Headlines

നക്ഷത്രം തൂക്കുന്നതിനിടെ മേക്കപ്പ്മാൻ മരത്തിൽ നിന്ന് വീണു മരിച്ചു

  വയനാട് പുൽപ്പള്ളി സ്വദേശിയും സിനിമാ താരം നിവിൻ പോളിയുടെ അസിസ്റ്റൻറ് മേക്കപ്പ് മാനുമായിരുന്നു ഷാബു പുൽപ്പള്ളിയാണ് മരിച്ചത്. വയനാട് ശശിമലയിലെ വീട്ടിൽ നക്ഷത്രം തൂക്കാൻ മാവിൽ കയറിയപ്പോൾ കൊമ്പൊടിഞ്ഞ് വീണ് ഗുരുതര പരിക്കേറ്റ ഷാബുവിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യയും മൂന്ന് മക്കളുമുണ്ട്. സിനിമ മേക്ക പ്പ് മാൻ ഷാജി പുൽപ്പള്ളി സഹോദരാ ണ് സംസ്ക്കാരം ഉച്ചയ്ക്ക് 2 ന് .

Read More

വയനാട് ‍ജില്ലയിൽ 206 പേര്‍ക്ക് കൂടി കോവിഡ്;164 പേര്‍ക്ക് രോഗമുക്തി,എല്ലാവർക്കും സമ്പർക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (20.12.20) 206 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 164 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകർ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14873 ആയി. 12494 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 87 മരണം. നിലവില്‍ 2292 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1426 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

വയനാട്ടിൽ  കോവിഡ് രോഗികളുടെ  എണ്ണം വർദ്ധിച്ചു വരുന്നു; ജാഗ്രത വേണമെന്ന് ഡി.എം.ഒ

വയനാട്ടിൽ  കോവിഡ് രോഗികളുടെ  എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യമാണുള്ളതെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക. കോവിഡ് ടെസ്റ്റ് ചെയ്യാൻ വിസമ്മതിക്കുന്ന  സാഹചര്യമുണ്ടെന്നും ഇത് പാടില്ലന്നും  ഡി.എം. ഒ .  രോഗലക്ഷണങ്ങൾ ഉണ്ടെങ്കിലും ചികിത്സയ്ക്കായി എത്തുന്നവരുടെ എണ്ണവും വയനാട്ടിൽ  കുറവാണ്. ഗുരുതരാവസ്ഥയിൽ എത്തുന്നവർ മാത്രം  ചികിത്സ തേടിയെത്തുന്നത്. ഇതു പിന്നീട് രോഗം മൂർച്ഛിക്കാൻ കാരണമാകും. തദ്ദേശ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യാനാണ് സാധ്യത. വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നതോടെ ജില്ലയിൽ എത്തുന്നവരുടെ എണ്ണം…

Read More

കൽപ്പറ്റ  പുളിയാർമല അറപ്പകുഴിയിൽ അനന്തു മോഹൻ (24) നിര്യാതനായി

കൽപ്പറ്റ  പുളിയാർമല അറപ്പകുഴിയിൽ  മോഹനൻ സുഭാഷിണി ദമ്പതികളുടെ മകൻ  അനന്തു മോഹൻ (24) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്കാരം വൈകിട്ട് 5 മണിക്ക് കൽപ്പറ്റ പൊതുശ്മശാനത്തിൽ.

Read More

ഷിഗല്ല രോഗം: വയനാട് ‍ജില്ലയിൽ ജാഗ്രതാ നിർദ്ദേശം

  ഷിഗല്ല രോഗം: വയനാട് ‍ജില്ലയിൽ ജാഗ്രതാ നിർദ്ദേശം കോഴിക്കോട് ജില്ലയിൽ ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ വയനാട് ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കേടായ ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയും പകരുന്ന രോഗമാണ് ഷിഗല്ലോസിസ്. ഷിഗല്ല വിഭാഗത്തിൽ പെടുന്ന ബാക്റ്റീരിയകൾ ആണ് ഷിഗല്ലോസിസ് രോഗബാധയ്ക്ക് കാരണം. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും. വയറിളക്ക രോഗങ്ങള്‍ക്ക് പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഷിഗല്ല ബാക്ടീരിയ. വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തം…

Read More

വയനാട് ‍ജില്ലയിൽ 239 പേര്‍ക്ക് കൂടി കോവിഡ്;157 പേര്‍ക്ക് രോഗമുക്തി ,എല്ലാവർക്കും സമ്പർക്കത്തിലൂടെ രോഗബാധ

  വയനാട് ജില്ലയില്‍ ഇന്ന് (19.12.20) 239 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 157 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകർ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14667 ആയി. 12330 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 87 മരണം. നിലവില്‍ 2250 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1421 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* മേപ്പാടി…

Read More

ആരാകും വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്..?

