Headlines

കൽപ്പറ്റക്കടുത്ത് വെള്ളാരം കുന്നിൽ വെച്ച് വാഹനം ഓടിക്കുന്നതിനിടെ ലോറി ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

കൽപ്പറ്റക്കടുത്ത് വെള്ളാരം കുന്നിൽ വെച്ച് വാഹനം ഓടിക്കുന്നതിനിടെ ലോറി ഡ്രൈവർ കുഴഞ്ഞു വീണു മരണപെട്ടു. കോഴിക്കോട് സ്വദേശി രാമനാഥൻ 61 വയസ്സ് ആണ് മരണപ്പെട്ടത്.മൃതദേഹം കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ.  

Read More

വയനാട് അടക്ക പറിക്കുന്നതിനിടെ കവുങ്ങിൽ നിന്നും വീണ് യുവാവിന് പരിക്ക്

വെള്ളമുണ്ട അരിമന്ദംകുന്ന് കോളനിയിലെ ഗോപിയുടെ മകന്‍ ഉണ്ണി (വിജേഷ് 17 ) യാണ് ഗുരുതര പരിക്കുകളോടെ ചികിത്സയിലുള്ളത്. മാനന്തവാടി പെരുവകയില്‍ അടയ്ക്ക പറിക്കുന്നതിനിടെ കവുങ്ങ് പൊട്ടിവീണാണ് അപകടമെന്ന് നാട്ടുകാര്‍ പറഞ്ഞു  

Read More

വയനാട് ജില്ലയിലെ ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരും വൈസ് പ്രസിഡണ്ടുമാരും

കല്പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് – നസീമ ടീച്ചര്‍ (മുസ്ലീം ലീഗ്, മേപ്പാടി ഡിവിഷന്‍) വൈസ് പ്രസിഡന്റ് – പി.കെ. അബ്ദു റഹ്മാന്‍ (ഐ.എന്‍.സി, കോട്ടത്തറ ഡിവിഷന്‍) സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് – സി. അസൈനാര്‍ (സി.പി.ഐ.എം, കൃഷ്ണഗിരി ഡിവിഷന്‍) വൈസ് പ്രസിഡന്റ് – അമ്പിളി സുധി (സി.പി.ഐ.എം, ചുള്ളിയോട് ഡിവിഷന്‍) മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് – ജസ്റ്റിന്‍ ബേബി (എല്‍.ഡി.എഫ്, പള്ളിക്കല്‍ ഡിവിഷന്‍) വൈസ് പ്രസിഡന്റ് – എ.കെ. ജയഭാരതി (സി.പി.ഐ.എം,…

Read More

വയനാട് മേപ്പാടിയിൽ മാവോയിസ്റ്റ് ക ൾ എത്തിയതായി നാട്ടുകാർ

വയനാട് മേപ്പാടിയിൽ മാവോയിസ്റ്റ് ക ൾ എത്തിയതായി നാട്ടുകാർ. മേപ്പാടി എരുമ ക്കൊല്ലിയിലാണ് ആയുധധാരികളാഅഞ്ചംഗ സംഘമെത്തിയതെന്ന് നാട്ടുകാർ. മൂന്നുമണിയോടെ എത്തിയ സംഘം പ്രദേശത്തെ ഒരു വീട്ടിൽ കയറി ഭക്ഷണ സാധനങ്ങൾ ആവശ്യപ്പെടുകയും ചെയ്തതായി നാട്ടുകാർ. തണ്ടർബോൾട്ടും പൊലീസും പ്രദേശത്ത് പരിശോധന നടത്തുന്നു.

Read More

വയനാട് മീനങ്ങാടി ബൈക്കിടിച്ച് മൂന്നുവയസുകാരി മരിച്ചു

വയനാട് മീനങ്ങാടിയിൽ മാതാവിന്റെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ബൈക്ക് ഇടിച്ച് മൂന്നുവയസുകാരി മരിച്ചു. പനമരം പരക്കുനിയില്‍ വാഴയില്‍ നിഷാദിന്റെയും ഷഹാനയുടെയും മകള്‍ മകള്‍ സഹറ ഫാത്തിമ(3)യാണ് മരിച്ചത്. മീനങ്ങാടി ചണ്ണാളിയില്‍ വെച്ചാണ് സംഭവം. ചണ്ണാളിയിലെ ഉമ്മ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ഇടവഴിയില്‍ നിന്ന് കയറിവന്ന ബൈക്ക് കുഞ്ഞിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരുക്കേറ്റ കുഞ്ഞിനെ ആദ്യം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പരുക്ക് ഗുരുതരമായതിനാല്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. നിഷാദ്-ഷഹാന ദമ്പതികളുടെ ഏക…

