ആരാകും വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്..?
കൽപ്പറ്റ: ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നിൽക്കുന്ന വയനാട് ജില്ലാ പഞ്ചായത്ത് ആര് ഭരിക്കും എന്നത് നറുക്കെടുപ്പിന് ആശ്രയിച്ചു നിൽക്കുമ്പോൾ പ്രസിഡന്റ് സ്ഥാനാർത്ഥികൾ ആരൊക്കെയാവും എന്നതിനെക്കുറിച്ചുള്ള ചൂടേറിയ ചർച്ചകളിലാണുമുന്നണികൾ. രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് ഏറ്റവും ഒടുവിൽ ലഭിക്കുന്ന സൂചനയനുസരിച്ച് ഇടതുമുന്നണിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ജുനൈദ് കൈപ്പാണി ആവാനാണ് സാധ്യത. കാൽനൂറ്റാണ്ടായി യുഡിഎഫിനെ മാത്രം തുണച്ചിട്ടുള്ള വെള്ളമുണ്ടയെന്ന ലീഗ് കോട്ട തകർത്ത്കൊണ്ട് ലീഗ് ജില്ലാ നേതാവ് പി കെ അസ്മത്തിനെതിരെ അട്ടിമറി വിജയവുമായി എത്തിയ ജുനൈദിനെ കേന്ദ്രീകരിച്ച് ചർച്ചകൾ നടക്കുന്നതായുള്ള വാർത്തകൾ…