കൽപ്പറ്റ: ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നിൽക്കുന്ന വയനാട് ജില്ലാ പഞ്ചായത്ത് ആര് ഭരിക്കും എന്നത് നറുക്കെടുപ്പിന് ആശ്രയിച്ചു നിൽക്കുമ്പോൾ പ്രസിഡന്റ് സ്ഥാനാർത്ഥികൾ ആരൊക്കെയാവും എന്നതിനെക്കുറിച്ചുള്ള ചൂടേറിയ ചർച്ചകളിലാണുമുന്നണികൾ. രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് ഏറ്റവും ഒടുവിൽ ലഭിക്കുന്ന സൂചനയനുസരിച്ച് ഇടതുമുന്നണിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ജുനൈദ് കൈപ്പാണി ആവാനാണ് സാധ്യത. കാൽനൂറ്റാണ്ടായി യുഡിഎഫിനെ മാത്രം തുണച്ചിട്ടുള്ള വെള്ളമുണ്ടയെന്ന ലീഗ് കോട്ട തകർത്ത്കൊണ്ട് ലീഗ് ജില്ലാ നേതാവ് പി കെ അസ്മത്തിനെതിരെ അട്ടിമറി വിജയവുമായി എത്തിയ ജുനൈദിനെ കേന്ദ്രീകരിച്ച് ചർച്ചകൾ നടക്കുന്നതായുള്ള വാർത്തകൾ…

Read More

സുൽത്താൻ ബത്തേരി നഗരസഭയിൽ റിപോളിംഗ് നടന്ന തൊടുവട്ടിയിൽ യു ഡി എഫി ന് വിജയം

    സുൽത്താൻ ബത്തേരി: നഗരസഭയിൽ റിപോളിംഗ് നടന്ന തൊടുവട്ടിയിൽ യു ഡി എഫിന് വിജയം. യു ഡി എഫിൻ്റെ അസീസ് മാടാലയാണ് വിജയിച്ചത്. തൊട്ടടുത്ത എതിർസ്ഥാനാർഥിയെ 136 വോട്ടുകൾക്കാണ് പരാജയ പെടുത്തിയത്. സ്വതന്ത്ര സ്ഥാനാർഥിയായ അസൈനാർ 255 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. എൽ ഡി എഫിൻ്റെ പി എം ബിരാൻ 167 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപിയുടെ സുധിന് 16 വോട്ടുകൾ ലഭിച്ചത്. തൊടുവട്ടി ഡിവിഷൻ കൂടി ലഭിച്ചതോടെ യു ഡി…

Read More

വയനാട് ജില്ലാ പഞ്ചായത്ത്: ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷവുമായി ഷംസാദ് മരയ്ക്കാര്‍

കല്‍പറ്റ-വയനാട് ജില്ലാ പഞ്ചായത്തിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ എറ്റവും ഉയര്‍ന്ന ഭൂരിപക്ഷവുമായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഷംസാദ് മരയ്ക്കാര്‍.മുട്ടില്‍ ഡിവിഷനില്‍ ജനവിധി തേടിയ ഇദ്ദേഹത്തിനു 3,791 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉള്ളത്. പോള്‍ ചെയ്ത 16,744 വോട്ടില്‍ 14,484 എണ്ണം ഷംസാദിനു ലഭിച്ചു.തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി ഐ.എന്‍.എല്ലിലെ മുഹമ്മദ് പഞ്ചാര 10,693 വോട്ട് നേടി.ബി.ജെ.പി സ്ഥാനര്‍ഥി പി.വി.ന്യൂട്ടനു 5,111 വോട്ട് കിട്ടി. മേപ്പാടി  പട്ടികവര്‍ഗ ഡിവിഷനില്‍ മത്സരിച്ച സി.പി.ഐയിലെ എസ്.ബിന്ദുവിനാണ് കുറഞ്ഞ ഭൂരിപക്ഷം-23 വോട്ട്.പോള്‍ ചെയ്ത 23,077 വോട്ടില്‍ 10488…

Read More

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കമ്പളക്കാട് ടൗണ്‍, സിനിമാള്‍കുന്ന്, കൊഴിഞ്ഞങ്ങാട്, പൂവനിരികുന്ന് എന്നിവിടങ്ങളില്‍ ഇന്ന് (ശനിയാഴ്ച) രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. സുല്‍ത്താന്‍ ബത്തേരി 66  കെ.വി സബ് സ്റ്റേഷന്‍ 110 കെ.വി ആയി ഉയര്‍ത്തുന്നതിന്റെ ഭാഗമായി ബത്തേരി  സെക്ഷന്‍ പരിധിയില്‍  വരുന്ന ഭാഗങ്ങളില്‍ നാളെ (ഞായര്‍) രാവിലെ 8 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തിരുഹൃദയ നഗര്‍, വാട്ടര്‍ അതോറിറ്റി…

Read More