വയനാട് അമ്പലവയലിൽ ചന്ദന മര മോഷണം

അമ്പലവയല്‍പഞ്ചായത്തിലെ അടിവാരം-ഓടവയല്‍ പാതയില്‍ സ്വകാര്യവ്യക്തിയുടെ പറമ്പിലെ ചന്ദനമരമാണ് ഇന്നലെ രാത്രിയില്‍ മോഷണം പോയത്.സാമാന്യം വണ്ണമുളള മരത്തിന്റെ കാതലുളള ഭാഗം മോഷ്ടാക്കള്‍ കൊണ്ടുപോയി.ബാക്കിഭാഗം ഇവിടെയുപേക്ഷിച്ചു.മുമ്പും ഈ പ്രദേശങ്ങളില്‍ ചന്ദനമരം മോഷണം പോയിരുന്നു

അമ്പലവയല്‍ ഗവണ്‍മെന്റ് ആശുപത്രിക്ക് മുന്‍വശത്തു നടന്ന മോഷണത്തില്‍ മരം കൊണ്ടുപോകാന്‍ മോഷ്ടാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല.മാത്രവുമല്ല മോഷ്ടാക്കള്‍ മരം മുറിക്കാന്‍ ഉപയോഗിക്കുന്ന വാള്‍ അടക്കം ഇവിടെ ഉപേക്ഷിച്ചു പോയിരുന്നു.
രാത്രിയില്‍ മരം മുറിക്കുന്ന ശബ്ദം കേട്ട് പ്രദേശവാസികള്‍ ആരെങ്കിലും ഇറങ്ങിയതിനെ തുടര്‍ന്നായിരിക്കും മോഷ്ടാക്കള്‍ മരം ഉപേക്ഷിച്ചുപോയതെന്നാണ് പോലീസിന്റെ നിഗമനം.
സംഭവത്തില്‍ അമ്പലവയല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അമ്പലവയല്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ വര്‍ഷങ്ങളായി നടക്കുന്ന ചന്ദന മോഷണത്തിന് യാതൊരു നടപടിയും എടുക്കാന്‍ വനംവകുപ്പിനോ പോലീസിനോ കഴിയാത്തതാണ് കൂടുതല്‍ മോഷണങ്ങള്‍ക്ക് അവസരമൊരുക്കുന്നത് എന്നും ആരോപണമുയരുന്നുണ്ട്.