ്പള്ളിയെ അംഗീകരിക്കില്ല; ലീഗ് മത്സരിക്കുമെന്ന് ജില്ലാ സെക്രട്ടറി

നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ മത്സരിക്കാനുള്ള കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നീക്കത്തിനെതിരെ ലീഗ് രംഗത്ത്. മുല്ലപ്പള്ളിയെ അംഗീകരിക്കാനാവില്ലെന്നും കല്‍പ്പറ്റ മണ്ഡലം ഇത്തവണ ലീഗിന് അവകാശപ്പെട്ടതാണണെന്നും മുസ്ലിം ലീഗ് വയനാട് ജില്ലാ സെക്രട്ടറി യഹ്യാഖാന്‍ തലക്കല്‍ പറഞ്ഞു. മണ്ഡലത്തില്‍ ആകെയുള്ള 12 തദ്ദേശസ്ഥാപനങ്ങളില്‍ ആറിടത്ത് ലീഗ് അധ്യക്ഷന്മാരാണുള്ളത്. യുഡിഎഫില്‍ ലീഗിനാണ് ശക്തി. നിലവില്‍ കോണ്‍ഗ്രസിന്റെ സീറ്റുമല്ലിത്. കഴിഞ്ഞ ദിവസം സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത് കല്‍പ്പറ്റയില്‍ ചേര്‍ന്ന ലീഗ് ജില്ലാ ഭാരവാഹികളുടെയും മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെയും യോഗത്തില്‍ കല്‍പ്പറ്റയില്‍…

Read More

വയനാട് സുൽത്താൻ ബത്തേരിയിൽ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ കുത്തി തുറന്ന് മോഷണം;യുവാവിനെ കയ്യോടെ പൊക്കി  പോലീസ്

വയനാട് സുൽത്താൻ ബത്തേരിയിൽ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ കുത്തി തുറന്ന് മോഷണം;യുവാവിനെ കയ്യോടെ പൊക്കി  പോലീസ് നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളെ ബത്തേരി പൊലിസ് പിടികൂടി. തിരുവനന്തപൂരം പാങ്ങോട് സന്ധ്യ ക്വാട്ടേഴ്സില്‍ സനോഷ് ഗോപി (37)യാണ് പിടിയിലായത്. അസംപ്ഷന്‍ ദേവാലയത്തില്‍ പ്രാര്‍ത്ഥനക്കെത്തിയ വിശ്വസികള്‍ പള്ളിയുടെ സമീപത്തായി പാര്‍ക്ക് ചെയ്ത ഒരു ഒമനി കാറില്‍ നിന്നും സ്‌കൂട്ടറില്‍ നിന്നും പണവും മൊബൈല്‍ ഫോണും അപഹരിച്ച സംഭവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷത്തിലാണ് ഇയാൾ അറസ്റ്റിലായത്. മോഷണ രംഗം സിസിടിവി…

Read More

കർഷക സമര ഐക്യദാർഢ്യ ജനകീയ സദസ്സ് സംഘടിപ്പിച്ചു

അമ്പലവയൽ: കെ എസ് ടി എ വയനാട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി കർഷകസമരം – ഐക്യദാർഡ്യം ജനകീയ സദസ്സ് സംഘടിപ്പിച്ചു. സ്വാഗത സംഘം ചെയർമാനും അമ്പലവയൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ ഷമീർ അദ്ധ്യക്ഷത വഹിച്ചു. കെ എസ് കെ ടി യു ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ സുരേഷ് താളൂർ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ സംസ്ഥാന എക്സിക്യുട്ടീവ് അംഗം എൻ എ വിജയകുമാർ, എ രാജൻ, അബ്ദുൾ ഗഫൂർ, ടി…

