ജില്ലയില്‍ ഇന്ന്‌ വാക്സിൻ സ്വീകരിച്ചത് 332 പേർ

ജില്ലയില്‍ ഇന്ന്‌ വാക്സിൻ സ്വീകരിച്ചത് 332 പേർ

വയനാട് ജില്ലയിൽ ഇന്ന്‌ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തത് 332 പേർ. ഇന്ന് വാക്സിനേഷൻ സ്വീകരിച്ച പ്രമുഖർ:ജില്ലാ ആശുപത്രി മാനന്തവാടി- ഡോ.ആർ രേണുക (ജില്ലാ മെഡിക്കൽ ഓഫീസർ), ഡോ. ഷിജിൻ ജോൺ ആളൂർ (ജില്ലാ ആർ സി എസ് ഓഫീസർ), ഡോ. ദിനേശ് കുമാർ (ജില്ലാ ആശുപത്രി സൂപ്രണ്ട്), താലൂക്ക് ആശുപത്രി സൂപ്രണ്ടുമാർ, മെഡിക്കൽ ഓഫീസർമാർ.

കുത്തിവെപ്പ് എടുത്തതു മൂലം ഒരുതരത്തിലുള്ള പ്രയാസമോ അസ്വസ്ഥതയോ ഉണ്ടായിട്ടില്ലെന്നും കോവിഡ് വാക്സിൻ സ്വീകരിക്കാൻ എല്ലാവരും തയ്യാറാവണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.