Read More

വയനാട്ടിൽ മാനസികാസ്വാസ്ഥ്യമുള്ള യുവതി പീഢനത്തിനിരയായ കേസ് അട്ടിമറിക്കുന്നതായി ആരോപണം

കൽപ്പറ്റ : ചുഴലി കോളനിയിൽ മാനസികാസ്വാസ്ഥ്യമുള്ള ആദിവാസി യുവതി പീഢനത്തിനിരയായ കേസ്  അട്ടിമറിക്കുന്നതായി ആരോപണം.  സംഭവത്തോടനുബന്ധിച്ച് തുറക്കോട്കുന്ന് ബബീഷിനെതിരെ  ബലാൽസംഗത്തിന് പോലീസ് കേസെടുത്തു.  ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച മാനസികാസ്വാസ്ഥ്യമുള്ള 32 കാരിയായ യുവതിയെ അയൽ വാസിയായ യുവാവ് പീഡിപ്പിക്കുകയായിരുന്നു. മന്ത്രവാദത്തിലൂടെ രോഗം മാറ്റാമെന്ന് പറഞ്ഞ്   വീട്ടിലെത്തിയ ഇയാൾ  യുവതിയെ പീഡിപ്പിക്കുകയായിരുന്നു.  രോഗം മാറാൻ പൂജ കഴിക്കണമെന്നും ഗുരുവായൂരിൽ നിന്നും  പൂജാ സാധനങ്ങൾ    കൊണ്ടു വന്നിട്ടുണ്ടെന്നും പറഞ്ഞാണത്രെ ഇയാൾ  വീട്ടിലെത്തിയതെന്ന്   ബന്ധുക്കൾ പറഞ്ഞു.  സംഭവത്തിൽ  പോലീസിനെ വിവരമറിയിച്ചിട്ടും കോളനിയിലെത്താൻ…

Read More

ഈങ്ങാപ്പുഴ നുറാനടുനിന്നും കല്പറ്റക്ക്‌ പോകുകയായിരുന്ന  കാർ പുഴയിലേക്ക് മറിഞ്ഞു

ഈങ്ങാപ്പുഴ നുറാനടുനിന്നും കല്പറ്റക്ക്‌ പോകുകയായിരുന്ന 5 അംഗസംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു ഈങ്ങാപ്പുഴ പാലത്തിന്റെ കൈവരിയിൽ ഇടിച്ചു പുഴയിലേക്കുമറിഞ്ഞു 2 കുട്ടികളടക്കം 5 യാത്രകർ ഉണ്ടായിരുന്നു ആർക്കും പരിക്കില്ല വെളുപ്പിനെ 1.30 നാണു സംഭവം

Read More

പുതുവർഷത്തിനോടാനുബന്ധിച്ചു താമരശ്ശേരിചുരത്തിൽ രാത്രി 9 മണിക്കു ശേഷം വാഹനങ്ങൾ നിർത്താൻ പാടില്ല

പുതുവർഷത്തിനോടാനുബന്ധിച്ചു താമരശ്ശേരിചുരത്തിൽ രാത്രി 9 മണിക്കു ശേഷം വാഹനങ്ങൾ നിർത്തുന്നതിനും പാർക്കു ചെയ്യുന്നതും ആളുകൾ കൂട്ടം കുടുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു    

Read More

നസീമ ടീച്ചര്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

മുസ്ലീം ലീഗിലെ  നസീമ ടീച്ചര്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.  മേപ്പാടി ഡിവിഷൻ അംഗമാണ്.

Read More

വയനാട് ‍ജില്ലയിൽ 267 പേര്‍ക്ക് കൂടി കോവിഡ്;266 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

വയനാട് ജില്ലയില്‍ ഇന്ന് 267 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 284 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 266 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 11 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 16758 ആയി. 14168 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 102 മരണം. നിലവില്‍ 2488 പേരാണ്…

Read More