കൽപ്പറ്റ: ആദിവാസികളും ദരിദ്ര ജനവിഭാഗങ്ങളും ഭൂരിപക്ഷമുള്ള എട്ടു ലക്ഷത്തോളം ജനം അധിവസിക്കുന്ന വയനാടിന്റെ മൗലിക അവകാശമാണ് ഗവ: മെഡിക്കൽ കോളേജ് .ഈ വിഷയത്തിന്റെ ഗൗരവം നിരത്തിയാണ് തുരങ്കപാതക്കുവേണ്ടി ഗവണ്മെന്റ് പദ്ധതി തയ്യാറാക്കുന്നത്. എന്നാൽ ഒരു ദശാബ്ദ കാലത്തിലധികമായി ഭരണകൂടവും ജനപ്രതിനിധികളും സമർ ത്ഥമായി ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്നതിന്റെ തെളിവാണ് മടക്കിമലയിൽ നിന്നും മെഡിക്കൽ കോളേജ് തട്ടിത്തെറിപ്പിക്കുന്നത്. GO(MS)401/2013/H&FWD) പ്രകാരം തീയതി 01, 10. 2013 ന് വയനാട്ടിൽ മെഡിക്കൽ കോ ളേജിന് ഭരണാനുമതി ലഭിച്ചു. GO(MS)NO42/2015/RD തീയതി 24,01, 2015ന് മടക്കിമലയിൽ 50 ഏക്കർ ഭൂമി ഏറ്റെടുക്കാൻ തീരുമാനമായി, ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും അറിഞ്ഞോ അറിയാതെയോ തയ്യാറാക്കപ്പെട്ട ഈ ഉത്തരവുപ്രകാരം സ്ഥലമുടമസ്ഥർക്ക് അതി ലെ മരങ്ങൾ മുറിച്ചെടുക്കാനും പ്ലാന്റേഷൻ ടാക്സിൽ നിന്ന് ഇളവുകൾ അനുവദിക്കുകയും ചെയ്തു. 25.05 2015 ൽ ഭൂവുടമസ്ഥരും ജില്ലാ കലക്ടറും ഭൂമി കൈമാറുന്നതിന് ഉടമ്പടി തയ്യാറാക്കു കയും സർക്കാർ ഭൂമിയായി രേഖകളിൽ മാറ്റം വരുത്തുകയും ചെയ്തു. 2016 ൽ ആരോഗ്യ മന്ത് സ്ഥലത്തേക്കുള്ള റോഡിന്റെ നിർമ്മാണം ഉദ്ഘാടനം ചെയ്തു. അതിനു മുമ്പുതന്നെ മെഡിക്കൽ കോളേജിന്റെ നിർമ്മാണ ചുമതല ഇൻകൽ (INKEL.) എന്ന കമ്പനി യെ ഏൽപ്പിച്ചതാണ്. വളരെ പെട്ടെന്നാണ് പത്രമാധ്യമങ്ങളിലൂടെ സ്ഥലം എം.എൽ.എ പ് ത സ്ഥലത്ത് മെഡിക്കൽ കോളേജ് നിർമ്മിക്കാൻ പറ്റിയതല്ലെന്ന് ജിയോളജിക്കൽ സർ വ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് വന്നതായി പ്രഖ്യാപിച്ചത്. അതിന് പിന്നാലെ മറ്റു ഭൂമി ക ണ്ടെത്താനുള്ള സർക്കാർ നിർദേശവും എത്തി. സീലോ ഒപ്പോ മറ്റ് ആധികാരികമായി ഒന്നും രേഖപ്പെടുത്താത്ത ഒരു റിപ്പോർട്ടാണ് ജിയോള ജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടേതെന്ന പേരിൽ കലക്ടറേറ്റിലുള്ളത്. ആ റിപ്പോർട്ടിൽ ഇൻ കൽ (INKEL) ചെയ്ത പ്രവർത്തികൾ അശാസ്ത്രീയവും തീരെ അനുയോജ്യവുമല്ലെന്നും കൂടുതൽ ഇൻവെസ്റ്റിഗേഷൻ വേണമെന്നും മാത്രമാണ് പറയുന്നത്. ആ റിപ്പോർട്ടിൽ ഒരി ടത്തുപോലും മടക്കിമലയിൽ മെഡിക്കൽ കോളേജ് നിർമ്മിക്കാൻ പറ്റിയതല്ലെന്ന് പറഞ്ഞിട്ടു മില്ല. ഈ റിപ്പോർട്ടിന്റെ ആധികാരിത വ്യക്തമാക്കാൻ വകുപ്പ് മന്ത്രിയും ജനപ്രതിനിധികളും ബാദ്ധ്യസ്ഥരാണ്. തരംതാണ രാഷ്ട്രീയ കളിയും, വയനാട്ടിൽ ഒരു മെഡിക്കൽ കോളജ് യാതാർത്ഥ്യമാക്കാതി രിക്കുന്നതിന് പ്രത്യക താത്പര്യമുളള നിഗൂഡ ശക്തികളുടെ എല്ലാ കുപ്രചരണങ്ങളും വയ നാട്ടുകാർ തള്ളി കളയണം, മടക്കിമലയിൽ മെഡിക്കൽ കോളേജ് നിർമിക്കുന്നതിന് യാ തൊരു നിയമതടസ്സങ്ങളും ഇല്ലെന്ന് നമ്മൾ തിരിച്ചറിയണം. പശ്ചിമഘട്ടം കീറിമുറിക്കുന്ന തു രങ്കപാതയല്ല മെഡിക്കൽ കോളേജാണ് വയനാടിനാവിശ്യം എന്ന സന്ദേശം ഉയർത്തി മെഡി ക്കൽ കോളേജിനായി ശബ്ദിക്കുന്ന വയനാട്ടിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ജനുവരി 19. ന് കലക്ട്രേറ്റിനു മുമ്പിൽ ധർണാസമരവും നടത്തുമെന്ന് ഇവർ പറഞ്ഞു. പത്ര സമ്മേളനത്തിൽ വർഗ്ഗീസ് വട്ടേക്കാട്ടിൽ (ജില്ലാ പ്രസിഡന്റ്), കെ.വി പ്രകാശ് (ജില്ലാ സെക്രട്ടറി) , എം. കെ ഷിബു (വൈത്തിരി താലൂക്ക് പ്രസിഡന്റ്) പി.സി സുരേഷ് (ട്രഷറർ) എന്നിവർ പങ്കെടുത്തു.