Read More

കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക: കേരള പ്രവാസി സംഘം

കൽപറ്റ: കർഷകവിരുദ്ധവും കോർപറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കുന്നതുമായ നിയമങ്ങൾ പിൻവലിക്കണമെന്ന് കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യതലസ്ഥാനമായ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യവുമായി കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റയിലെ സമരപന്തലിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ ടി അലി, ജില്ലാ സെക്രട്ടറി കെ കെ നാണു എന്നിവർ സംഘടനക്ക് വേണ്ടി അഭിസംബോധന ചെയ്ത് സംസാരിച്ചു. ജില്ലാ നേതാക്കളായ മുഹമ്മദ് സുനിത്ത്, അയൂബ് കടൽമാട്, മുഹമ്മദ് പഞ്ചാര,…

Read More

വയനാട്ടിൽ 86 കാരനായ എം.എം ജോസഫും 80കാരിയായ ഏലിക്കുട്ടിയും നടത്തുന്ന സമരം ഏഴ് ദിവസം പിന്നിട്ടു.

പടിഞ്ഞാറത്തറ ബാണാസുര സാഗർ പദ്ധതിക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം വർഷങ്ങൾ പിന്നിട്ടിട്ടും ലഭിക്കാത്തതിനെ തുടർന്ന് ജീവിത സായാഹ്നത്തിൽ ഈ മഹാമാരിക്കലത്തും സമരം ചെയ്യേണ്ട ഗതിയിലാണ് 86 കാരനായ എം.എം ജോസഫും 80കാരിയായ ഏലിക്കുട്ടിയും. ഏഴ് ദിവസമായി വൈത്തിരി താലൂക്ക് ഓഫീസിന് മുമ്പിൽ സമരം ചെയ്യുകയാണ് ഈ വൃദ്ധ ദമ്പതികൾ. ഇന്നലത്തേ സമരം കൽപറ്റ ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  പി_കെ_അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി._ജി_ഷിബു വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജആന്റണി…

Read More

ഇന്ന് വയനാട്ടിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വൈദ്യുതി മുടങ്ങും കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനിലെ പിണങ്ങോട് മുക്ക്, പുഴയ്ക്കല്‍, പന്നിയോറ, തേവന എന്നിവിടങ്ങളില്‍ ചൊവ്വ രാവിലെ 8 മുതല്‍ 6 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പുഴയ്ക്കല്‍ ഭാഗങ്ങളില്‍ പൂര്‍ണമായും , മാക്കണ്ടി ഭാഗങ്ങളില്‍ ഭാഗീകമായും ചൊവ്വ രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

Read More

ക്രിക്കറ്റ് ബോൾ ത്രോ മത്സരത്തിൽ ഒന്നാമനായി വയനാട്ടുകാരൻ വിഷ്ണു

വെള്ളമുണ്ട; ക്രിക്കറ്റ് ബോൾ ത്രോ മത്സരത്തിൽ ഒന്നാമനായി വയനാട്ടുകാരൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ജൂനിയർ അത് ലറ്റിക്ക് മീറ്റിലാണ് ബോയ്സ് വിഭാഗത്തിൽ ആദ്യമായി ഉൾപ്പെടുത്തിയ ക്രിക്കറ്റ് ബോൾ ത്രോ മത്സരത്തിൽ ഒന്നാം സ്ഥാനം വയനാട്ടുകാരൻ കരസ്ഥമാക്കിയത്.  വാളേരി ജി.എച്ച്.എസ്.എസിലെ  എട്ടാം ക്ലസ് വിദ്യാർഥിയും വെള്ള്ളമുണ്ട മാനിയിൽ പി.കെവിഷ്ണുവാണ് ദേശീയ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.  മാനന്തവാടി ബി.ആർ സി യിലെ സ്പെഷ്യലിസ്റ്റ് കായിക അധ്യാപകനും പിതാവുമായ കെ.വി സജിയാണ് പരിശീലനം നൽകുന്നത് .

Read More

വയനാട് ‍ജില്ലയിൽ 68 പേര്‍ക്ക് കൂടി കോവിഡ്;66 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

വയനാട് ജില്ലയില്‍ ഇന്ന് 68 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 55 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 66 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 3 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നും എത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 20314 ആയി. 17213 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 128 മരണം….

Read More