വയനാട്ടിലെ ഗോത്രകലാകാരൻമാർക്ക് ആദരം

മീനങ്ങാടി: കേരള ഫോക് ലോർ അക്കാദമിയുടെ അവാർഡിന് അർഹരായ വയനാട്ടിലെ ഗോത്രകലാകാരൻമാരെ എം.ആർ.പൊതയൻ കൾച്ചറൽ ഫോറത്തിൻ്റെ നേ തൃത്വത്തിൽആദരിച്ചു. ഗോത്രകലാകാരൻമാരായ തൃശ് ലേരി കൈതവള്ളി കെ.പി.മധു ,ഇരുളം സി.വി. പ്രജോദ്, ഇ.പി.അനീഷ്, കൂടാതെ ട്രൈബൽ ആർട്ടിൽ പെയിൻ്റിo ഗ് വിസ്മയം തീർത്ത എം.ആർ.രമേഷ്, പൈതൃകനെൽവിത്തി നങ്ങളുടെ സംരക്ഷകൻ ചെറുവയൽ രാമൻ, കെ.കെ.സുരേഷ്, കൊച്ചൻകോട് ഗോവിന്ദൻ ,ഗോത്ര വിഭാഗത്തിലെ ബി.ഡി.എസ്.ഡോ. വിപിൻ.എൻ.വി, ഓൾ ഇന്ത്യാ കോമൺ ലോ അഡ്മിഷൻ ടെസ്റ്റിൽ പ്രാക്തന ഗോത്ര വിഭാഗത്തിൽ നിന്നും റാങ്ക് നേടിയ കെ.കെ.രാധിക, കേരള മെഡിക്കൽ എൻട്രൻസിൽ എസ്. ടി വിഭാഗത്തിൽ രണ്ടാം റാങ്ക് നേടിയ കെ.ആർ ആർദ്ര ലക്ഷ്മി എന്നിവരെയാണ് ആദരിച്ചത്.
എം.ആർ.പൊതയൻ കൾച്ചറൽ ഫോറം ചെയർമാൻ എം.കെ.ശിവരാമൻ അധ്യക്ഷത വഹിച്ചു.മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എ.ദേവകി, വി.എസ്. ജയാനന്ദൻ ,സി.ശ്രീധരൻ മാസ്റ്റർ,ഓ.സി. കൃഷ്ണൻ, ലളിത കോട്ടൂർ, ശശി ആവയൽ എന്നിവർ പങ്കെടുത്തു.